തൃശ്ശൂരിൽ MBA കാരിയായ യുവതി ചെയ്തത് കണ്ടോ…

തൃശൂരിലെ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വയോധികയ്ക്ക് ജ്യൂസിൽ ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടത്തി മാല മോഷ്ടിച്ച യുവതി അറസ്റ്റിൽ. SNV സ്കൂളിന് സമീപം കളരിക്കൽ ലിജിതയാണ് ഈസ്റ്റ് സി ഐ ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തി കാത്തിരിക്കുകയായിരുന്ന 60 വയസ്സുള്ള സ്ത്രീയുടെ അടുത്തിരുന്ന് സ്നേഹം നടിച്ചു ഉറക്ക ഗുളിക ചേർത്ത ജ്യൂസ് കുടിക്കാൻ നൽകുകയായിരുന്നു.

ജ്യൂസ് കുടിച്ച സ്ത്രീ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ മടിയിൽ തല വെച്ച് ഉറങ്ങിക്കൊള്ളാൻ പറയുകയും മാല മോഷ്ടിക്കുകയും ചെയ്തു. മോഷ്ടിച്ച മാല പിന്നീട് ഇവർ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചു. മാല മനഷ്ട്ടമായ സ്ത്രീ ഈസ്റ്റ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത് .

പ്രതിയെ കുറിച്ചുള്ള ദൃശ്യങ്ങൾ CCTV യിൽ നിന്ന് ലഭിച്ചു. നഷ്ട്ടമായ മാല സ്വകാര്യ ധനകാര്യ സ്ഥപനത്തിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് നടത്തിയ വിതക്തപരിശോധനയിൽ ഇത് സ്വർണ്ണമല്ലെന്നും തെളിഞ്ഞു. മോഷ്ടിച്ച മാല പണയം വെച്ച സ്ത്രീക്കെതിരെ വ്യാജ സ്വർണ്ണം പണയം വെച്ചതിനും കേസ്സെടുത്തു. എം ബി എ ബിരുദധാരിയാണ് പിടിയിലായ ലിജിത.

Leave a Reply

Your email address will not be published. Required fields are marked *