തൻ്റെ സമ്പാദ്യമെല്ലാം പാവങ്ങൾക്ക് ദാനംചെയ്ത കോടീശ്വര പുത്രൻ എന്നിട്ടും ദൈവം അയാളെ ശപിച്ചു

ഓസ്‌ട്രേലിയയിലെ ഒരു അതിസമ്പന്ന കുടുംബത്തിലാണ് അലി ബന്നൻ ജനിച്ചത് അലിയുടെ ജീവിതത്തിൽ പണം ഒരിക്കലും ഒരു പ്രശ്നമേ അല്ലായിരുന്നു പണം കൊടുത്താൽ കിട്ടുന്നതെല്ലാം അയാൾ സ്വന്തമാക്കി ആരും കൊതിച്ചുപോകുന്ന ആർഭാടകരമായ യൗവനം എന്നാൽ 2015 ലാണ് അലിയുടെ ജീവിതത്തിൽ വഴിത്തിരിവായ ആ സംഭവം ഉണ്ടായത് നല്ല ആരോഗ്യവാനായ അലി ഒരിക്കൽ ഒരു ഒഫിഷ്യൻ മീറ്റിങ്ങിനിടെ തല കറങ്ങി വീണു തുടർന്നു നടത്തിയ പരിശോധനയിലാണ് അലിക്ക് ക്യാൻസറാണെന്ന് മനസിലാക്കുന്നത് പെട്ടെന്നുതന്നെ ചികിത്സ ഔസ്ട്രേലിയയിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിലേക്ക് ആക്കി പക്ഷെ വൈകിപ്പോയിരുന്നു ക്യാൻസർ ഫോർത്ത് സ്റ്റേജിലേക്ക് എത്തിയിരുന്നു പരമാവധി ഏഴ് മാസത്തിൽ കൂടുതൽ അലിയുടെ ജീവൻ നിലനിർത്താനാവില്ലെന്ന് ഡോക്ടർമാർ വിധിച്ചു ഈ വാർത്ത കേട്ട് ജീവിച്ചു കൊതിമാറാത്ത ആ ചെറുപ്പക്കാരൻ ആകെ തകർന്നുപോയി പണം കൊടുത്താൽ കിട്ടാത്ത ഒന്നുമില്ലെന്ന്‌ കരുതിയിരുന്ന ആ യുവാവ് പണത്തിന് നൽകാൻ കഴിയാത്തതും ഉണ്ടെന്ന് മനസിലാക്കി.

തൻ്റെ ഇത്രയും നാളത്തെ ജീവിതം വിലയിരുത്തിയപ്പോഴാണ് താൻ ഇപ്പോഴും ജീവിച്ചിട്ടില്ലെന്ന് അയാൾ മനസിലാക്കുന്നത് താൻ ഇത്രയുംനാൾ സമ്പാദിച്ചതൊന്നും തനിക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് മനസിലാക്കിയ അലി അതൊക്കെ പാവങ്ങൾക്ക് നൽകാൻ തീരുമാനിച്ചു അയാൾ തന്റെ കമ്പനിയും വസ്തുവകകൾ എല്ലാം വിറ്റു അതൊക്കെ അയാൾ ലോകത്തുള്ള നാനാ ഭാഗങ്ങളിലുമുള്ള പാവപ്പെട്ടവർക്ക് നൽകാൻ തീരുമാനിച്ചു അതിനുവേണ്ടി ഒരു സംഘടന തന്നെ അലി തുടങ്ങിവച്ചു. ലോകത്താകമാനം ഉള്ള പതിനായിരക്കണക്കിന് പേർക്ക് വസ്ത്രങ്ങളും ആഹാരങ്ങളും പഠനോപകരണങ്ങളും അലി എത്തിച്ചുകൊടുത്തു
തന്റെ ബാക്കിയായ ജീവിതം അവരോടൊപ്പം ആഘോഷിച്ചു. ഏഴ് മാസമെന്ന് ഡോക്ടർമാർ വിധിച്ച കാലാവധി മൂന്ന് വർഷമായി ഈശ്വരൻ നീട്ടികൊടുത്തു അനഗ്നെ 2018 റമദാൻ മാസത്തിൽ അലി ഈ ലോകം വിട്ടുപോയി.

മുന്നേ നൽകിയ ഒരു അഭിമുഖത്തിൽ ആണ് ക്യാൻസറിനെ ദൈവം തന്ന സമ്മാനം എന്ന് അലി വിശേഷിപ്പിച്ചത് അതിനു കാരണം അലി പറയുന്നത് ഇങ്ങനെ എനിക്ക് എന്നെ തിരിച്ചറിയാനായത് ക്യാൻസർ വന്നതിന് ശേഷമാണ് അതുകൊണ്ടാണ് എനിക്കി ലോകത്തെ കാണാനായത് അവരുടെ സങ്കടങ്ങൾ മനസിലാക്കാനും അവർക്ക് സഹായങ്ങൾ ചെയ്യാനുമായത് അല്ലായിരുന്നെങ്കിൽ പണത്തിന് പിന്നാലെ മാത്രം ഓടുന്ന ഒരു യാന്ത്രിക ജീവിതമായിപ്പോയേനെ എന്റേത് അതെ ക്യാൻസർ എനിക്ക് ദൈവം താണ ഒരു അനുഗ്രഹമാണ് കുറച്ചുകാലമെങ്കിലും മനുഷ്യനായി ജീവിക്കുവാനുള്ള ഒരു അവസരം. അലി സഹായിച്ച പതിനായിരക്കണക്കിന് പേരുടെ ഹൃദയങ്ങളിൽ അലി ഇന്നും ജീവിക്കുന്നു അലി ഇല്ലാതായെങ്കിലും അലി രൂപീകരിച്ച സംഘടന ഇന്നും പ്രവർത്തിച്ചുവരുന്നു.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *