7000 രൂപ മാസ ശമ്പളത്തിൽ നിന്ന് ആയിരം കോടി വരുമാനത്തിലേക്ക് എങ്ങിനെയെന്ന് അറിയണം നമ്മള്‍

മാസം പതിനായിരം രൂപ ഉണ്ടാക്കാന്‍ കഷ്ട്ടപ്പെടുന്നവരാണ് നമ്മള്‍ പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ വിദേശത്തും നാട്ടിലും ജോലി ചെയ്യുന്നുണ്ട് ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു കഷ്ട്ടപ്പെടുന്ന നമ്മള്‍ അറിയണം ഇങ്ങനെ ചിലരുടെ ജീവിതം കഠിന പ്രയ്തനം കൊണ്ട് ജീവിതം ഉന്നതങ്ങളില്‍ എത്തിച്ച ചിലരുണ്ട് നമുക്ക് മുന്നില്‍ ഒരു ജോലിയും ഇല്ലാതെ എന്ത് ചെയ്യണമെന്നു അറിയാതെ ജിവിതം മുന്നോട്ടു കൊണ്ടുപോകുന്ന പലരും അറിയാന്‍ കൊതിക്കുന്നത് തന്നെയാണ് ഇവരെ പോലെ ജീവിതം വിജയിച്ച ആളുകളുടെ കഥ. വയനാട് ചെന്നിലോട് സ്വദേശിയായ പി സി മുസ്തഫയ്ക്ക് വലിയ സ്വപ്ങ്ങളൊന്നും ഉണ്ടായിരുന്നില്ല

ഒരു കൂലിപ്പണിക്കാരനായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ സാഹചര്യങ്ങള്‍ അനുവദിച്ചതുമില്ല ആറാം ക്ലാസില്‍ തോല്‍ക്കുക കൂടി ചെയ്തതോടെ അച്ഛനെ പോലെ കൂലിപ്പണിക്കു പോകാന്‍ തന്നെ തീരുമാനിച്ചു എന്നാല്‍ അവരുടെ ജീവിതത്തില്‍ എന്നാല്‍ കാലം കാത്തുവച്ചതു മറ്റൊരു നിയോഗമായിരുന്നു. ഇത് തന്നെയാണ് നമ്മളെ പോലുള്ളവരും ഇന്ന് ജോലി ഇല്ലാതെ കേരളത്തില്‍ അലയുന്ന ലക്ഷക്കണക്കിന്‌ ആളുകളും അറിയേണ്ടത് ഇന്നു മുസ്തഫ 1000 കോടി ടേണോവറുള്ള ഐഡി ഫ്രഷ് ഫുഡ് എന്ന കമ്പനിയുടെ ഉടമയാണ്.ഇത് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല എന്നാല്‍ ഇദ്ദേഹം ഒരു മലയാളിയാണ് നമ്മുടെ നാട്ടുകാരനാണ് കൂലിപ്പണിക്കാരന്‍റെ ഇത്രയും വലിയ വാരുമാനം നേടുന്ന കമ്പനിയുടെ ഉടമയാണ് എന്നത് തന്നെയാണ്

ലക്ഷക്കണക്കിന്‌ യുവാക്കള്‍ക്ക് കിട്ടുന്ന പ്രചോദനം. നമ്മളെ കൊണ്ട് അതിനു കഴിയില്ല എന്ന് പറഞ്ഞിരിക്കുന്ന സമയത്ത് നമുക്ക് എന്തെങ്കിലും ചെയ്യാണം കഴിയുമോ എന്ന് ചിന്തിക്കുന്നത് ആയിരിക്കും നമ്മുടെ വിജയത്തിന്‍റെ ആദ്യ ചവിട്ടുപടി. ഒരു കാര്യം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ആദ്യം വേണ്ടത് ആത്മ വിശ്വാസം തന്നെയാണ് അതില്‍ നമുക്ക് വിജയം കൈവരിക്കാന്‍ സാധിക്കും എന്ന ആത്മ വിശ്വാസം അല്ലാതെ ഇത് ഒരിക്കലും നടക്കില്ല ഞാന്‍ എന്ത് ചെയ്താലും പരാജയം തന്നെയാണ് എന്ന് മനസ്സില്‍ കരുതി ഒരു കാര്യം ചെയ്യാന്‍ ഇറങ്ങിയാല്‍ അതില്‍ നമുക്ക് പരാജയം ആയിരിക്കും ഫലം. ഇതുപോലെ നല്ല രീതിയില്‍ നല്ല വരുമാനം ഉണ്ടാകുന്ന ബിസിനസ്‌ ചെയ്യാന്‍ മനക്കരുത്തും ആത്മ വിശ്വാസവും അത്യാവശ്യമാണ്. ഇദ്ദേഹത്തിന്‍റെ ജീവിതവും വിജയവും എല്ലാവര്‍ക്കും പ്രചോദനം ആകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *