റോഡപകടത്തിൽ അച്ഛൻ നഷ്ടമായി വീൽ ചെയറിൽ ഇരുന്നു പാടിയ ബാല്യം വാനമ്പാടിയില ഗൗരിയുടെ കഥ

സംഗീത പാരമ്പര്യമുള്ള തിരുവനന്തപുരത്തെ ഒരു തറവാട് വീട് അവിടെ കാത്തിരുന്ന് ഒരു പെൺകുഞ്ഞ് പിറക്കുന്നു അവളുടെ മുത്തച്ചനും മുത്തശ്ശിയും സംഗീത അധ്യാപകൻ അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവർ പോരേ പൂരം മൂന്നാം വയസ്സിൽ മൂകാംബികയിൽ അച്ഛന്റെ മടിയിൽ ഇരുന്ന് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന പെൺകുട്ടി തന്റെ ഏഴാം വയസ്സിൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടി അതിനേക്കാൾ വലിയ വിശേഷം അവൾ ഇന്ന് മലയാളത്തിന്റെ മുഴുവൻ വാനമ്പാടിയാണ് ആ പെൺകുട്ടി കരഞ്ഞാൽ ഒരു കൂട്ടം ആരാധകർ അവർ കൂടെ കരയും മുത്തു പൊഴിയുന്നത് പോലെ അവൾ ഒന്ന് ചിരിച്ചാലോ അമ്മ മനസ്സുകൾക്ക് ആനന്ദവും അതേ മലയാളത്തിലെ സ്വന്തം അനുമോൾ ആയിത്തീർന്ന ഗൗരി പി.

കൃഷ്ണ തന്നെ പ്രശസ്ത സംഗീതജ്ഞനും ഗിത്താറിസ്റ്റും ആയിരുന്ന പ്രകാശ് കൃഷ്ണയുടെയും പ്രശീലയുടെയും മകളായാണ് ഗൗരി പി കൃഷ്ണ അഥവാ ഗൗരി പ്രകാശ് കൃഷ്ണയുടെ ജനനം ഏക സഹോദരനാണ് ഗൗരിയ്ക്ക് ബാംഗ്ലൂരിൽ ആനിമേഷൻ പഠിക്കുന്ന ശങ്കർ സംഗീത കുടുംബം ആയതിനാൽ തന്നെ പാട്ടിന്റെ ലോകത്താണ് ഗൗരി വളർന്നത് അതേപ്പറ്റി ഗൗരിയുടെ അമ്മ പറയുന്നത് ഇങ്ങനെയാണ് ചെറുപ്പം മുതൽ തന്നെ അവൾ പാട്ടുകേൾക്കുമ്പോൾ ശ്രദ്ധിക്കുമായിരുന്നു

മുട്ടിലിഴഞ്ഞു നടക്കുന്ന പ്രായത്തിൽ തന്നെ അവളുടെ അച്ഛൻ വീണ വായിക്കുമ്പോഴും പാട്ടു പാടുമ്പോഴും എല്ലാം അവൾ അതിൽ ശ്രദ്ധിച്ചിരുന്നു പിന്നീട് ഒരു വയസ്സായപ്പോൾ മുതൽ അവൾ അക്ഷരങ്ങൾ അല്പം തെറ്റിയാലും ശ്രുതിയോട് കൂടിയ പാട്ടുപാടാൻ ശ്രമിക്കുമായിരുന്നു എന്തായാലും മകളെ സംഗീതത്തിന്റെ വഴിയെ കൈപിടിച്ചു നടത്തണമെന്നത് അന്നേ ആ പിതാവ് തീരുമാനിച്ചിരുന്ന കാര്യം അതിനാൽ തന്നെ ആവണം അവൾക്ക് 3 വയസ്സ് ഉള്ളപ്പോൾ അദ്ദേഹം മൂകാംബികയിൽ എത്തി മകൾക്കായി വീണയുടെയും പാട്ടിന്റെയും ആദ്യ തന്ത്രികൾ മീട്ടി നൽകി.

പക്ഷേ അന്ന് മകളെ അനുഗ്രഹിച്ച് വിദ്യാരംഭം കുറിച്ച പിതാവിന് മകൾ താണ്ടിയ ഉയരങ്ങൾ കാണാൻ കഴിഞ്ഞില്ല അഥവാ അതിനു കാത്തുനിൽക്കാതെ അദ്ദേഹം യാത്രയായി ഒരു ആക്സിഡന്റ് രൂപത്തിൽ വന്ന വിധി തകർത്തു കളഞ്ഞത് ആ കുടുംബത്തിന്റെ നട്ടെല്ല് തന്നെയാണ് ഒരുവേള തന്റെ പ്രിയതമന്റെ വിയോഗത്തിൽ ഉലഞ്ഞു പോയ പ്രശീല പക്ഷേ തന്റെ കുഞ്ഞു മക്കൾക്കായി ജീവിതത്തിലേക്ക് തിരിച്ചുവന്നു പ്രകാശിന്റെ ആഗ്രഹം പോലെ അവർ മകളെ എൽകെജി മുതൽ പാട്ട് പഠിക്കാൻ വിട്ടു അസാധ്യമായി പാടുന്ന കൊച്ചു ഗൗരി സ്കൂളിലെ താരമായി മാറി

Leave a Reply

Your email address will not be published. Required fields are marked *