പള്ളീലച്ചനാകാന്‍ ആഗ്രഹിച്ച ഡെയിന്‍ പ്രണയത്തില്‍പെട്ടു പ്രശസ്തനായ ശേഷം തേച്ച പെണ്ണ് തിരികെ വന്നപ്പോള്‍ ചെയ്തത് പറഞ്ഞ് ഡെയ്ന്‍ ഡേവിസ്

മഴവില്‍ മനോരമയിലെ നായിക-നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഡെയ്ന്‍ ഡേവിസ്. സ്വാഭാവിക നര്‍മ്മത്തിലൂടെയാണ് ഡെയ്ന്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിറസാന്നിധ്യമായത്. അവതാരകനായി എത്തിയ ഡെയിന്‍ കാമുകി, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിലും ചുവടുവച്ചുകഴിഞ്ഞു.

ലോക്ഡൗണിലും ഉടന്‍ പണത്തിലൂടെ ഡെയ്ന്‍ അവതാരകനായി ഇപ്പോള്‍ എത്തുന്നുണ്ട്. ഇപ്പോളിതാ തന്റെ പ്രണയത്തെക്കുറിച്ചും കുട്ടിക്കാലത്തെകുറിച്ചുമൊക്കെ തുറന്നുപറയുകയാണ് ഡെയിന്‍. ചെറുപ്പത്തില്‍ രണ്ട് ആഗ്രഹമാണ് ഉണ്ടായിരുന്നത്. ഒന്ന് പള്ളീലച്ചനാകണമെന്നും രണ്ടാമത്തേത് സിനിമാ നടനാകണമെന്നും. ഇത് രണ്ടും രണ്ട് എക്‌സ്ട്രീമായി നില്‍ക്കുന്ന ജോലികളാണ്.

പള്ളീലച്ചനാവണമെന്ന് പറഞ്ഞതിനു കാരണം പള്ളിയില്‍ ഞാന്‍ നല്ല ആക്ടീവായിരുന്നു. ചെറുപ്പത്തില്‍ എല്ലാ സംഘടനകളിലുമൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ പള്ളിയിലെ അച്ചന്‍ ഭയങ്കര ആക്ടീവായിരുന്നു. നാടകവും മിമിക്രിയുമൊക്കെ ചെയ്തു. അന്ന് കള്‍ച്ചറല്‍ പരിപാടികളിലൊക്കെ ആളായി നില്‍ക്കണം എന്നൊരാഗ്രഹമുണ്ടായിരുന്നു. അച്ചനെ കണ്ടിട്ടാണ് എനിക്കും അങ്ങനൊരാഗ്രഹം വന്നത്.

പിന്നെ ഒരു പ്രായം കഴിഞ്ഞപ്പോഴാണ് മാറി ചിന്തിച്ചതെന്നും ഡെയിന്‍ ഡേവിസ് വ്യക്തമാക്കുന്നു. പഠിച്ചു കഴിഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് ചോദിച്ചാല്‍ എനിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ സിനിമ. അതൊക്കെ മുന്‍കൂട്ടി കണ്ട് വിഷ്വല്‍ കമ്യൂണിക്കേഷനിലാണ് ഡിഗ്രി ചെയ്തത്. ഈ കോഴ്‌സ് പഠിച്ചതുതന്നെ മറ്റാരാള്‍ ഇനി വേറെ പണിക്ക് പോകണമെന്ന് പറയാതിരിക്കാന്‍ വേണ്ടിയാണ്.പഠിക്കുമ്പോള്‍ ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് അവള്‍ തേച്ചിട്ടുപോയി. പിന്നെ ഞാന്‍ പ്രശസ്തനായി കഴിഞ്ഞപ്പോള്‍ എനിക്ക് മെസ്സേജയച്ചെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. ഇപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞുവെന്നും ഡെയിന്‍ പറയുന്നു.

ഡീഡി അല്ലെങ്കിൽ ഡെയിൻ ഡേവിസ് എന്ന താരത്തെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. അവതാരകൻ ആയും ഹാസ്യതാരമായും, സിനിമാ നടനായും ഒക്കെ തിളങ്ങിയ ഡെയ്ൻ എന്ന ഡീഡി മലയാളികളുടെ മനസ്സിൽ കുറച്ചുകാലമായി കുടിയിരിക്കുകയാണ്. ഇപ്പോൾ ഉപ്പും മുളകും ലച്ചുവിനെ വിവാഹം കൂടി കഴിച്ചതോടെ ഡീഡി ഇപ്പോൾ സിദ്ദു ആയി മാറുകയും കൂടുതൽ പ്രേക്ഷക പ്രീതി നേടിയെടുക്കുകയും ചെയ്തു കഴിഞ്ഞു. എന്നാൽ ഈ സ്റ്റാർഡത്തിലേക്ക് ഡീഡി എത്തുന്നതിനു മുൻപ് താൻ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെപ്പറ്റി വാചാലൻ ആവുകയാണ് താരമിപ്പോൾ.

ടെലിവിഷൻ അവതാരകൻ ആകാം എന്ന തീരുമാനമാണ് താൻ വാങ്ങുന്ന ഈ ആരാധനയ്ക്ക് പിന്നിൽ എന്ന് അദ്ദേഹം പറയുന്നു. തനിക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു ബാല്യകാലം ഉണ്ടായിരുന്നതായി താരം വ്യക്തമാക്കുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ ചാറ്റ് ഷോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. ചെറുപ്പം മുതൽ തനിക്ക് അഭിനയ മോഹം ഉണ്ടെന്നും എന്നാൽ വീട്ടിലെ ബുദ്ധിമുട്ടുകൾ കൊണ്ട് അതിനായി കൂടുതൽ ഒന്നും ചെയ്യാൻ ആയില്ലെന്നും താരം പറയുന്നു. ഡിജെ ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുക്കാനായി താൻ ആഗ്രഹിച്ചതും എന്നാൽ അക്ഷരസ്ഫുടത ഇല്ലായ്മയും,

Leave a Reply

Your email address will not be published. Required fields are marked *