4മത്തെ വയസിൽ എല്ലാം നഷ്ടപ്പെട്ട് തെരുവിൽ തെണ്ടിത്തിരിഞ്ഞ ബാലൻ 25 വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെടുക എന്നത് ഒരു നാലുവയസുകാരനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ് ഒന്നും അറിയാനും പറയാനും ചെയ്യാനും അറിയാത്ത പ്രായത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഒരു നാലുവയസുകാരന്റെ ജീവിതത്തിൽ പിന്നീട് 25 വർഷങ്ങൾക്ക് ശേഷം സംഭവിച്ച കാര്യങ്ങളാണ് ഇന്ന് പങ്കുവെക്കാൻ പോകുന്നത് സാരുവിന് നാലു വയസ്സ് ഉള്ളപ്പോൾ ആയിരുന്നു തന്റെ കുടുംബത്തെ നഷ്ടമായത് സാരുവിന്റെ മുതിർന്ന ജേഷ്ഠൻ റെയിൽവേ സ്വീപ്പർ ആയി ജോലി ചെയ്യുകയായിരുന്നു രാത്രി വളരെ വൈകിയതിനാൽ ക്ഷീണിതനായ നാലുവയസ്സുകാരനായ സാരൂ സ്റ്റേഷനിലെ ഒരു സീറ്റിലിരുന്നു ഉറങ്ങിപ്പോയി ജേഷ്ഠൻ വന്നു വിളിക്കും എന്ന് അവൻ പ്രതീക്ഷിച്ചിരുന്നു ആ നിർഭാഗ്യകരമായ ഉറക്കം സാരുവിന്റെ ജീവിതം മാറ്റിമറിച്ചു ഉറക്കമുണർന്നപ്പോൾ ആരെയും അവൻ അവിടെ കണ്ടില്ല.

ആകെ ഭയന്നുപോയ സാരു തൊട്ടു മുന്നിലുണ്ടായിരുന്ന ട്രെയിനിൽ തന്റെ സഹോദരൻ ഉണ്ടാകുമെന്ന് കരുതി അതിൽ കയറി തന്റെ ജേഷ്ഠനെ അന്വേഷിച്ചു എന്നാൽ അവന് അവന്റെ ജേഷ്ഠനെ കണ്ടെത്താനായില്ല അപ്പോഴേക്കും ഇറങ്ങാൻ കഴിയാത്തവിധം ട്രെയിനിന്റെ വേഗത കൂടിയിരുന്നു ആകെ ഭയന്നുപോയ സാരു ട്രെയിനിൽ ബോധംകെട്ടുവീണു പിന്നീട് 14 മണിക്കൂറിനുശേഷമാണ് അവൻ കണ്ണ് തുറന്നത് അപ്പോഴേക്കും ഇന്ത്യയിലെ മൂന്നാമത്തെ വലിയ നഗരവും ചേരിയിൽ കുപ്രസിദ്ധമായ കൊൽക്കത്തയിൽ എത്തിയിരുന്നു ആകെ പേടിച്ചു പോയ സാരു പലരോടും തന്റെ മാതാപിതാക്കളെയും ജേഷ്ഠനെയും കുറിച്ച് അന്വേഷിച്ചു നടന്നു കുടുംബത്തെ നഷ്ടപ്പെട്ട നാലുവയസുകാരന് എന്തു ചെയ്യാൻ പറ്റും ഒന്നും ചെയ്യാൻ പറ്റില്ല ഒടുവിൽ വിശപ്പ് തലയ്ക്കു പിടിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന മറ്റു കുട്ടികളോടൊപ്പം ഭിക്ഷാടനത്തിലേക്ക് തിരിയുകയല്ലാതെ സാരുവിന് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു

ഒടുവിൽ അവനും ഭിക്ഷക്കാരനായി പലരും അവനെ വശത്താക്കാൻ ശ്രമിച്ചു വീടും പാർപ്പിടവും നൽകാം എന്നൊക്കെ പറഞ്ഞ് രംഗത്തെത്തി പക്ഷേ അവൻ അതിൽ അപകടം മണക്കാനും പ്രതിരോധിക്കാനും പഠിച്ചു എന്നാൽ തെരുവിൽ കഴിയുന്ന അവന്റെ അവസ്ഥകണ്ട് അവനെ ഒരു അനാഥാലയം ഏറ്റെടുത്തു അവിടെനിന്നും അവന്റെ ജീവിതം മാറിമറിഞ്ഞു താസ്മാനിയയിൽ നിന്നുള്ള ദമ്പതികളായ ബ്രയർ – ലീസ് അവനെ ദത്തെടുത്തു തനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്നും ഇവരാണ് തന്റെ മാതാപിതാക്കൾ എന്നും ആ കുരുന്നു പ്രായത്തിൽ അവൻ സമ്മതിക്കാതെയും അനുസരിക്കാതെയും മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല ഒടുവിൽ അവൻ ഓസ്ട്രേലിയയിലേക്ക് എത്തി പഠിക്കുമ്പോഴും വളരുമ്പോഴും അവന്റെ കുടുംബത്തെയും നാടിനെയും അവൻ മറന്നില്ല അവരെ കണ്ടെത്താനുള്ള ആഗ്രഹം അവന്റെ മനസ്സിൽ വളർന്നുകൊണ്ടേയിരുന്നു എന്നാൽ നാലുവയസ്സുകാരൻ എന്ന നിലയിൽ അദ്ദേഹം വന്ന് സ്ഥലമോ പട്ടണമോ ഓർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല

