മനുഷ്യരെപോലെതന്നെ മൃഗങ്ങൾക്കും തമ്മിൽ സ്നേഹവും വികാരവും ഉണ്ടെന്നതിനുള്ള ഒരുപാട് തെളിവുകളുണ്ട് അത് ആന ആയാലും നായ ആയാലും കരടി ആയാലും എല്ലാ മൃഗങ്ങളും പരസ്പരം സ്നേഹിക്കാൻ അറിയുന്നവരാണ് അതിനൊരു വലിയ ഉദാഹരണമാണ് ഈ നായയും പശുവും തമ്മിലുള്ള സ്നേഹം ഈ കർഷകന് തങ്ങളുടെ പശുവിനെ നോക്കാൻ ഒരു നയ ഉണ്ടായിരുന്നു ആ നായ പ്രസവത്തിൽ മരണപ്പെട്ടു എന്നാൽ അതിൻ്റെ കുഞ്ഞിനെ ജീവനോടി കിട്ടി ജനിച്ചതുമുതൽ ആ നായക്കുട്ടി തൊഴുത്തിലാണ് അതുകൊണ്ടുതെന്നേ ആ നായക്കുട്ടിയുടെ വിചാരം ആ പശുവാണ് തന്റെ അമ്മ എന്നാണ് പശു എപ്പോഴും നായക്കുട്ടിയെ നക്കിയും കളിപ്പിച്ചും കൂടെകാണും പക്ഷെ ഒരു ദിവസം ആ പശുവിനെ അയാൾ വിറ്റപ്പോളാണ് ആ കാഴ്ച കണ്ടത്.
പശുവിനെ തിരഞ്ഞു നടക്കുന്ന നായക്കുട്ടി എന്നിട്ട് അയാളെ നോക്കി ഒരു മനുഷ്യൻ പറയുന്നതുപോലെ തന്നെ ആ നായക്കുട്ടി കരയുന്നു ആഹാരം കഴിക്കുന്നില്ല അമ്മയെ കാണാതായാൽ ഒരു കുട്ടി എങ്ങനെ ചെയ്യുമോ അതെ അവസ്ഥ. എന്നാൽ തൊട്ടടുത്ത ആൾക്ക് തന്നെയാണ് പശുവിനെ വിറ്റിരുന്നത് ആ സ്ഥലം ഈ നായക്കുട്ടി കണ്ടുപിടിച്ചു അവിടേക്ക് ചെന്നു പക്ഷെ കർഷകൻ പട്ടികുട്ടിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് കെട്ടിയിട്ടു എന്നാൽ വീണ്ടും പഴയ അവസ്ഥ പട്ടിക്കുട്ടി കരച്ചിലോട് കരച്ചിൽ അയാൾക്ക് ഇതുകണ്ട് നിൽക്കാനായില്ല അയാൾ ചോദിച്ച വിലയ്ക്ക് തന്നെ പശുവിനെ തിരിച്ചുവാങ്ങി ഇപ്പോൾ എല്ലാവരും സന്തോഷമായിരിക്കുന്നു.
All rights reserved StrangeMedia.