മനസ് തുറന്ന് ദിലീപ് പറഞ്ഞ വാക്കുകൾ കാവ്യ അല്ല മഞ്ജുവുമായി പിരിയാൻ കാരണം

1998ലാണ് ഞാൻ വിവാഹം കഴിച്ചത് സത്യം പറഞ്ഞാൽ ഈ കഴിഞ്ഞ മൂന്ന് നാലു വർഷം, കൃത്യമായി പറയുകയാണെങ്കിൽ അഞ്ചു വർഷം മുൻപുവരെ വളരെ സന്തോഷകരമായിട്ടുള്ള ജീവിതം തന്നെയായിരുന്നു ഞങ്ങളുടേത് അതിനിടയിൽ ചില കാര്യങ്ങൾ സംഭവിച്ചു അതിന്റെ വിശദമായ വിവരങ്ങൾ എല്ലാം ഞാൻ 2013ഇൽ ജൂൺ അഞ്ചാം തീയതി കോടതിയിൽ സമർപ്പിച്ചിരുന്ന ഒരു ഡിവോഴ്സ് പെറ്റിഷനിൽ ഉണ്ടായിരുന്നു. അതിനെ ശരിക്കും എന്റെ കുടുംബ ചരിത്രം എന്ന് വേണമെങ്കിൽ പറയാം ഞങ്ങളുടെ കുടുംബത്തിന് എന്താണ് സംഭവിച്ചത് എന്നതിന്റെ മുഴുവൻ വിശദാംശങ്ങളും അതിലുണ്ട് അതൊരു പെറ്റീഷൻ മാത്രമല്ല അതിൽ പ്രതികളുണ്ട് കക്ഷികൾ ഉണ്ട് സാക്ഷികളുണ്ട് നൂറുശതമാനം വിശ്വസിക്കുന്ന തെളിവുകൾ അടക്കം ഉണ്ട് എനിക്ക് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം.

മാത്രമല്ല അതിൽ ഒരുപാട് പ്രമുഖർ ഉണ്ട് അവർക്കൊക്കെ ഇമേജ് എന്നുപറയുന്ന വലിയൊരു വിഷയം ഉണ്ട് അതിനെ ഞാൻ മാനിക്കുന്നത് കൊണ്ടും അവരുടെ യഥാർത്ഥ മുഖങ്ങൾ ഒന്നും പുറത്തുവരാതിരിക്കാൻ ആയിട്ടും ഞാൻ തന്നെയാണ് രഹസ്യ വിചാരണ എന്ന് പറയുന്ന സംഭവം അതിനു മേൽ എടുത്തുവെച്ചിരിക്കുന്നത്. ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല എന്നെ ഒരുപാടുപേർ ദ്രോഹിച്ചിട്ടുണ്ട് ഞാൻ സഹായിച്ച ആൾക്കാരാണ് എന്നെ അധികവും ദ്രോഹിച്ചത് അത് പലപ്പോഴും പല സ്ഥലത്തുനിന്നും എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട് അതുകൊണ്ടുതന്നെ ആരുടെയും ഇമേജ് മോശമാക്കാൻ നിൽക്കാതെ എല്ലാ വിവരങ്ങളും ഞാൻ കോടതിയിൽ സമർപ്പിച്ചിരുന്നു എന്റെ ആദ്യ ഭാര്യ അവരുടെ ജോലിയും കാര്യങ്ങളുമായി അവരുടെ വഴിക്ക് പോകുന്നുണ്ട് ഞാൻ അവരുടെ പുറകെ പോകാറില്ല കാരണം എന്നെ സംബന്ധിച്ചിടത്തോളം അത് കഴിഞ്ഞ ഒരു വിഷയമാണ്.

കാവ്യ എനിക്കിഷ്ടം ആയിട്ടുള്ള ഒരാൾ തന്നെയാണ് ഇഷ്ടം എന്നു പറഞ്ഞ ഉടനെ നിങ്ങൾ പ്രണയം എന്നു പറഞ്ഞ് അതിനെ കാണരുത് ഏകദേശം 98ഇൽ തന്നെയാണ് എന്നു തോന്നുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ, അതിനും മുൻപേ എനിക്ക് കാവ്യയെ അറിയാം അത്രയും വർഷത്തെ പരിചയം ഞങ്ങൾ തമ്മിൽ ഉണ്ട്. ശരിക്കും കാവ്യയാണ് ഇതിനൊക്കെ കാരണം എന്നാണ് ജനങ്ങളുടെ മുൻപിൽ എല്ലാവരും ധരിപ്പിച്ചു വെച്ചിരിക്കുന്നത് ഞാനും എന്റെ ഭാര്യയും ആയി ഉണ്ടായിരുന്നത് വെറുമൊരു ഭാര്യാഭർത്തൃബന്ധം മാത്രം ആയിരുന്നില്ല അത്രയും ശക്തരായ കൂട്ടുകാരായിരുന്നു ഞങ്ങൾ എന്തും തുറന്നു സംസാരിക്കാമായിരുന്നു അതുപോലെ ഉള്ള ഒരു സൗഹൃദബന്ധത്തിലാണ് ഇതുപോലൊരു സങ്കടകരമായ അവസ്ഥ ഉണ്ടായത് അതിൽ എനിക്ക് വിഷമമുണ്ട്.

എന്റെ മകളെ കുറിച്ച് പറയുകയാണെങ്കിൽ അവളെ കുറിച്ച് അവളുടെ സ്കൂളിലും കൂട്ടുകാരോടും ഒക്കെ അന്വേഷിച്ചാൽ മനസ്സിലാകും അവൾക്ക് അവളുടേതായ ഒരു സ്റ്റാൻഡ് ഉണ്ട് ഞാൻ തന്നെ അവളെ റെസ്പെക്ട് ചെയ്യുന്ന ഒരാളാണ്.സത്യം പറയുകയാണെങ്കിൽ എന്റെ വീട്ടിൽ എന്റെ കുടുംബക്കാരെകാൾ കൂടുതൽ താമസിക്കുന്നത് മഞ്ഞ പത്രക്കാരാണ് അവരൊക്കെ പറയുന്നത് കാവ്യയും മീനാക്ഷിയും തമ്മിൽ പിരിഞ്ഞു അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നിങ്ങനെയുള്ള വ്യാജവാർത്തകൾ ആണ് ഇതൊന്നും എന്നെ ബാധിക്കുന്നില്ല ഞാൻ വളരെ സമാധാനത്തോടെ ആണ് പോയിക്കൊണ്ടിരിക്കുന്നത് കാരണം അവർ രണ്ടുപേരും നല്ല രണ്ടു സുഹൃത്തുക്കളായി എന്റെ കുടുംബത്തിൽ ഉണ്ട്. പറഞ്ഞു പറഞ്ഞ് എല്ലാവരും കൂടി ഒന്നിനെ ഒരു വഴിക്കാക്കി ഇനി ഇതെങ്കിലും കുഴപ്പിക്കരുത് എന്ന ഒരു അപേക്ഷയുണ്ട് കാരണം എനിക്ക് പ്രായമായി വരുകയാണ് ഇനിയൊരു അംഗത്തിനായുള്ള ബലം ഇല്ല.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *