സഹിക്കാവുന്നതിലും അപ്പുറമാണ് ഇത് പരാതിയുമായി മീനാക്ഷി ദിലീപ് പോലീസ് സ്റ്റേഷനിൽ

മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന കുടുംബമാണ് നടന്‍ ദിലിപിന്റേത്. കാവ്യയുടേയും മഞ്ജുവിന്റെയും മീനാക്ഷിയുടെയുമൊക്കെ വിശേഷങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയുടെ വിശേഷങ്ങളാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ കേസെടുത്തിരിക്കയാണ് പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് മീനാക്ഷിയുടെ പരാതിയിന്‍മേല്‍ എഫ്.ഐ.ആര്‍ ഇട്ട് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്നതെന്ന് പൊലീസ് പറയുന്നു.

മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസ്സിലായത് എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ വ്യാജവാര്‍ത്തകള്‍ ചമച്ചതായി പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. ഇത് ദിലീപിനെയും മകളെയും അപകീര്‍ത്തിപ്പെടുത്തുന്നതിനായിരുന്നുവെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോന്‍ എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബര്‍ 28നാണ് പരാതിയുമായി മീനാക്ഷി പൊലീസിനെ സമീപിച്ചതെങ്കിലും നേരിട്ട് കേസെടുക്കാന്‍ കഴിയാത്ത കുറ്റകൃത്യമായതിനാല്‍ അവര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുവാദം തേടിയിരുന്നു. കേസെടുക്കാമെന്ന കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആലുവ ഈസ്റ്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മീനാക്ഷിയുടെതായി കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

All rights reserved StrangeMedia

Leave a Reply

Your email address will not be published. Required fields are marked *