ഒടുവിൽ ഗൂഗിൾ എർത്ത് വഴി അദ്ദേഹം തന്റെ നാട് കണ്ടെത്താൻ ശ്രമിച്ചു പിന്നീട് ഇന്ത്യൻ ട്രെയിനിന്റ സ്പീഡും അന്ന് താൻ സഞ്ചരിച്ച ഏകദേശ സമയവും വെച്ച് 1200 കിലോമീറ്റർ ആണ് എന്ന് അദ്ദേഹം അനുമാനിച്ചു ഒടുവിൽ ആ അന്വേഷണം ഖണ്ട്വ എന്ന സ്ഥലത്ത് എത്തിച്ചേർന്നു സാരു പിന്നീട് ഒന്നും ആലോചിച്ചില്ല ഉടൻ ഖണ്ട്വയിലേക്ക് യാത്ര തിരിച്ചു കുട്ടിക്കാലത്തെ ഓർമ്മകളുമായി അദ്ദേഹം പട്ടണം ചുറ്റി സഞ്ചരിച്ചു ഒടുവിൽ ഗണേഷ് തലായയുടെ സമീപപ്രദേശത്ത് അദ്ദേഹം സ്വന്തം വീട് കണ്ടെത്തി പക്ഷേ അദ്ദേഹം പ്രതീക്ഷിച്ചത് ആയിരുന്നില്ല അവിടെ കണ്ടത് വീട് പൂട്ടി കിടക്കുന്നു വളരെക്കാലമായി ആരും അവിടെ താമസിക്കുന്നില്ല എന്ന് അവനു മനസ്സിലായി കുട്ടിക്കാലത്ത് സാരുവിന് സ്വയം ഒരു ഫോട്ടോ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പേരുകൾ ഇപ്പോഴും ഓർക്കുന്നു തന്റെ കുടുംബം താമസം മാറി എന്ന് ഒരു അയൽക്കാരൻ സാരുവിനോട് പറഞ്ഞു കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരാൾ എത്തി അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോകാമെന്ന് സാരുവിനോട് പറഞ്ഞു

ഒടുവിൽ സാരു വർഷങ്ങൾക്കു മുൻപ് തനിക്ക് നഷ്ടമായ തന്റെ അമ്മയുടെ അടുത്തെത്തി ആദ്യം കണ്ടപ്പോൾ മനസ്സിലാക്കാൻ കുറച്ച് പ്രയാസപ്പെട്ടെങ്കിലും അവൻ അവന്റെ അമ്മയെ തിരിച്ചറിഞ്ഞു പ്രായം കുറച്ച് തളർത്തിയെങ്കിലും അവൻ അവന്റെ അമ്മയെ തിരിച്ചറിഞ്ഞു അമ്മ അവനെയും 25 വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ടുപോയ അമ്മയെ തിരികെ കിട്ടുമ്പോൾ ഉണ്ടാകുന്ന ആ അമ്മയ്ക്കും മകനും പറയാനുള്ളതും സ്നേഹപ്രകടനങ്ങളും ഒക്കെ ചുറ്റും കൂടി നിന്നവരുടെ കണ്ണു നിറച്ചു സ്വന്തം മകനെ നഷ്ടപ്പെട്ട ആ അമ്മ മരവിച്ച് ജീവിക്കുകയായിരുന്നു സാരുവിനൊപ്പം അന്ന് ഒപ്പമുണ്ടായിരുന്ന സഹോദരൻ ആകട്ടെ സാരുവിനെ നഷ്ടപ്പെട്ട ഒരു മാസത്തിനുശേഷം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു കാൽ വഴുതി പാളത്തിലേക്ക് വീണത് ആകാമെന്നാണ് നിഗമനം ഇരുകുടുംബങ്ങളും ആയി സാരു നല്ല ബന്ധമാണ് പുലർത്തുന്നത് പെറ്റമ്മയെയും പോറ്റമ്മയെയും അവൻ ഒരുപോലെ സ്നേഹിക്കുന്നു ഇന്ന് അവന് നന്നായി ഉറങ്ങുവാൻ സാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *