നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് നടൻ ഗിന്നസ് പക്രു. വെല്ലുവിളികളെ അവഗണിച്ചായിരുന്നു താരം ജീവിതം മുന്നേറിയത്. കടുത്ത വെല്ലുവിളികളായിരുന്നു സിനിമയിലായാലും ജീവിതത്തിലായാലും അദ്ദേഹം നേരിട്ടിരുന്നത്. മലയാളത്തിന് പുറമെ തമിഴിലും പക്രു അഭിനയിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറയുന്ന ഗിന്നസ് പക്രുവിന്റെ ഒരു അഭിമുഖം ആണ് സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. കുടുംബമാണ് എന്നും എല്ലാത്തിനും ശക്തി. അമ്മയായിരുന്നു കുട്ടിക്കാലത്ത് മത്സരങ്ങള്‍ക്കായി കൊണ്ടുപോയിരുന്നത്. തനിക്ക് കുടുംബ ജീവിതം സാധ്യമാവില്ലെന്ന് പറഞ്ഞവരുമുണ്ടെന്നും അദ്ദേഹം പറയുന്നു. 2 വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് തന്റെ ദാമ്പത്യത്തിന് ഉണ്ടാവില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷം ആയെന്ന് അദ്ദേഹം പറയുന്നു. മൂത്ത മകളെ നഷ്ടപ്പെട്ടപ്പോഴും തന്റെ സര്‍ജറിയുടെ സമയത്തുമെല്ലാം ശക്തമായ പിന്തുണയുമായി ഒപ്പം നിന്നത് ഭാര്യയാണ്.

ദീപ്തകീര്‍ത്തി എന്നാണ് ഗിന്നസ് പക്രു മകള്‍ക്ക് പേരിട്ടത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ഇടയ്ക്ക് അദ്ദേഹം എത്താറുണ്ട്. താന്‍ പോവുന്നിടത്തെല്ലാം മകളും വരാറുണ്ടെന്നും അവളാണ് ഇപ്പോള്‍ കാര്യങ്ങളെല്ലാം നോക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഇടയ്ക്ക് അച്ഛനും മകളും എത്താറുണ്ട്. അച്ഛനൊപ്പം പൊതുവേദിയിലും മകള്‍ എത്തിയിരുന്നു. ഹാസ്യപരിപാടിയിലായിരുന്നു മകളും എത്തിയത്. 2 വര്‍ഷത്തിനുള്ളില്‍ തന്റെ വിവാഹജീവിതം അവസാനിക്കുമെന്നായിരുന്നു മുന്‍പ് ചിലര്‍ പറഞ്ഞത്. ഇന്നിപ്പോള്‍ 12 വര്‍ഷമായി.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഭാര്യ ഒപ്പമുണ്ടായിരുന്നു. താന്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഒരു കുഞ്ഞിനെപ്പോലെയാണ് അവള്‍ തന്നെ ശുശ്രൂഷിച്ചതെന്നും താരം പറയുന്നു. അത് പോലെ തന്നെ അമ്മയും അന്ന് കൂട്ടിനുണ്ടായിരുന്നു. താന്‍ നേരെ നില്‍ക്കുന്ന അവസ്ഥയിലായപ്പോഴായിരുന്നു അമ്മ വീട്ടിലേക്ക് പോയതെന്നും അദ്ദേഹം പറയുന്നു. സൗബിനും സുരാജും പ്രധാന വേഷങ്ങളിലെത്തിയ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്ന സിനിമയിലെ വലിയൊരു സസ്പെൻസ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഇറങ്ങിയിരിക്കുന്ന ചിത്രത്തിൽ എല്ലാവരെയും രസിപ്പിച്ചത് റോബോട്ടായെത്തി വിസ്മയിപ്പിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ്.

ചിത്രത്തില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി എത്തിയത് പ്രത്യേകം രൂപകൽപനചെയ്ത ഒരു റോബോട്ടാണെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ കോമഡി താരം സൂരജ് തേലക്കാടാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി എത്തിയിരിക്കുന്നതെന്നാണ് പുതിയ വാ‍ർത്ത. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി പ്രേക്ഷകരെ രസിപ്പിച്ച സൂരജിനെ അഭിനന്ദിച്ച്‌ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഗിന്നസ് പക്രു. ഫേസ്ബുക്കിലൂടെയാണ് പക്രു സൂരജിനെ അഭിനന്ദിച്ചിരിക്കുന്നത്. ‘ഈ ചിത്രത്തില്‍ നിന്‍റെ മുഖമില്ല. ശരീരം മാത്രം. കുഞ്ഞപ്പന്‍ എന്ന റോബര്‍ട്ടിന് വേണ്ടി നീ എടുത്ത പ്രയത്‌നം. പ്രിയ സൂരജ് അഭിനന്ദനങ്ങള്‍’

Leave a Reply

Your email address will not be published. Required fields are marked *