ദേവി മൂകാംബികയും ഗുരുവായൂര്‍ കണ്ണനും ചേര്‍ന്ന് സമ്മാനിച്ച കണ്മണിയെ കുറിച്ച് ലക്ഷ്മിപ്രിയ

മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഒരിടംനേടാൻ താരത്തിന് സാധിക്കുകയും ചെയ്‌തു അഭിനയത്തിന് പുറമെ മറ്റ് സ്റ്റേജ് പരിപാടികളിൽ താരം പങ്കെടുക്കാറുമുണ്ട്.സമൂഹമാധ്യമങ്ങളിൽ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ ലക്ഷ്മിയുടേതായി വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പുമായി മകളുടെ പിറന്നാള്‍ ദിനത്തിലാണ് നടി എത്തിയിരിക്കുന്നത്. അമ്മയുടെ കാത്തിരിപ്പിന്,സ്വപ്നത്തിന്, പ്രതീക്ഷയ്ക്ക്, പ്രത്യാശയ്ക്ക് ഇന്ന് അഞ്ചു വയസ്സ് തികയുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തുലാം മാസത്തില്‍ വൈകിട്ട് 5.51 ന് ദേവി മൂകാംബികയും ഗുരുവായൂര്‍ കണ്ണനും ചേര്‍ന്ന് സമ്മാനിച്ച കണ്മണി, എല്ലാ നവംബര്‍ 6 തലേന്നും അമ്മ സൂപ്പര്‍ എക്‌സയിറ്റെഡ് ആയി ഇങ്ങനെ നിന്നെയും നോക്കി ഇരിക്കാറുണ്ട്. എന്‍ ഐ സി യുവിന്റെ വാതില്‍ക്കലില്‍ നിന്നെ ഒരു നോക്കു കാണാന്‍ കാത്തു നിന്നപ്പോള്‍ ആണ് ആദ്യമായി സാനിട്ടയ്സറും മാസ്‌ക് ഉം ഉപയോഗിക്കുന്നത്. ഇന്നതൊക്കെ ജീവിതത്തിന്റെ ഭാഗമായി. ഞാന്‍ ആദ്യമായി സ്പര്‍ശിച്ച നിന്റെ കാല്‍പ്പാദങ്ങളില്‍ ഇന്നും ആദ്യമായി തൊട്ട അനുഭൂതിയോടെ തൊടുന്നു.നീ എന്നത് എന്തു തരം വികാരമാണ് എന്ന് എനിക്ക് പറഞ്ഞറിയിക്കുവാന്‍ കഴിയില്ല.

പൊന്നുമകള്‍ ദീര്‍ഘായുസ് ആയി ഇരിക്കുക സന്തോഷവതിയായി ഇരിക്കുക, സൗഭാഗ്യവതിയായി ഇരിക്കുക. മണ്ണിനെ അറിയുക, മനുഷ്യനെ അറിയുക, നല്ല മനുഷ്യനായി പ്രകൃതി സ്‌നേഹിയായി നല്ല ഭക്തിയോടെ വളരുക. നാല് പിറന്നാളുകളും ഗംഭീരമായി ആഘോഷിച്ചു കൊറോണ കാരണം ഈ തവണ ആഘോഷങ്ങള്‍ ഇല്ല. എല്ലാരും മോളെ അനുഗ്രഹിക്കണം. എന്ന് ലക്ഷ്മി പ്രിയ ഒപ്പ്.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *