പേർളിയുടെ കടിഞ്ഞൂൽ കണ്മണികയുള്ള കാത്തിരിപ്പിലാണ് പേര്ളിയുടെയും ശ്രീനിഷിന്റെയും കുടുംബങ്ങൾ . പുതിയ ഒരു അഥിതി കൂടി എത്തിയെങ്കിൽ നാല് തലമുറകൾക്ക് വേദിയാകേണ്ട സ്ഥലമാണ് പേര്ളിയുടെ വീട് കുടുംബത്തിലെ മുതിർന്ന അമ്മമ്മയെ നഷ്ടമായ വേദനയിലാണ് പേർളി. അൽപ്പം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ അടുത്ത തലമുറയിലെ പൊന്നോമനയെക്കൂടി കാണാൻ അമ്മാമയ്ക്ക് സാധിച്ചേനെ. പേർളിക്ക് ഒട്ടേറെ നല്ല ഓർമ്മകൾ സമ്മാനിച്ച ആളാണ് അമ്മമ്മ എന്നാൽ മനസിനെ വളരെയേറെ അലട്ടുന്ന ഒരു പശ്ചാത്താപം കൂടിയുണ്ട് പേർളിക്ക്.
കോവിഡ് ലോക്ദടൗണിൽ കഷ്ടപ്പെടുന്ന ഈ വര്ഷം ഒരിക്കൽപോലും പേർളിക്ക് അമ്മമ്മയെ സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല തിരക്കുകൾ കഴിഞ്ഞപ്പോൾ വീട്ടിൽ ഇരിക്കേണ്ട അവസ്ഥയായല്ലോ ഉണ്ടായത് അതിനാൽ താനെ ഈ ഒരു അവസരത്തിൽ കരുത്തായിരിക്കാൻ തന്നെക്കൊണ്ട് ആകുന്നില്ലെന്ന് പേർളി മനസ്സ് തുറക്കുന്നു. പേർളിയുടെ വിവാഹത്തിന് പേരക്കുട്ടിയെ കവിളത്ത് മുത്തം നൽകി ആശിർവദിക്കാൻ അമ്മമ്മയും ഉണ്ടായിരുന്നു അന്ന് ആ ചിത്രങ്ങളെല്ലാം ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു ഇപ്പോൾ അമ്മമ്മയുടെ വിയോഗം അറിയിച്ച് എത്തിയിരിക്കുകയാണ് പേർളി. തനിക്ക് ദുഃഖം താങ്ങാവുന്നതിലും അപ്പുറമാണെന്ന് പേർളിയും ശ്രീനിഷുമൊക്കെ പറയുന്നു. ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഈ സമയത്താണ് പേര്ളിയെ തേടി ഈ ദുഃഖം എത്തിയത്.
All rights reserved StrangeMedia.