ആദ്യ ശമ്പളത്തില്‍ പ്രാര്‍ത്ഥന അമ്മ പൂര്‍ണിമയ്ക്ക് നല്‍കിയത് ഇതാണ്

മലയാളത്തിലെ താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്. പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിലെന്ന പോലെ ഡാന്‍സിലും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് പ്രാര്‍ഥന. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാര്‍ത്ഥന എത്താറുണ്ട്. അമ്മയെ പോലെ തന്നെ അപാര ഫാഷന്‍ സെന്‍സുള്ള കുട്ടിയാണ് പാത്തുവും. ഡ്രസ്സിങ്ങിലും മേക്കപ്പിലുമൊക്കെ പല സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്ന പാത്തു ഈ ചിത്രങ്ങളൊക്കെയും പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് മേക്കപ്പ് ട്യൂട്ടോറിയലുമായി പ്രാര്‍ഥന എത്തിയിരുന്നു. ഇപ്പോള്‍ പ്രാര്‍ത്ഥന തന്റെ ആദ്യ സമ്പാദ്യത്തില്‍ നിന്നും അമ്മയ്ക്ക് മനസ്സിനിണങ്ങുന്ന ഒരു സമ്മാനം നല്‍കിയിരിക്കയാണ്. 16 വയസ്സില്‍ താരപുത്രി തന്റെ ആദ്യ സമ്പാദ്യം നേടിക്കഴിഞ്ഞു. അമ്മയ്ക്കുള്ള സമ്മാനവും ഒപ്പം ഒരു കുറിപ്പുമാണ് മൂത്ത മകള്‍ പ്രാര്‍ത്ഥന സമ്മാനിച്ചത്. പ്രകൃതി സൗഹാര്‍ദ്ദമായ ഒരു സാരിയാണ് അമ്മയ്ക്കുള്ള പ്രാര്‍ത്ഥനയുടെ സമ്മാനം. ഫാഷന്‍ ഡിസൈനര്‍ കൂടിയായ പൂര്‍ണ്ണിമയ്ക്കു മകള്‍ സമ്മാനിച്ച സാരി വളരെയേറെ ഇഷ്ടമാവുകയും ചെയ്തു. ആ സാരി ചുറ്റികകൊണ്ട് ഒരുപാട് ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു

അടുത്തിടെയാണ് പ്രാര്‍ത്ഥന ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന തായിഷ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് പ്രാര്‍ഥന ബോളിവുഡിലേക്കെത്തുന്നത്. സീ5 സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനമാണ് പ്രാര്‍ഥന ആലപിച്ചത്. ‘രേ ബാവ്രേ’ എന്ന ഗാനം പ്രാര്‍ഥനയും ഗോവിന്ദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *