മലയാളികൾക്ക് സുപരിചി തയാണ് നടി താര കല്യാൺ. വർഷങ്ങളായി സിനിമയിലും സീരിയലിലുമെല്ലാം സജീവമായ താര കല്യാണിനെ അറിയാത്തവർ വളരെ ചുരുക്ക മായിരിക്കും. വില്ലത്തി വേഷങ്ങളി ലാണ് താര തിളങ്ങിയ തെങ്കിലും താരത്തിന് ആരാധകർ കുറ വൊന്നുമല്ല. എന്നാൽ കുറച്ചു നാളുകളായി അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. താരയെ കൂടാതെ കുടുംബം മുഴുവൻ ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. താരയുടെ അമ്മയും മകളും മകളുടെ ഭര്‍ത്താവും കൊച്ചുമകളും എല്ലാം സോഷ്യൽ മീഡിയയിലൂടെയും മറ്റും നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ്. അമ്മയുടെ പാത പിന്തുടർന്ന് നൃത്തത്തിലേക്കും അഭിന യത്തിലേക്കും എത്തിയ മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെയാണ് തിളങ്ങിയത്. ചെറുപ്പം മുതൽ നിർത്തവേദികളിൽ സജീവമായിരുന്ന സൗഭാഗ്യ ഡബ്സ്മാഷ് ടിക് ടോക് വീഡിയോകളിലൂടെയാണ് താരമായത്.
സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും ഡാന്‍സറും നടനുമാണ്. രണ്ടു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. താര കല്യാണിന്റെ ശിഷ്യനായിരുന്നു അർജുൻ. താര കല്യാണിന് ഏറെ പ്രിയപ്പെട്ട വിദ്യാർഥികളിൽ ഒരാളും. കുട്ടിക്കാലം മുതൽ പരസ്പരം അറിയുന്നവർ ആയിരുന്നു അർജുനും സൗഭാഗ്യയും. ആ പരിച യമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. 2020 ഫെബ്രു വരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ സൗഭാഗ്യക്ക് ഒപ്പം വീഡിയോകളിൽ അർജുൻ എത്താറുണ്ടാ യിരുന്നു. ഇവർക്ക് ഇപ്പോൾ സുദർശന എന്നൊരു മകളുമുണ്ട്. ഇപ്പോൾ താര കല്യാണിന്റേയും കുടുംബ ത്തിന്റേയും സന്തോഷം കൊച്ചുമകൾ സുദർശനയാണ്. സേഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും അര്‍ജുനും. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. സുദർശനയുടെ വിശേഷങ്ങളും ഇവർക്ക് പങ്കുവയ്ക്കലുണ്ട്. അതുകൊണ്ട് തന്നെ സുദാപൂ എന്ന് വിളിക്കുന്ന സുദർശനയ്ക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. ഇന്നിതാ, സുദർശനയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് സൗഭാഗ്യയും കുടുംബവും. മകളുടെ പിറന്നാളിനോട് അനുബന്ധിച്ച് സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്. കൃത്യം രാത്രി 12 മണിക്ക് തന്നെ മകളുടെ പിറന്നാൾ ആണെന്ന് അറിയിച്ചു കൊണ്ട് സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവച്ചിരുന്നു. ടൈം ഫ്ളൈസ് എന്ന് പറയുന്നതിന്റെ അർത്ഥം എനിക്കിപ്പോൾ അറിയാം. എന്റെ കുഞ്ഞു മകൾക്ക് ഇന്ന് ഒരു വയസ് തികയുകയാണ്. ഹാപ്പി ബർത്ത്ഡേ മൈ പിൻസസ്. അമ്മ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ലവ് യു,’ എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സൗഭാഗ്യ കുറിച്ചത്. പിന്നാലെ ഒരു പോസ്റ്റ് പങ്കുവച്ചും സൗഭാഗ്യ സന്തോഷം പങ്കുവച്ചിരുന്നു. ‘ഹാപ്പി ബർത്ത്ഡേ മൈ ലിറ്റിൽ പ്രിൻസസ്, മൈ നോട്ടി ഡ്രാഗൺ, മൈ തുടാപൂവിന് ഒരു വയസായി,’ എന്നായിരുന്നു സൗഭാഗ്യയുടെ പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെ സുദർശനയ്ക്ക് ആശംസകളുമായി എത്തുന്നത്.
അമ്മയെയും അമ്മുമ്മയെയും മുത്തശ്ശിയേയും പോലെ പ്രശസ്തയാവട്ടെ എന്നാണ് ഒരാൾ സുദാപ്പൂവിന് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിന് ഒരു വെള്ളികൊലുസ് ഇട്ടു കൊടുത്താൽ സുന്ദരിയാകും എന്ന് മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം, സുദാപൂവിനായി കഴിഞ്ഞ ദിവസം നടത്തിയ ആയുഷ്ഹോമം എന്ന പ്രത്യേക പ്രാർത്ഥനയുടെ വിഡിയോയും കഴിഞ്ഞ ദിവസം സൗഭാഗ്യ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. സുദർശനയെ ഗർഭിണി ആയത് മുതൽ ഓരോ വിശേഷങ്ങളും സൗഭാഗ്യ തന്റെ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.