കൂടെ കിടന്നുറങ്ങിയ ഭാര്യയെ കണ്ടില്ല തിരക്കിയ ഭര്‍ത്താവിനെ ഞെട്ടിച്ച കാഴ്ച

അത്യധികം വിചിത്രമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ അരങ്ങേറിയത് തൃശൂർ അരിമ്പൂരിലാണ് 50 വയസ്സ് കഴിഞ്ഞ മധ്യവയസ്ക്കരായ ദമ്പതികൾ താമസിക്കുന്നത്. ഭാര്യയും ഭർത്താവും ഒരുമിച്ചാണ് കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്നത് എന്നാൽ ഭർത്താവിനൊപ്പം വീട്ടിൽ കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ കാണാതായി 4 മണിയോടെ ഉറക്കം ഉണർന്ന ഭർത്താവ് ഭാര്യയെ കണ്ടില്ല ബാത്‌റൂമിൽ പോയെന്ന് കരുതിയെങ്കിലും മിനിറ്റുകൾ കഴിഞ്ഞിട്ടും കാണാതായതോടെ ഭർത്താവ് ബാത്‌റൂമിൽ നോക്കിയെങ്കിലും ഭാര്യയെ കണ്ടില്ല പുറത്തേക് ഉള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ട ഭർത്താവ് ഭാര്യയെ അന്വേഷിച്ച് വീടിന് ചുറ്റും നടന്നു പക്ഷെ ഭാര്യയെ കണ്ടില്ല. ഭയപ്പെട്ട് അയാൾ ടോർച് തളിച്ച് എല്ലായിടത്തും നോക്കിയപ്പോഴാണ് നാലരയോടെ വീടിനടുത്തുള്ള പ്ലാവിന്റെ ചില്ലയിൽ ഭാര്യാ ഇരിക്കുന്നത് കണ്ടത് 22 അടിയോളം ഉയരമുള്ള കൊമ്പിൽ ഭാര്യ ഇരിക്കുന്ന കാഴ്ച കണ്ട് ഭർത്താവ് സ്തംഭിച്ചുപോയി

ചില്ലകൾ കുറവായ പ്ലാവിൽ 50 വയസ്സ് കടന്ന സ്ത്രീ കയറിയത് തികച്ചും അത്ഭുതമായി താഴേക്ക് ഇറങ്ങാൻ പറഞ്ഞെങ്കിലും പറ്റുന്നില്ലെന്ന മറുപടിയാണ് ഭാര്യാ പറഞ്ഞത് പിന്നാലെ ഭർത്താവും പ്ലാവിൽ കയറി ഭാര്യയെ താഴെ ഇറക്കാൻ ഇദ്ദേഹം ശ്രമിച്ചെങ്കിലും വീഴുമോ എന്ന ഭയംമൂലം അവർ സമ്മതിച്ചില്ല പിന്നീട് കയർ ഉപയോഗിച്ച് ഭാര്യയെ മരത്തിൽ കെട്ടിവച്ച് ഇദ്ദേഹവും കൂട്ടിരുന്നു. നേരം പുലർന്ന ശേഷം അതുവഴി എത്തിയവരാണ് സംഭവം കണ്ടത് ഭാര്യയെ താഴെ ഇറക്കാൻ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു എട്ടുമണിയോടെയാണ് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സംഗം സ്ഥലത്തെത്തിയത് തുടർന്ന് സേന അംഗങ്ങൾ വല ഉപയോഗിച്ച് വീട്ടമ്മയെ താഴെയിറക്കി.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *