കാർത്തിക്ക് സൂര്യക്ക് വിവാഹം, സന്തോഷ വാർത്ത പങ്കുവച്ച് താരം

യൂട്യൂബറായി തുടങ്ങി ഏറെ ആരാധകരുള്ള അവതാരകനാണ് കാർത്തിക് സൂര്യ. “ഒരുചിരി ഇരുചിരി ബംമ്പർചിരി” എന്ന പരിപാടിയുടെ അവതാരകനായി എത്തിയതോടെയാണ് കാർത്തിക് സൂര്യ ജന മനസ്സുകൾ കീഴടക്കിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷം പങ്ക് വെച്ചിരിക്കുകയാണ് താരം. വിവാഹ വാർത്തയാണ് താരം പങ്കുവെച്ചത്. സന്തോഷ വാർത്ത തന്റെ യുട്യൂബ് ചാനൽ വഴിയാണ് കാർത്തിക് പറഞ്ഞത്. നൂറാം വ്ളോഗിൽ എന്തെങ്കിലും സ്പെഷ്യലായി ഉൾക്കൊള്ളിക്കണമെന്ന് കരുതിയിരുന്നു.

അങ്ങനെയാണ് വി.വാ.ഹ. വാർത്ത പറയാം എന്ന് വിചാരിച്ചത്. പുതിയ വീട് വെച്ചിട്ട് മതി വി.വാ.ഹം. എന്നായിരുന്നു. എന്നാൽ എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ടല്ലോ അപ്പോൾ അതങ്ങ് നടക്കും അങ്ങനെ ഇതും നടത്താ൦ എന്ന് തീരുമാനിച്ചു എന്നാണ് കാർത്തിക് സന്തോഷം പങ്ക് വെക്കുന്നത്. അച്ഛനും അമ്മയും കസിൻസും ചേർന്ന് പെണ്ണ് ചോദിക്കാൻ പോകുന്നു.

പെൺകുട്ടിയെ ഞാൻ തന്നെയാണ് കണ്ട് പിടിച്ചത്. ഇതിന് പിന്നിൽ വലിയ കഥയുണ്ടെന്നും അതൊക്കെ പിന്നെ പറയാം എന്നും കാർത്തിക്ക് പറയുന്നു. നമ്മുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് സന്തോഷകരമായി മുന്നോട്ട് പോവണമെന്നാണ് ഭാവി മരുമകളോട് പറയാനുള്ളതെന്ന് അച്ഛനും അമ്മയ്ക്കും പറയാനുള്ളത് എന്നും താരം പറയുന്നു. മാത്രമല്ല വിവാഹം സിമ്പിളായിരിക്കുമെന്നും കാർത്തിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *