താരങ്ങള്‍ ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഭാവനയില്ല കാരണം

താരങ്ങള്‍ ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഭാവനയില്ല കാരണം .മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ചിത്രമാണ് 20-20. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത പല താരങ്ങളും അന്ന് 20-20 യില്‍ എത്തിയിരുന്നു. ചിത്രത്തില്‍ അഭിനയിച്ച കുറേയെറെ താരങ്ങള്‍ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയും ഒട്ടേറെപേര്‍ ജീവിതത്തോട് വിടപറയുകയും ചെയ്തിരുന്നു.

ട്വന്റി, ട്വന്റിക് ശേഷം താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ട്വന്റി ട്വന്റിക്ക് ശേഷം വീണ്ടും മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി അമ്മ എത്തുമെന്നുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ചിത്രത്തില്‍ ഭാവനയുണ്ടാവില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബു.ചിത്രം നിർമിക്കാൻ ഉള്ള ആദ്യ ഘട്ട ആലോചനകൾ നടന്നു വരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഈ വര്ഷം അമ്മയുടെ നേത്യത്വത്തിൽ ഒരു സ്റ്റേജ് ഷോ ചെയ്യാൻ ഏകദേശം ധാരണ ആയതായിരുന്നു.എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അത് നടക്കാൻ സാദ്യത ഇല്ലാത്തതു കൊണ്ടാണ് ചിത്രത്തെ കുറിച്ച് ആലോചിക്കുന്നത്.ഈ സാഹചര്യത്തിന് പറ്റിയ രീതിയിൽ ചെയ്യാൻ സാധിക്കുന്ന സിനിമ ചെയ്യാൻ ഉള്ള പ്രോജക്റ്റ് സമർപ്പിക്കാൻ അമ്മയുടെ യോഗത്തിൽ ധാരണ ആയി.അമ്മയുടെ ക്ഷേമ പ്രവർത്തനത്തിന് ഫണ്ട് കണ്ടത്തേണ്ടത് ആയിട്ടുണ്ട്.ഇപ്പോൾ ഒരു സിനിമ ചെയ്യുക ആണെങ്കിൽ അത് ഓ റ്റി റ്റി പപ്ലാറ്റ് ഫോമിൽ വിൽക്കാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.സംവിധയകാൻ ടി കെ രാജീവ് കുമാറിന്റെ കയ്യിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ചിത്രീകരിക്കാൻ കഴിയുന്ന കഥ ഉണ്ട് എന്ന് മോഹൻലാൽ പറഞ്ഞതായി ഇടവേള ബാബു വെളിപ്പെടുത്തി.അമ്മ എന്ന സംഘടനയുടെ സിനിമയിൽ ഭാവന ഉണ്ടാകില്ല – തുറന്നടിച്ച് ഇടവേള ബാബു.

Leave a Reply

Your email address will not be published. Required fields are marked *