തമിഴിലെയും തെലുങ്കിലെയും ആദ്യകാല സൂപ്പർ നായിക ദേവിക നിർമ്മാണത്തിലേക്ക് കടന്ന സമയം ഗംഗാ അമരനെ വച്ച് ഒരു ചിത്രം ചെയ്യാൻ അവർക്ക് ആഗ്രഹമായി അങ്ങനെ ഒരിക്കൽ അവർ അദ്ദേഹത്തെ കാണാൻ പോയി അന്ന് ഗംഗ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലായിരുന്നു ചിത്രത്തിൽ നായികയെ കണ്ടെത്താൻ കഴിഞ്ഞില്ല അതായിരുന്നു പ്രധാന പ്രശ്നം കരകാട്ടം കളിക്കുന്ന പെൺകുട്ടിയെ ആണ് വേണ്ടത്
അവളുടെ കവിൾ ഒട്ടിയിരിക്കണം വടിവൊത്ത ശരീരം ആയിരിക്കണം അങ്ങനെയൊരു നടി അന്വേഷിച്ചു നടക്കുമ്പോഴാണ് ദേവികയുടെ വരവ് ദേവിക പറഞ്ഞതെല്ലാം ശ്രദ്ധിച്ചു കേട്ടാ ഗംഗ താനിപ്പോൾ സ്വന്തം സിനിമയ്ക്ക് തിരക്കഥ എഴുതി പൂർത്തിയാക്കുകയാണ്.
അത് കഴിഞ്ഞിട്ട് ആലോചിക്കാം എന്നും പറഞ്ഞു ദേവികയും മകളും പോകാൻ നേരമാണ് ഗംഗ അമേരൻ കനകയെ ശ്രദ്ധിച്ചത് മനോഹരമായ ശരീരവടിവ് നല്ല ഉയരം ഒട്ടിയ കവിൾ കനകെ നീയെന്റെ സിനിമയിൽ അഭിനയിക്കുന്നുണ്ടോ അന്ന് ഗംഗ ചോദിച്ചു കനക അമ്മയെ നോക്കി ദേവിക സമ്മതിച്ചു അങ്ങനെ കനക ആദ്യ ചിത്രത്തിലേക്ക് കടന്നു ആ സിനിമ ലക്കി സ്റ്റാർ എന്ന പേരിൽ അറിയപ്പെട്ട നടിയാണ് കനക ചെറുപ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തിയ അവരുടെ ജീവിതം മുഴുവൻ നിയന്ത്രിച്ചത് അമ്മ ദേവിക ആയിരുന്നു
ആദ്യസിനിമയിൽ വെച്ച് കനക എന്നപേരുമാറ്റി ദേവി എന്ന് ആക്കിയാലോ എന്ന നിർദ്ദേശം പോലും അവർ അംഗീകരിച്ചില്ല അതെന്തായാലും ഒരുകാലത്ത് മലയാള സിനിമ അവരെ ഏറെ സ്നേഹിച്ചു വിയറ്റ്നാം കോളനിയും ഗോഡ്ഫാദറും ഒക്കെ എങ്ങനെ മറക്കാൻ ഇന്ന് ചെന്നൈയിലെ അമ്മയുടെ പഴയ ഫ്ലാറ്റിൽ ഒറ്റയ്ക്ക് അവർ ഒരു ഏകാന്തവാസം നയിക്കുകയാണ് ഇത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു വസന്തം പോലെ വന്നുചേർന്ന ജീവിതം ചിലപ്പോഴെല്ലാം എത്ര നിസ്സാരമായാണ് നമ്മുടെ കയ്യിൽ നിന്നും വഴുതി പോകുന്നത്.