തിരുവനന്തപുരം ലുലു മാളിൽ imax തിയേറ്ററിൻ്റെ കണ്ണുതള്ളിക്കുന്ന ദൃശ്യങ്ങൾ കണ്ടോ? | iMax Theater in TVM

സിനിമ ആസ്വാദനത്തിന്റെ അത്യന്താനുഭവ ദൃശ്യാനുഭവം ഇനി കേരളത്തിലും. തലസ്ഥാനത്തെ തിരുവനന്തപുരത്ത് കേരളത്തിലെ ഏറ്റവും വലിയ “സൂപ്പർ പ്ലക്‌സ്‌” വഴി “ഐ മാക്സ് തിയേറ്റർ പ്രദർശന സൗകര്യം എത്തുകയാണ് തിരുവനന്തപുരം ലുലു മാളിൽ. pvr ഗ്രുപ്പ് ഒരുക്കിയ “സൂപ്പർ പ്ലക്‌സ്‌” തിയേറ്റർ ഡിസംബർ അഞ്ചിന് ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെടുന്നു. അത്യന്താനുഭവ പ്രദർശന സൗകര്യമുള്ള 12 സ്‌ക്രീനുകളാണ് എവിടെ ഉള്ളത്.

ആധുനിക തിയേറ്റർ ഫോര്മാറ്റുകളായ “ഐ മാക്സ്”, “ഫോർ ഡി എക്സ്” -തുടങ്ങിയ ഇന്റർനാഷണൽ ഫോര്മാറ്റുകളിൽ ഇനി ഇവിടെ സിനിമ ആസ്വദിക്കാം. “ഐ മാക്സ്” തിയേറ്റർ എന്ന് മിക്കവാറും കേട്ടിട്ടേ ഉള്ളൂ മിക്ക മലയാളികളും. മാർവലിൽന്റെ സൂപ്പർ സിനിമകളും മറ്റും “ഐ മാക്സ്” ഫോർ മാറ്റിൽ കണ്ടാൽ അതി ഗംഭീരമായിരിക്കും എന്ന് അനുഭവസ്ഥർ പറയുമ്പോൾ വാ പൊളിച്ചിരിക്കാനേ മിക്ക മലയാളികൾക്കും സാദിച്ചിരുന്നോള്ളൂ.

ഇപ്പോൾ അത് അനുഭവിക്കാനുള്ള യോഗം വന്നിരിക്കുന്നു. pvr ഗ്രുപ്പ് ലുലു മാളിൽ ഒരുക്കിയിരിക്കുന്ന പന്ത്രണ്ട് സ്‌ക്രീനുകളിൽ ഒന്ന് ഐ മാക്സ് സൗകര്യമുള്ള സ്‌ക്രീനാണ്. ലു.ലു. മാ.ളി.ലെ. pvr തിയേറ്റർ കോംപ്ലക്സ് കണ്ട് കണ്ണ് തള്ളിയിരുപ്പാണ് മലയാളികൾ കേരളത്തിലെ ഏറ്റവും വലിയ സൂപ്പർ പ്ലക്‌സാണ് തലസ്ഥാനത്തൊരുങ്ങുന്നത്. വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *