മഞ്ജു വാര്യരുടെ കൊലമാസ്സ് എൻട്രി വീഡിയോ കണ്ട് ആരാധകർ പറഞ്ഞത് കേട്ടോ

മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജു ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷന്‍ ആഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സംവിധായകന്മാര്‍ കാലങ്ങളായി മഞ്ജുവിനെ കുറിച്ച് പറയുന്ന വാക്കുകൾ വൈറലാകാറുമുണ്ട്, എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു മാസ്സ് എൻട്രി വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത്.

മഞ്ജു വാര്യരുടെ ദി പ്രീസ്റ്റ് ലൊക്കേഷനിലേക്ക് വരുന്ന മാസ് എന്‍ട്രിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. വീഡിയോയിലൂടെ ആരാധകർക്ക് മാസ്‌ക് ധരിച്ച് കാറില്‍ നിന്നിറങ്ങുന്ന ലേഡി സൂപ്പര്‍ സ്റ്റാറിനെയാണ് കാണാൻ സാധിക്കുന്നത്. ഈ വീഡിയോ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയും പങ്കുവെച്ചിരുന്നു. ഇതിനകം തന്നെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം അടുത്തിടെയായിരുന്നു മഞ്ജു വാര്യര്‍ നായികാ വേഷത്തിൽ എത്തുന്ന ചിത്രമായ ദി പ്രീസ്റ്റിന്റെ ചിത്രീകരണം പൂര്‍ത്തികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഇതിനോടകം തന്നെ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. ചിത്രം നിര്‍മ്മിക്കുന്നത് ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ്. ചിത്രത്തിനായി ശ്രീനാഥ് ഭാസി, നിഖില വിമല്‍, ജഗദീഷ് തുടങ്ങിയവരുംഅണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *