ഗാനമേള ട്രൂപ്പിലെ ചില്ലറയിൽ നിന്നും ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങുന്ന സ്റ്റേജ് പെര്ഫോമന്സിലേക്കു റിമിയുടെ ജീവിതം

2012 ഏഷ്യാനെറ്റിലെ മെഗാ ഫിലിം അവാർഡ് വേദി അന്ന് മുഖ്യാതിഥിയായി മോഹൻലാലിനൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു സാക്ഷാൽ ഷാരൂഖ്ഖാൻ തന്നെ അദ്ദേഹം വരാൻ ആകാംഷയോടെ കാത്തിരുന്ന പെൺകുട്ടിക്ക് വേഗം ബാക്കി സ്റ്റേജിലേക്ക് എത്താൻ ഒരുവിളി വന്നു അവിടെനിന്ന് യാതൊരു തയ്യാറെടുപ്പുകൾക്കും സമയം കിട്ടാതെ തന്നെ സ്റ്റേജിലേക്ക് പിന്നെ നടന്നത് ചരിത്രം എന്ന് വേണമെങ്കിൽ പറയാം ഇത്രയും തടിച്ച് ഒരു നടി ഉണ്ടാകുമോ എന്ന് ഷാറൂജി കരുതരുത് ഞാനൊരു സിംഗർ എന്ന നിലയിൽ പാട്ടു പാടാൻ തുടങ്ങിയ റിമിയെ എടുത്തുയർത്തി.

ഷാറൂഖ് സദസിനെ ആവേശ പെരുമഴയിൽ ആക്കി ഞാൻ ജീവിതത്തിൽ എടുത്ത് ഉയർത്തിയ ഏറ്റവും മെലിഞ്ഞ പെൺകുട്ടി ആണെന്ന് പറയുകയും ചെയ്തു പിന്നീട് റിമി ശരീര ഭാരം കുറച്ചതും വ്യായാമത്തിൽ ശ്രദ്ധിച്ചതും എല്ലാം നമ്മൾ കണ്ടതാണ് അതെല്ല നമ്മുടെ വിഷയം ഏതുകാര്യത്തിനും മുൻപും അവർ എന്തു വിചാരിക്കും ഇവർ എന്ത് കരുതും എന്ന് അമാന്തിച്ചു നിൽക്കുന്ന നമ്മൾ സാധാരണക്കാർക്ക് ഒന്ന് ചിന്തിച്ചാൽ ഈ അനുഭവം അമാനുഷികം എന്ന് തോന്നിപ്പോകില്ലേ

സ്ക്രിപ്റ്റിൽ ഇല്ലാതെ ഷാരൂഖാനൊപ്പം ഒരു വേദിയിൽ ജന സാഗരത്തിന് മുന്നിൽ മുറി ഹിന്ദിയുമായി ഒരൊറ്റ പോക്ക് ഇതുതന്നെയാണ് റിമിടോമി എന്ന വ്യക്തിയുടെ വിജയവും എന്ന് തന്നെ പറയാം ഉൾ വലിവ് ഇല്ലാതെ സ്വതന്ത്രമായ ശൈലിയിൽ എന്തും നർമ്മ രൂപേണ പറയാനുള്ള സ്വാതന്ത്രം അത് കേരളസമൂഹം റിമിക്ക് അല്ലാതെ മറ്റാർക്കും നൽകിയിട്ടില്ലാ.

തന്നെ പാലാ സ്വദേശിനിയാണ് റിമി പട്ടാളക്കാരനായ അച്ഛൻ ടോമി ജോസഫിന്റെയും റാണി ടോമിയുടെ മകൾ കടുത്ത സഭാ വിശ്വാസികളായ സാമ്പത്തികമായി ഇടത്തരം നിലവാരം പുലർത്തുന്ന ഒരു സാധാരണയിൽ സാധാരണ പാലാ കുടുംബം ഇത്തരം കുടുംബത്തിലെ ഏത് പെൺകുട്ടിയുടെ മുന്നിലും ആദ്യമെത്തുന്ന രണ്ട് ചോയ്സുകൾ ഒന്നുകിൽ കന്യാസ്ത്രീ ആവാം അല്ലെങ്കിൽ നേഴ്സ് ആകാം ഈ രണ്ട് അനുഭവത്തിലൂടെയും റിമിയും കടന്നുപോയിട്ടുണ്ട് പള്ളികളിലെ ഗായക സംഘത്തിലെ ഏറ്റവും സജീവമായ അംഗമാണ് റിമി

പാട്ടിൽ മാത്രമല്ല ഏത് പ്രവർത്തനത്തിലും മുന്നിൽ തന്നെ പ്രധാന വിശേഷദിവസങ്ങൾ ഉണ്ടെങ്കിൽ മഠത്തിൽ താമസിക്കുന്നതും പതിവ് ഇത്രയും സഭനുഭാവിയായ പെൺകുട്ടിയെ സഭയിൽ എടുത്താലോ എന്ന് സിസ്റ്റർമാർക്ക് ഒരലോചന റിമയുടെ പ്രിയപ്പെട്ട സിസ്റ്റർ തന്നെ അത് ചോദിക്കുകയും ചെയ്തു പത്താം ക്ലാസ് കഴിയട്ടെ എന്ന് റിമി മറുപടിയും നൽകി പത്താം ക്ലാസിൽ 477 മാർക്ക് വാങ്ങി റിമി നല്ല വിജയം നേടി സന്തോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *