മക്കളെ രക്ഷിക്കാന്‍ ഈ പട്ടി ചെയ്തത് കണ്ട് പോലീസുകാര്‍ പോലും കരഞ്ഞു

സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മുന്നേറുകയാണ് ഇപ്പോൾ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 50 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത് അമ്മ പട്ടി തന്റെ കുഞ്ഞിനെ കുത്തിയൊഴുകുന്ന വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്ന വിസ്മയകരമായ വീഡിയോയാണ് ഇത് കണ്ടുനിന്നവർ പോലും അമ്മ പട്ടി ചെയ്യുന്നത് കണ്ടു കയ്യടിച്ചു പോവുകയായിരുന്നു ചൈനയിൽ ഓഗസ്റ്റിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് വൈറലായത് കനത്ത മഴയിൽ ആണ് ഇവിടെ നദിയിൽ വെള്ളപ്പൊക്കം ഉണ്ടായത് ഇതിനിടയിലാണ് ഒരു തെരുവ് പട്ടിയും അഞ്ചുമക്കളും ഒരു തുരുത്തിൽ ഒറ്റപ്പെട്ടുപോയത് ഇത് കണ്ട് മനസ്സലിഞ്ഞ ഒരു നീന്തൽകാരൻ പട്ടിയേയും ഒരു കുഞ്ഞിനെയും രക്ഷിച്ചു ഇതു കണ്ട് നാട്ടുകാർ കൂടി അവരിൽ ചിലർ രണ്ടു പട്ടിക്കുട്ടികളെ കൂടി രക്ഷപ്പെടുത്തി

എന്നാൽ അപ്പോഴേക്കും പോലീസ് എത്തി അവരെ തടഞ്ഞു കുത്തൊഴുക്ക് ഉള്ള വെള്ളത്തിൽ അപകടം ഉണ്ടാകും എന്ന് പറഞ്ഞായിരുന്നു തടഞ്ഞത് ഈ സമയം കൊണ്ട് രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ അമ്മ പട്ടി സുരക്ഷിതമായ സ്ഥാനത്തെത്തിച്ച് നദിക്കരയിലേക്ക് തിരിച്ചെത്തി പട്ടി വരുന്നത് കണ്ടു പുഴ മുറിച്ചുകടക്കാൻ ആണ് എന്ന് മനസ്സിലായ പോലീസുകാരൻ പട്ടിയെ തടഞ്ഞെങ്കിലും അതു കാര്യമാക്കാതെ തന്റെ മകളെ രക്ഷിക്കാൻ ആ അമ്മ വെള്ളത്തിലേക്ക് ചാടി പിന്നെ കഷ്ടപ്പെട്ട് നീന്തി മറുകരയിൽ എത്തി കുഞ്ഞിനെ കടിച്ചുപിടിച്ച് കരയിലേക്ക് നീന്തി എത്തുകയായിരുന്നു തൊട്ടുപിന്നാലെ അടുത്ത കുഞ്ഞിനെയും ഇതേ സാഹസികതയിലൂടെ അമ്മ രക്ഷിച്ചു ആ അമ്മയുടെ സ്നേഹത്തിനും ധൈര്യത്തിനും ഈ കാഴ്ച കണ്ടു നിന്നവർ ഒന്നടങ്കം കൈയ്യടിക്കുന്നതും വീഡിയോയിൽ കാണാം വീഡിയോ വൈറലായതോടെ അമ്മ പട്ടിയേയും മക്കളെയും ഒരു മൃഗസ്നേഹി ദത്തെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *