മകളുടെ ഒരു ദിവസത്തെ വിശേഷങ്ങളുമായി യുവയും മൃദുലയും കളിചിരികളുമായി ധ്വനി, അച്ഛന്റെ രഹസ്യം പറച്ചിലിനും മറുപടി

മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി മൃദുല വിജയും നടൻ യുവ കൃഷ്നയും. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇവർ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇവർ ആദ്യത്തെ കൺമണിയെ വരവേൽക്കുകയും ചെയ്തിരുന്നു. ഒരു പെണ്‍കുഞ്ഞാണ് ഇവർക്ക് ജനിച്ചത്. ധ്വനി എന്നാണ് മകൾക്ക് പേരിട്ടത്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വളരെ ആഘോഷമായിട്ടാണ് ഇവർ തങ്ങളുടെ ആദ്യത്തെ കൺമണിയെ സ്വാഗതം ചെയ്തത്. ഗർഭിണി ആയതു മുതൽ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് മൃദുല. അതേസമയം യൂട്യൂബും വ്ലോഗിങ്ങും എല്ലാമായി സജീവമാണ് താരം. പ്രസവ സമയത്ത് ആശുപത്രിയില്‍ നിന്നുൾപ്പെടെയുള്ള വീഡിയോകൾ മൃദുല തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

മൃദ്വാ എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര്. കുഞ്ഞിന്റെ നൂലുകെട്ടും മറ്റു വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവച്ചത് തങ്ങളുടെ ചാനലിലൂടെ ആയിരുന്നു. ജനിച്ച് അധികം വൈകാതെ തന്നെ ധ്വനി ആദ്യമായി മിനിസ്‌ ക്രീനിൽ എത്തിയതിന്റെ സന്തോഷവും യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. യുവ അഭിനയിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയ ലിലാണ് കുഞ്ഞു ധ്വനി മുഖം കാണിച്ചത്. പിന്നീട് ആദ്യ ഫാമിലി ഫോട്ടോ ഷൂട്ടിന്റെ വിശേഷങ്ങളും ധ്വനിയുടെ ആദ്യത്തെ ദീപാവലി ആഘോഷവും ആദ്യ യാത്രയു മെല്ലാം ഇവർ പങ്കുവച്ചിട്ടു ണ്ടായിരുന്നു. ഇപ്പോഴിതാ, യൂട്യൂബ് ചാനലിലൂടെ യുവയും മൃദുലയും പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ധ്വനിയുടെ ഡേ ഇന്‍ ലൈഫ് വീഡിയോയാണ് യുവയും മൃദുലയും പങ്കുവച്ചിരിക്കുന്നത്. മൂന്ന് മാസം കൊണ്ട് മകൾക്കുണ്ടായ മാറ്റങ്ങളും, അവളുടെ കളിയും ചിരിയും എക്‌സസൈസും കുളിയും, മേക്കപ്പിടലും ഒക്കെയാണ് വീഡിയോയിൽ ഉള്ളത്. ധ്വനിയുടെ ഒരു ദിവസം എന്നതിനപ്പുറം, ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ നോക്കേണ്ടത് എങ്ങനെയാണെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ധ്വനിയുടെ ഇപ്പോൾ പുറപ്പെടുവിക്കുന്ന ഓരോ ശബ്ദങ്ങളും അതിലൂടെ എങ്ങനെയാണു അവൾ സംസാരിക്കാൻ ശ്രമിക്കുന്നതെന്നും യുവയും മൃദുലയും പറയുന്നുണ്ട്. സംസാരിക്കാൻ ശ്രമിച്ചു തുടങ്ങുന്ന കുഞ്ഞു ങ്ങളോട് എങ്ങനെ യാണ് തിരിച്ചു പറയേണ്ട തെന്നും എങ്ങനെ അവരെ പ്രോത്സാഹിപ്പിക്കാമെന്നും യുവ കാണിക്കുന്നുണ്ട്. ധ്വനിയോട് യുവ പതിയെ ‘അച്ഛന്‍ ഒരു രഹസ്യം പറയട്ടെ’ എന്ന് ചോദിക്കുന്നതും കുഞ്ഞ് അപ്പോൾ ശബ്ദമുണ്ടാക്കി ചിരിക്കുന്നതും കാണാം. കുഞ്ഞിന്റെ കൈയ്യില്‍ ഓരോ സാധനങ്ങള്‍ പിടിപ്പിച്ചു കൊടു ക്കുന്നതിനെ കുറിച്ചെല്ലാം വീഡിയോയിൽ സംസാരിക്കുന്നുണ്ട്. കുട്ടികളുടെ കൈയിൽ എപ്പോഴും സോക്സ് ഒന്നും ഇട്ട് കൊടുക്കാൻ പാടില്ലെന്നും കൈ ചപ്പാൻ ഉൾപ്പെടെ അനുവദിക്കണമെന്നും മൃദുല പറയുന്നുണ്ട്. ഞങ്ങളുടെ അനുഭവങ്ങളിൽ നിന്നാണ് ഇക്കാര്യങ്ങൾ പറഞ്ഞു തരുന്നതെന്നും ഇരുവരും പറയുന്നത് കാണാം.

ധ്വനി വാവയുടെ കുളിയും, കുളിക്ക് ശേഷം ചെയ്യുന്ന കാര്യങ്ങളും മേക്കപ്പിടലും എല്ലാം രസമാണ്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലാണ്. നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്യുന്നത്. അച്ഛന്റെ പാട്ട് കേട്ട് ആസ്വദിക്കുന്ന ധ്വനി മോൾ ചക്കര മുത്ത്, ക്യൂട്ട് ഫാമിലി, അച്ഛനെ പോലെയുണ്ട്. കണ്ണെഴു തിയപ്പോൾ ധ്വനി സുന്ദരി കുട്ടിയായി. മൂന്ന് പേരെയും ഒത്തിരി ഇഷ്ടം. എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. ധ്വനിയുടെ കാത് കുത്തിന്റെ വീഡിയോ പങ്കു വയ്ക്കാത്തതിന് ചിലർ പരാതി യുമായും എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *