മൈ ഡിയര്‍ കുട്ടിച്ചത്തനായി എത്തിയ ബാലതാരത്തെ ഇപ്പോള്‍ കണ്ടോ .സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകള്‍ തീര്‍ത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീ ഡി സിനിമ. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും മലയാളിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന വിസ്മയമായിരുന്നു ആ സിനിമ.
അത്ഭുതങ്ങളുടെ മാന്ത്രികക്കാഴ്ചകളും ത്രീഡി സാങ്കേതിക വിദ്യയുടെ വിസ്മയങ്ങളും ഒന്നുചേര്‍ന്ന കുട്ടിച്ചാത്തന്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും വരെ ഏറെ പ്രിയപ്പെട്ടതായി. സിനിമ കാണാന്‍ അന്നേ വരെ തിയറ്ററില്‍ പോകാത്തവര്‍ വരെ ഈ വിസ്മയക്കാഴ്ച കാണാന്‍ തിയറ്ററിലെത്തി.മാസ്റ്റർ അരവിന്ദനാണ് കുട്ടി ചാത്തൻ ആയി അഭിനയിച്ചത്.പേടി തോന്നുന്ന വിധത്തിൽ ദുർ മന്ത്രവാദി ആയി അഭിനയിച്ചത് കൊട്ടാരക്കര ശ്രീധരൻ നായർ എന്ന അഭിനയ പ്രതിഭ ആയിരുന്നു.എല്ലാവരെയും ചിരിപ്പിച്ചു ഒടുവിൽ മനസിൽ നൊമ്പരം തീർത്താണ് പടം അവസാനിക്കുന്നത്.മാസ്റ്റർ അരവിന്ദ് അഥവാ എം ടി രാമനാഥൻ എന്നതാണു കുട്ടി ചാത്തനെ ജനപ്രിയൻ ആക്കിയ ബാല താരത്തിന്റെ പേര്.മൈ ഡിയര്‍ കുട്ടിച്ചത്തനായി എത്തിയ ബാലതാരത്തെ ഇപ്പോള്‍ കണ്ടോ