മുഖമൊന്ന് മിനുക്കിയാലോ.?; ക്രീമുകള്‍ വാരി പൂശാതെ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.!

നമുക്കിടയിലുള്ള ഭൂരിഭാഗം പേരും ഒളിഞ്ഞും മറഞ്ഞും മുഖം വെളുപ്പിക്കാന്‍ പെടാപാട് പെടുന്നവരാണ്. അതുകൊണ്ട് തന്നെ കണ്ണില്‍ കണ്ട ക്രീമുകളെല്ലാം വാരിത്തേച്ച്‌ ഒടുവില്‍ മുട്ടന്‍ പണി കിട്ടുകയും ചെയ്തിട്ടുണ്ടാകും. എന്നാല്‍ ക്രീമുകള്‍ മാത്രമല്ല ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങി സമയം കളയുന്നവരും നമുക്കിടയില്‍ ചുരുക്കമല്ല.

ഒരാളുടെ സാന്ദര്യം എന്ന് പറയുമ്ബോള്‍ പ്രധാനപ്പെട്ടതായി പലരും പറയുന്ന ഒന്നാണ് അവരുടെ നിറം. നല്ല നിറത്തിനു വേണ്ടി വയറ്റില്‍ കുഞ്ഞുണ്ടാകുമ്ബോള്‍ മുതല്‍ കുങ്കുമപ്പൂ മുതലായ വഴികള്‍ നാം പരീക്ഷിയ്ക്കുന്നത് ഈ നിറത്തോടുള്ള പ്രണയം കൊണ്ടു തന്നെയാണ്. കറുപ്പിന് ഏഴഴകെന്നു പറയുമെങ്കിലും വെളുക്കാനാഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗവും. എന്തായാലും നമുക്ക് ഈ വഴികള്‍ ഒക്കെ ഒന്ന് ഉപേക്ഷിച്ച്‌ കുറച്ച്‌ നാടന്‍ വഴികള്‍ ഒന്ന് പ്രയോഗിച്ചാലോ..? പാര്‍ശ്വഫലങ്ങളില്ലാത്ത ചില പൊടിക്കൈകള്‍ ഇതാ..

ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കാം. തണുപ്പിച്ച റോസ് വാട്ടര്‍ മുഖത്ത് സ്‌പ്രേ ചെയ്യുക ഇത് അല്‍പ സമയത്തിനു ശേഷം പഞ്ഞി ഉപയോഗിച്ച്‌ നീക്കം ചെയ്യുക
മുഖത്തിനു തിളക്കം ലഭിക്കാനായി അര ടീസ്പൂണ്‍ മില്‍ക് പൗഡറും 1/4 ടീസ്പൂണ്‍ മുട്ടയുടെ വെള്ളയും 1/2 ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് മുഖത്തിടുക. പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയുക.
മഞ്ഞള്‍പൊടി വെളിച്ചെണ്ണയില്‍ ചാലിച്ച്‌ ദേഹത്ത് നന്നായി പുരട്ടുക.

ഉണങ്ങുബോള്‍ കഴുകിക്കളയുക. ത്വക്ക് രോഗങ്ങള്‍ ഇല്ലാതാക്കി സൗന്ദര്യം വര്‍ദ്ധിപ്പിക്കാം.
പാലിന്റെ പത എടുത്ത് മുഖത്ത് തേച്ചു പിടിപ്പിച്ച്‌ നാലോ അഞ്ചോ മിനിട്ട് മസ്സാജ് ചെയ്യുക. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുകയും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

രണ്ട് ടേബിള്‍ സ്പൂണ്‍ ഫേഷ്യല്‍ മോയ്‌സ്ചുറൈസര്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് മുഖത്ത് വട്ടത്തില്‍ മസ്സാജ് ചെയ്യുക. രണ്ട് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
വെള്ളരിക്ക ഇടിച്ചു പിഴിഞ്ഞ നീര് തുല്യ അളവില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് ഒരു കഷണം പഞ്ഞിയില്‍ മുക്കി മുഖത്ത് തേയ്ക്കുക.

താഴെ നിന്നും മുകളിലേക്ക് തേയ്ക്കണം. ഇത് തുടര്‍ച്ചയായി ചെയ്താല്‍ മുഖകാന്തി വര്‍ദ്ധിക്കും.
ഒരു സ്പൂണ്‍ തേനും അല്‍പം ഒലീവ് ഓയിലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്ത് വട്ടത്തില്‍ പുരട്ടുക. നാലോ അഞ്ചോ മിനിട്ടിനു ശേഷം പഞ്ഞി ഉപയോഗിച്ച്‌ തുടച്ച്‌ കളയുക.തേനും തക്കാളി നീരും മിക്‌സ് ചെയ്ത് മുഖത്ത് മൂന്ന് മിനിട്ട് മസ്സാജ് ചെയ്യുക.

വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ സൗന്ദര്യ സംരക്ഷണത്തില്‍ തക്കാളി മുന്നില്‍ തന്നെയാണ്.റോസ് വാട്ടറില്‍ പപ്പായ പള്‍പ്പ് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക.തേന്‍, ഉണക്കമുന്തിരി, നെയ്യ്, നേന്ത്രപ്പഴം എന്നിവ ഒന്നിച്ചെടുത്ത് കുറച്ച്‌ ദിവസം രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ശരീരത്തിന് നിറം കൂടുകയും മുഖം തുടുക്കുകയും ചെയ്യും.

മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മുഖത്ത് ആവി പിടിയ്ക്കുക. ഇത് മുഖം തിളങ്ങാന്‍ സഹായിക്കും.
ബ്ലീച്ചിനു പകരം ഒരു ടീസ്പൂണ്‍ തേന്‍ ഒന്നര ടീസ്പൂണ്‍ പാല്‍പ്പാട ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി 1/2 മണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകുക.

ഒരു ടീസ്പൂണ്‍ തേന്‍ ഏതാനും തുള്ളി ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് പുരട്ടുന്നത് ത്വക്കിലെ ചുളിവുകള്‍ ഇല്ലാതാക്കും.
അല്‍പം മയൊണൈസും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു
കാല്‍ക്കപ്പ് തണുത്ത വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് മുഖ്തത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Leave a Reply

Your email address will not be published. Required fields are marked *