സീമന്തരേഖയിലെ കുങ്കുമത്തിന്‍റെ പൊരുള്‍.ഒരു സ്ത്രീ വിവാഹിതയാണോ എന്ന് തിരിച്ചറിയാന്‍ സീമന്ത രേഖയിലെ കുങ്കുമം സഹായിക്കും. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന്‍റെ രഹസ്യമെന്താണ്?
താന്ത്രിക വിധിപ്രകാരം സീമന്തരേഖയെന്നാല്‍ ശിരോമധ്യത്തിന്‍റെ രേഖയാണ്. സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍. വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത് അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്. വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിണ്റ്റെ പരിധി അവസാനിപ്പിക്കുന്നത് പരമാത്മാവിലാണ്.
ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ് സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക് പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട് പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട് മറയ്ക്കുന്നു.
ചുവപ്പ് രജോഗുണമാണ്. സൃഷ്ടിക്കാവശ്യമായിട്ടാണ് ഈ നിറം സൂചിപ്പിക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം അണിയുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനു പിന്നിലുള്ള ശാസ്ത്രീയമായ കാരണം എന്ന് പറഞ്ഞാല്‍ കുങ്കുമം ഉണ്ടാക്കുന്നത് മഞ്ഞള്‍ പൊടിയും, ആലം പൊടിയും, വെണ്‍കാരം പൊടിയും, കര്‍പ്പൂരം പൊടിയും, നെയ്യ് & നാരങ്ങ നീര് ചേർത്ത വിധി പ്രകാരം ആണ്.