മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഉണ്ണിമേരി. മലയാളത്തിന് പുറമെ തെലുഗു, തമിഴ് എന്നീ ഭാഷകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം തുറന്ന് പറയുകയാണ് ഉണ്ണി മേരി.
ഐ വി ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് ആണ് ഇങ്ങനെയൊരു സംഭവം ഉണ്ടാക്കുന്നത്. ഞാനും മമ്മൂട്ടിയും അടക്കമുള്ള സിനിമ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ എന്നെ കാണാൻ അച്ഛൻ എത്തി. പ്രായമായ അച്ഛനോട് അവിടെ ഉള്ളവർ മോശം ആയി സംസാരിക്കുകയും അത് കൂടാതെ എന്നെ അച്ഛനെ കാണാൻ സമ്മതിക്കുകയും ചെയ്തില്ല. ഒരുപാട് നേരം എന്നെ കാണാൻ ആയി അച്ഛൻ നോക്കി നിന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. എന്നെ കാണാൻ കഴിയാതെ അച്ഛൻ മടങ്ങി. അതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചു ഇരിക്കുന്നത് എന്തിനാണ് എന്ന് തോന്നി പോയി.
അച്ഛൻ അങ്ങനെ മടങ്ങി പോയത് സഹിക്കാൻ കഴിയാതെ ഞാൻ ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിച്ചു.പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ താൻ ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു.
വാതിൽ ഞാൻ തുറക്കാതെ ആയപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടി പൊളിച്ചു. അബോധാവസ്ഥയിൽ ആയ എന്നെ ആശുപത്രിയിൽ എത്തിച്ചു. അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഉണ്ണി മേരി എന്ന ഞാൻ ഉണ്ടാകില്ലായിരുന്നു. ഒരുകാലത്ത് മലയാള സിനിമയിലെ ഹോട്ട് തരംഗം ആയിരുന്നു ഉണ്ണിമേരി എന്ന നടി. ഉണ്ണിമേരിയുടെ ‘രംഗങ്ങള്‍’ കാണാന്‍ വേണ്ടി മാത്രം ആളുകള്‍ തീയേറ്ററില്‍ കയറിയിരുന്ന കാലവും ഉണ്ടായിരുന്നു.
മലയാളസിനിമയില്‍ ‘നീലത്തരംഗം’ വരുന്നതിന് ഏറെ മുമ്പായിരുന്നു അതെല്ലാം. എന്നാല്‍ വിവാഹ ശേഷം ഉണ്ണിമേരി അഭിനയം നിര്‍ത്തി ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരഞ്ഞു. ഇനി സിനിമയിലേക്കില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു ഇതൊന്നും അല്ല ഇവിടത്തെ വിഷയം. ഉണ്ണിമേരിയും കുടുംബവും കൈവശം വച്ചിരുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഒന്നും രണ്ടും സെന്റ് ഒന്നും അല്ല, 46 സെന്റ്, ഏതാണ് എട്ടര കോടി രൂപയുടെ ഭൂമി തെന്നിന്ത്യയെ സ്വഭാവനടിയായും മാദകനടിയായും കയ്യിലെടുത്ത താരമാണ് ഉണ്ണിമേരി എന്ന ദീപ. മലയാളത്തില്‍ ഉണ്ണിമേരി എന്നാണ് ഈ നടി അറിയപ്പെട്ടതെങ്കില്‍ തമിഴിലും തെലുങ്കിലും ദീപ എന്ന പേരിലാണ് അറിയപ്പെടുന്നത്.
നീണ്ട അഭിനയ ജീവിതത്തിന് ശേഷം വിവാഹജീവിതവും സുവിശേഷ പ്രചാരണവും ഒക്കെയായി മറഞ്ഞ ഉണ്ണിമേരി താനിനി അഭിനയിക്കാനില്ലെന്ന് പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍. കണ്ണപ്പനുണ്ണി, തച്ചോളി അമ്പു തുടങ്ങി നിരവധി മലയാള സിനിമകളിലും ജാണി,
മുന്താണൈ മുടിച്ച് തുടങ്ങി പല തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള ഉണ്ണിമേരി തുടര്‍ന്ന് കൊളേജ് അധ്യാപകനായ റെജോയിയെ വിവാഹം ചെയ്ത് എറണാകുളത്ത് കലൂരില്‍ താമസിച്ച് വരികയായിരുന്നു. ഈയടുത്ത ദിവസം ചെന്നൈയില്‍ വന്നപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരോട് ഉണ്ണിമേരി തന്റെ മനസ് തുറന്നത് എന്ന് കോടമ്പാക്കം വാര്‍ത്ത. അന്തരംഗം എന്ന സിനിമയിലൂടെയാണ് ഞാന്‍ തമിഴിലേക്ക് വന്നത്. തമിഴില്‍ ഞാന്‍ അവസാനമായി അഭിനയിച്ചത് ‘മുന്താണൈ മുടിച്ച്’ എന്ന സിനിമയിലും.