പാര്‍വ്വതി തിരുവോത്തിന്റെ രാജിക്കത്ത് പുറത്ത്..!! ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് താരം

പാര്‍വ്വതി തിരുവോത്തിന്റെ രാജിക്കത്ത് പുറത്ത്..!! ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് താരം.താര സംഘടന ആയ അമ്മയിൽ നിന്നും നടി പാർവതി രാജി വെച്ചു.സംഘടനാ ജനറൽ സെക്രെട്ടറി ഇടവേള ബാബു നടി ഭാവനക്ക് എതിരെ നടത്തിയ വിവാദ പരാമർശത്തിനു എതിരെയാണ് പാർവതി തിരുവോത് തുറന്നടിച്ചത്.ആ വാക്കുകൾ ഇങ്ങനെ.

രണ്ടായിരത്തി പതിനെട്ടിൽ എന്റെ സുഹ്യത്തുക്കൾ അമ്മയിൽ നിന്നും പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നു കൊണ്ടിരിക്കുന്ന സിസ്റ്റത്തിനു ഉള്ളിൽ നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്ന് തോന്നിയത് കൊണ്ട് മാത്രാമാണ്.പക്ഷെ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട ശേഷം സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടക്കയം എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.ഈ സംഘടനാ തഴഞ്ഞ ഒരു വനിതാ അംഗത്തെ മരിച്ചു പോയ ഒരാളുമായി താരതമ്യ പെടുത്തി കൊണ്ട് അയാൾ പറഞ്ഞ വെളുപ്പ് ഉളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.
പാർവതി തിരുവോത്ത്

Leave a Reply

Your email address will not be published. Required fields are marked *