വെറും 350 രൂപക്ക് കൊച്ചിയിൽ ഒരു കപ്പൽ യാത്ര അറിയാത്തവർക്കായി ഷെയർ ചെയൂ

കടലിലൂടെ ഒരു യാത്ര കൊതിക്കാത്തവർ ആരും കാണില്ല. കാറ്റിനൊപ്പം ഗതിമാറി ഊളിയിട്ടു അടിത്തട്ടിലേക്കു പോകുന്ന മത്സ്യങ്ങളെയും കടലിന്റെ അഗാധമായ സൗന്ദര്യവും ആസ്വദിച്ച് സൂര്യാസ്മയകാഴ്ചകളും ഒക്കെ കണ്ട് തിരികെ കരയിലെത്തിക്കുന്ന ഒരു യാത്രയെക്കുറിച്ച് കേട്ടിട്ടുണ്ടോ… കടലിൻറെ വൈകുന്നേര കാഴ്ചകൾ കണ്ട് കൊച്ചി കായലിൽ കറങ്ങി അറബിക്കടലിൽ എത്തുന്ന മനോഹരമായ കപ്പൽ യാത്രയുടെ വിശേഷങ്ങളിലേക്ക്
കൊച്ചിയിൽ 350 രൂപക്ക് കപ്പലിൽ യാത്ര ചെയ്യാമെന്നത് പലർക്കും അറിയാമെന്ന കാര്യമല്ല.

കേരള ഷിപ്പിംഗ് ആൻഡ് നാവിഗേഷൻ എന്ന പൊതുമേഖല സ്ഥാപനത്തിന്റെ സാഗരറാണി എന്ന ക്രൂയിസ് ഷിപ്പിൽ ആണ് എല്ലാ ദിവസവും മൂന്നു മണിമുതൽ അഞ്ചു മണിവരെ മൂന്നര മണിക്കൂർ ദൈർഖ്യമുള്ള യാത്ര ഒരുക്കിയിരിക്കുന്നത്. അവധി ദിവസങ്ങളിൽ 350 രൂപയും മറ്റു ദിവസങ്ങളിൽ 300 രൂപയുമാണ് നിരക്ക്. എറണാകുളം ഹൈകോടതി ജംഗ്ഷന് എതിർവശമുള്ള ബോട്ട് ജെട്ടിയിൽ നിന്നാണ് ഈ കപ്പലിന്റെ യാത്ര ആരംഭിക്കുന്നത്.RS പാസുള്ള സാഗരറാണി എന്ന ക്രൂയിസിന് മാത്രമാണ് കടലിൽ പോവാൻ അനുവാദമുള്ളത്. കൊച്ചിയുടെ വ്യത്യസ്തമായ സഞ്ചാര അനുഭവം ഓരോ സഞ്ചാരികൾക്കും ഈ യാത്രയിലൂടെ സഞ്ചാരികൾക്ക് കരസ്ഥമാക്കാം.മഴയിൽ പാലം, കെട്ടുവള്ളം പാലം , ബോൾഗാട്ടി പാലസ് ,രാമൻതുരുത് , കൊച്ചി തുറമുഖം, വില്ലിങ്ടൺ ഹോട്ടൽ, വൈപ്പിൻ ദീപ് , എന്നതൊക്കെ ഈ സഞ്ചാര കാഴ്ച്ചയിൽ അടങ്ങും. അറബിക്കടലിലേക്ക് കുതിക്കുന്ന സാഗറാണിയുടെ പ്രയാണം ഹൃദ്യമായ ഒരു അനുഭവമാണെന്ന് സഞ്ചാരികൾ തുറന്നു പറയുന്നു. ഒരിക്കൽ യാത്ര ചെയ്തവർ വീണ്ടും വീണ്ടും യാത്ര ചെയ്യാൻ കൊതിക്കുന്ന അനുഭവമാണ് സാഗരറാണി നൽകുന്നത്. വിവിധ വിനോദങ്ങളും സഞ്ചാരികൾക്കായി സാഗരറാണിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം അഞ്ചുമണിക്കുള്ള യാത്രയിൽ സൂര്യൻ അസ്തമിക്കുന്ന കാഴ്ചയും കണ്ട് കൊച്ചിയുടെ രാത്രി കാഴ്ചയും കണ്ടു മടങ്ങാം. കൊച്ചിയിൽ നിന്നും വളരെ കുറഞ്ഞ ചിലവിൽ കടൽ യാത്രയ്ക്കു പോകുവാൻ സാധിക്കുന്ന ബോട്ടാണ് സാഗര റാണി. കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ കീഴിലുള്ള ക്രൂയിസ് വെസ്സലാണ് സാഗരറാണി. എല്ലാ ദിവസവും വൈകിട്ട് മൂന്നു മുതൽ അഞ്ച് വരെയാണ് ഈ യാത്രയുടെ സമയം

Leave a Reply

Your email address will not be published. Required fields are marked *