കൊല്ലത്ത് നിന്നുള്ള ഒരു ഒളിച്ചോട്ട കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലാകുന്നത്. അളിയന്റെ ഭാര്യയെയും മക്കളെയും കൊണ്ട് ഒളിച്ചോടിയ പൂജാരി കൂടിയായ സുമേഷാണ് കഥയിലെ നായകൻ. ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് ക്ഷേത്രത്തിലെ രണ്ടാം ശാന്തിക്കാരനായ സുമേഷ് ഭാര്യ സുമയുടെ സഹോദരന്റെ ഭാര്യ സ്നേഹയെയും മക്കളെയും കൂട്ടി നാട് വിട്ടത്.
ഇതിന് പിന്നാലെ സുമയും സഹോദരനും തങ്ങളുടെ പങ്കാളികൾക്കായവർക്കെതിരെ രംഗത്ത് എത്തിയതോടെ ആണ് സംഭവം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതിന് പിന്നാലെ പൂജാരിയും ഒളിച്ചോടിയ സ്നേഹയും ഞങ്ങൾ ഒളിച്ചോടാൻ കാരണം വ്യക്തമാക്കുകയാണ്. ഇടുക്കിക്കാരനായ പൂജാരി സുമേഷിന്റെയും കൊല്ലം കൊട്ടിയം സ്വദേശിനി സുമയുടെയും വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വർഷമായി.
പന്ത്രണ്ട് വയസ്സുള്ള മകനും ഈ ബന്ധത്തിലുണ്ട്. സുമയുടെ സഹോദരന്റെ പേരും സുമേഷ് എന്ന് തന്നെയാണ്. ഇയാൾ തട്ടിന്റെ പണിക്കാരനാണ്. ആറ് വര്ഷം മുമ്പാണ് സുമേഷ് സ്നേഹയെ വിവാഹം ചെയ്തത്. രണ്ട് പെൺകുട്ടികളും ഈ ബന്ധത്തിലുണ്ട്.
വളരെ സ്നേഹത്തിലാണ് ഇരുകുടുംബങ്ങളും കഴിഞ്ഞിരുന്നത് എന്നും നവംബർ ഒന്നിന് മക്കളെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടുവന്ന് ഇവർ നാട് വിടുകയായിരുന്നു എന്നുമാണ് സുമയും സഹോദരൻ സുമേഷും ആരോപിച്ചത്. സ്വർണ്ണവും കാറും ഉൾപ്പെടെ എടുത്താണ് ഇവർ പോയതെന്നും ഇവർ പറഞ്ഞു.
ഇതിന് പിന്നാലെയാണ് പൂജാരിയും സ്നേഹയും മാധ്യമങ്ങൾക്ക് മുമ്പിലെത്തി തങ്ങളുടെ ഒളിച്ചോട്ടത്തിന്റെ കാരണം വെളിപ്പെടുത്തിയത്. തന്റെ ഭാര്യ സുമയുടെ അസാന്മാർഗിക ജീവിതത്തിൽ മനം മടുത്താണ് മകനെയും കൂട്ടി നാടുവിട്ടതെന്നാണ് പൂജാരി സുമേഷ് പറയുന്നത്. പലരുമായി ഭാര്യക്ക് ബന്ധമുണ്ടെന്നും സുമേഷ് പറയുന്നു. വിശദമായി അറിയാൻ വീഡിയോ കാണുക…