താന്‍ അറിയാതെ, ആഗ്രഹിക്കാതെ വീട്ടമ്മയായിപോയ കഥപറഞ്ഞ് സിന്ധുകൃഷ്ണ

താന്‍ അറിയാതെ, ആഗ്രഹിക്കാതെ വീട്ടമ്മയായിപോയ കഥപറഞ്ഞ് സിന്ധുകൃഷ്ണ.ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ഒരു വീട്ടിലെ ആറുപേര്‍ക്കും യൂട്യൂബ് ചാനലുമായി ഒരു സമ്പൂര്‍ണ യൂട്യൂബ് കുടുംബമായി മാറിയിരിക്കയാണ് ഇവരുടേത്. കൃഷിയും കുക്കിങ്ങും പാട്ടും ഡാന്‍സുമായി ആഘോഷമാണ് ആ വീട്ടില്‍ എന്നും.

എല്ലാത്തിനും തന്റെ നാലു മക്കള്‍ക്കും പിന്തുണയുമായി മുന്നില്‍ നില്‍ക്കുന്നത് കൃഷ്ണകുമാറും ഭാര്യ സിന്ധുവുമാണ്. എന്നാല്‍ കൃഷ്ണകുമാറിന്റെ സിനിമാത്തിരക്കുകള്‍ക്കിടയില്‍ മക്കള്‍ക്കായി നിലകൊണ്ടത് സിന്ധുവാണ്. സിന്ധുവും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ നാല് മക്കള്‍ ജനിച്ചതിനെ കുറിച്ചും കൃഷ്ണകുമാറുമായിട്ടുള്ള വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് സിന്ധു കൃഷ്ണ.വീട്ടമ്മ ആയി പോയത് എന്ത് കൊണ്ടായിരുന്നു എന്നായിരുന്നു ഒരു ആരാധികയുടെ ചോദ്യം.ആരും അത് തിരഞ്ഞെടുക്കുന്നത് അല്ല അങ്ങനെ അത് സംഭവിച്ചു പോകുന്നതാണ്.കോളേജിൽ പഠിക്കുന്ന കാലം വീട്ടിൽ ഇരുന്നു കുട്ടികളെ നോക്കി വീട്ടമ്മ ആകുന്നത് നെ കുറിച്ച് ഞാൻ സങ്കല്പിച്ചിട്ടു പോലുമില്ല.ജീവിതം നമ്മൾ കണക്ക് കൂട്ടുന്നത് പോലെ ആയിരിക്കില്ല.വീട്ടമ്മ എന്ന നിലയിൽ ഞന കുട്ടികൾക്കു വേണ്ടിയാണു ജീവിതം മാറ്റി വെച്ചത്.മക്കളുടെ ഏതൊരു ആവശ്യത്തിനും ഞാൻ ഉണ്ടായിരിന്നു.അവരുടെ ഒരു ആവശ്യവും ഞാൻ മറ്റൊരു സമയത്തേക്ക് മാറ്റി വെച്ചിട്ടില്ല.എന്റെ കുട്ടികൾ ശെരിക്കും ലക്കി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *