ലെഗ്ഗിങ്‌സ് ധരിക്കുന്നവർ ഇത് അറിയാതെ പോകരുത് മറ്റുള്ളവരുടെ അറിവിനായി ഷെയർ ചെയ്യൂ

ചെറുപ്പക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിംഗസ്. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ലെഗ്ഗിംഗ്‌സിന്റെ രൂപകല്‍പ്പനയെങ്കിലും ചുരുങ്ങിയ കാലയളവില്‍ ഇന്നു കാണുന്ന തരത്തിലുളള ലെഗ്ഗിംഗ്‌സ് വിപണിയിലെത്തി തുടങ്ങി. തണുപ്പുകാലത്ത് ചര്‍മ്മത്തിന്റെ ചൂട് നിലനിര്‍ത്താനാണ് ആദ്യകാലത്ത് ലെഗ്ഗിങ്ങ്‌സ് കൂടുതലും ഉപയോഗിച്ചിരുന്നത്. വ്യായാമം ചെയ്യുമ്പോഴും ലെഗ്ഗിങ്ങ്‌സ് ഉപയോഗപ്രദമായിരുന്നു.

എന്നാല്‍ കാലക്രമേണ എല്ലാ കാലാവസ്ഥയിലും എല്ലാ അവസരത്തിലും ലെഗ്ഗിംഗ്‌സ് ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിംഗ്‌സ് യാത്രകളില്‍ വളരെ സൗകര്യപ്രദമായി തീര്‍ന്നു. ഇതിനെല്ലാമുപരിയായി ഫിറ്റ് ഇന്‍ ഷേപ്പ് എന്ന ചിന്താഗതി ശക്തിയാര്‍ജ്ജിച്ചത് ലെഗ്ഗിംഗ്‌സിന്റെ ജനപ്രിയത കൂട്ടി. കണങ്കാല്‍ വരെയുളള ലെഗ്ഗിംഗ്‌സാണ് കൂടുതല്‍ പ്രചാരത്തിലുളളതെങ്കിലും കാലുകളുടെ പകുതി നീളം വരെയുളളതും കാല്‍മുട്ട് വരെ മാത്രം എത്തുന്ന തരത്തിലുളളതുമായ ലെഗ്ഗിംഗ്‌സും ലഭ്യമാണ്.സ്പാന്‍ഡെക്‌സ് (Spandex) അഥവാ ലൈക്രാ(Lycra) എന്ന പോളീയൂറിത്തീന്‍ നാരുകളാണ് ലെഗ്ഗിങ്ങ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഇലാസ്തികത അതിനു നല്‍കുന്നത്. അഞ്ചിരട്ടി വരെ നീളം കൂട്ടി തിരികെ പഴയ നീളത്തിലെത്താനുളള കഴിവാണ് ഈ നാരുകള്‍ക്കുളളത്.

സ്പാന്‍ഡെക്‌സ് നാരുകള്‍ നൈലോണ്‍, കോട്ടണ്‍, സില്‍ക്, കമ്പിളി എന്നിവയില്‍ ഏതെങ്കിലുമായി ഇഴചേര്‍ത്താണ് ലെഗ്ഗിംഗ്‌സ് ഉണ്ടാക്കുന്നത്. കാലുകളുടെ രൂപസൗകുമാര്യം എടുത്തുകാട്ടാന്‍ സഹായിക്കുന്ന ലെഗ്ഗിംഗ്‌സിന്റെ ഉപയോഗത്തെച്ചൊല്ലി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം, പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത്. ചില ലെഗ്ഗിംഗ്‌സുകളുടെ തുണി വിയര്‍പ്പ് വലിച്ചെടുക്കുന്ന തരത്തിലുളളതാണെങ്കിലും അനേകം മണിക്കൂറുകള്‍ ചര്‍മത്തോട് ചേര്‍ന്നു കിടക്കുന്ന ഇവ ചര്‍മത്തിനു മുകളിലെ വായു സഞ്ചാരത്തെ സാരമായി ബാധിക്കും. ഇതു കാരണം കാലിന്റെ ഇടുക്കുകളില്‍ വിയര്‍പ്പ് തങ്ങി നിന്ന് പൂപ്പല്‍ ബാധയുണ്ടാകാന്‍ വളരെയേറെ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *