മഞ്ജുവും ഭാവനയും ജയറാമും ഒക്കെ പറഞ്ഞത് കേട്ടോ തനിക്ക് ഇതൊന്നും ഒരു വിഷയം അല്ലെന്ന് ഭാഗ്യലക്ഷ്മി

മഞ്ജുവും ഭാവനയും ജയറാമും ഒക്കെ പറഞ്ഞത് കേട്ടോ തനിക്ക് ഇതൊന്നും ഒരു വിഷയമല്ല എന്ന് ഭാഗ്യലക്ഷ്മി.
സിനിമയിൽനിന്ന് കുറെയധികം സ്ത്രീകൾ വിളിച്ചിരുന്നു മഞ്ജു വാര്യർ ഭാവന പാർവതി ജയറാം, ജയറാം സംസാരിച്ചു ജയറാമിന്റെ മോൾ സംസാരിച്ചു ജഗതിശ്രീകുമാറിന്റെ മോൾ സംസാരിച്ചു അതുപോലെ പലരും പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളും സിനിമയ്ക്കുള്ളിലെ സ്ത്രീകളും സംവിധായകരായ രഞ്ജിത്ത് ബി ഉണ്ണികൃഷ്ണൻ ആദം ജോൺ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകൻ അങ്ങനെ നിരവധി പേർ. സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വീഡിയോ ചെയ്ത യൂട്യൂബറെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയാസാനയും ചേർന്ന് മർദ്ദിച്ച സംഭവത്തിൽ.

സമൂഹമാധ്യമങ്ങളിൽ അടക്കം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് അസ്ലീല വീഡിയോ ചെയ്ത ഡോക്ടർ വിജയ് പി നായറെ ഭാഗ്യലക്ഷ്മി അടക്കമുള്ളവർ കൈകാര്യം ചെയ്തതിനെ ചിലർ ന്യായീകരിക്കുമ്പോൾ അതിനെതിരെയും ചിലർ രംഗത്തെത്തിയിട്ടുണ്ട് നിയമം കയ്യിലെടുക്കാൻ ആരും ശ്രമിക്കുന്നത് ശരിയല്ലെന്ന നിലപാടുകാരാണ് ഇവരിൽ ഏറെയും വിജയ് പി നായർ തന്റെ യൂട്യൂബിലൂടെ പ്രചരിപ്പിച്ച വീഡിയോയുടെ പരിസരത്ത് പോലും ആരും പോകരുത് എന്ന് പറയുന്നവരുമുണ്ട് അത്രയധികം അശ്ലീലം നിറഞ്ഞതാണ് ആ വീഡിയോയിൽ പലതും ഒരു യൂട്യൂബ് ചാനലിന്റെ മറവിൽ ആർക്കെതിരെയും എന്തും പറയണമെന്ന് നിലപാട് അംഗീകരിക്കാൻ ആവില്ല ഒരാളുടെ പേര് പറയാതെ അയാളെപ്പറ്റി എല്ലാ സൂചനകളും നൽകി സത്യവും അസത്യവും ഇടകലർത്തി പ്രചരിപ്പിച്ച ശേഷം പേര് പറഞ്ഞില്ല എന്ന ആനുകൂല്യവും നേടി രക്ഷപ്പെടുന്ന സൈബർ നിയമത്തിന്റെ പോരായ്മകളും ഈ സംഭവത്തോടെ ചർച്ചയാക്കാൻ ഇടയുണ്ട് പക്ഷേ ഇത്തരം നടപടികൾക്കെതിരെ നിയമം കൈയിലെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കണമോ

എന്ന ചോദ്യവും ഇതിനിടയിൽ സജീവമാണ് യൂട്യൂബർക്കെതിരെ പോലീസിൽ പരാതി നൽകിയതിനു ശേഷവും ഇയാൾക്കെതിരെ നടപടി എടുക്കത്തതിനാലാണ് അയാളുടെ വീട്ടിൽ കയറി ആക്രമിച്ചതെന്നാണ് ഭാഗ്യലക്ഷ്മിയും സഹപ്രവർത്തകരും പറയുന്നത് എന്നാൽ പോലീസിൽ പരാതി നൽകിയ ശേഷം നടപടി ഉണ്ടായില്ലെങ്കിൽ നീതി തേടി സമീപിക്കാൻ ഇനിയും വഴികളേറെ ഉണ്ടായിരുന്നു എന്നാൽ ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കയ്യിലെടുക്കുകയായിരുന്നു എന്ന് മറ്റു ചിലരുടെ അഭിപ്രായം എങ്കിലും നിരവധി സ്ത്രീകളാണ് ഭാഗ്യലക്ഷ്മിക്ക് എല്ലാവിധ പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത് ആരോഗ്യമന്ത്രി കെ കെ ശൈലജ വനിതാ കമ്മീഷൻ അംഗം ജോസഫ് തുടങ്ങിയവർ തങ്ങളുടെ പിന്തുണ പരസ്യമായി അറിയിച്ചു എന്നാൽ ഭാഗ്യലക്ഷ്മിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച നിരവധി സിനിമാതാരങ്ങൾ ഉണ്ട് മഞ്ജു വാര്യർ, ഭാവന, സീനത്ത്, പാർവ്വതി ജയറാം, ജയറാം, ജയറാമിന്റെ മകൾ തുടങ്ങിയ എല്ലാവരും തന്നെ വിളിച്ച് എല്ലാ പിന്തുണയും അറിയിച്ചു എന്ന് ഭാഗ്യലക്ഷ്മി തന്റെ അഭിമുഖത്തിലൂടെ പറയുന്നു അതുകൊണ്ടുതന്നെ തനിക്കൊപ്പം ഒരുപാടുപേർ സപ്പോർട്ടും ആയിട്ട് ഉള്ളതുകൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള ഭയവും തനിക്ക് തോന്നില്ല

എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി താൻ ചെയ്തത് കുറഞ്ഞുപോയി എന്നൊരു ചിന്ത മാത്രമേ തനിക്ക് ഇപ്പോൾ ആ വീഡിയോ കണ്ടതിനു ശേഷം തോന്നിയുള്ളൂ എന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു നിരവധി പേരാണ് ചെയ്തത് ശരിയായി എന്ന് പറഞ്ഞ് അഭിപ്രായം തന്നെ വിളിച്ചു പറഞ്ഞത് ഇതുവരെ തന്റെ ഫോണിലേക്ക് ആരും ഭീഷണിമുഴക്കി എത്തിയിട്ടില്ല എന്നാൽ ദിയസനയെ വിളിച്ച് പലരും ഭാഗ്യലക്ഷ്മിക്ക് എതിരെയും ദിയാസനയ്ക്ക് എതിരെയും മോശമായ വാക്കുകൾ പറഞ്ഞു എന്ന് ദിയസന തന്നോട് പറഞ്ഞിരുന്നതായി ഭാഗ്യലക്ഷ്മി പറയുന്നു എന്നാൽ ആരും തന്നെ വിളിച്ച് മോശം വാക്കുകൾ പറയാൻ തയ്യാറായിട്ടില്ല എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി തനിക്ക് യാതൊരു വിധത്തിലുള്ള ശിക്ഷയും ഭയമില്ല എത്രനാൾ വേണമെങ്കിലും ജയിലിനുള്ളിൽ കിടക്കാൻ ഒരുക്കമാണ് സ്ത്രീകൾക്ക് വേണ്ടിയാണ് താൻ അത് ചെയ്തത് അല്ലാതെ തനിക്കോ തന്റെ ഏറ്റവും അടുത്ത ആളുകൾക്കോ വേണ്ടിയല്ല കേരളത്തിലെ പൊതു സമൂഹത്തിന് വേണ്ടിയാണ് താൻ ഈ പ്രവർത്തി ചെയ്തതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *