പുതിയ സീരിയലില്‍ ഒന്നിച്ച് എത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് ഉമ നായര്‍

മലയാളം മിനിസ്‌ക്രീനിലെ ഹിറ്റ് സീരിയലാണ് വാനമ്പാടി. ഇപ്പോള്‍ സീരിയല്‍ അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. സീരിയലിലെ നിര്‍മ്മലയെയും ചന്ദ്രനെയും പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്.

ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാനമ്പാടി അവസാനിക്കുന്നതോടെ ഇവരെ ഇനി കാണാന്‍ സാധിക്കില്ലല്ലോ എന്ന വിഷമാണ് ആരാധകര്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ വാനമ്പാടിക്ക് ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിച്ചെത്തുന്നുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഉമ നായര്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. ഇതെന്തിനാ ഈ കൈ കൂപ്പല്‍ എന്നാണല്ലേ, ഒരു പുതിയ വിശേഷം ഉണ്ട്. അതിന് പ്രിയപ്പെട്ടവര്‍ ഇന്ന് ഇതുവരെ നല്‍കിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം. ചന്ദ്രനും നിര്‍മലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ ഞങ്ങളും അനുജന്‍മാരും ഇനി നിങ്ങളുടെ സ്നേഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഉമ നായര്‍ കുറിച്ചത്.

എന്നാണ് ഇന്ദുലേഖ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അധികം വൈകാതെ തന്നെ എത്തുമെന്നായിരുന്നു ഉമ നായര്‍ നല്‍കിയ മറുപടി നിര്‍മ്മലേടത്തിക്കും, ചന്ദ്രേട്ടനും എല്ലാ ആശംസകളും നേരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വാനമ്പാടി പോലെ ഈ സീരിയലും സൂപ്പര്‍ഹിറ്റായി മാറട്ടെയെന്നും ആരാധകര്‍ താരത്തെ ആശംസിച്ചിരുന്നു. വാനമ്പാടിയെന്ന സീരിയല്‍ കാണുന്നവര്‍ക്കെല്ലാം ഉമ നായരും സുപരിചിതയാണ്. നിര്‍മ്മല എന്ന നിമ്മിയായാണ് താരം എത്തിയത്. ചന്ദ്രേട്ടനും നിര്‍മ്മലേടത്തിയും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വാനമ്പാടിക്ക് ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിച്ചെത്തുന്നുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഉമ നായര്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. ഇതെന്തിനാ ഈ കൈ കൂപ്പൽ എന്നാണല്ലേ, ഒരു പുതിയ വിശേഷം ഉണ്ട്. അതിന് പ്രിയപ്പെട്ടവർ ഇന്ന് ഇതുവരെ നൽകിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം. ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ ഞങ്ങളും അനുജൻമാരും ഇനി നിങ്ങളുടെ സ്നേഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഉമ നായര്‍ കുറിച്ചത്. എന്നാണ് ഇന്ദുലേഖ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അധികം വൈകാതെ തന്നെ എത്തുമെന്നായിരുന്നു ഉമ നായര്‍ നല്‍കിയ മറുപടി നിർമ്മലേടത്തിക്കും, ചന്ദ്രേട്ടനും എല്ലാ ആശംസകളും നേരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വാനമ്പാടി പോലെ ഈ സീരിയലും സൂപ്പ‍ര്‍ഹിറ്റായി മാറട്ടെയെന്നും ആരാധകര്‍ താരത്തെ ആശംസിച്ചിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഉമാ നായർ. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *