ആ വ്യക്തിത്വമാണ് ടോവിനോയെ വേറിട്ട് നിർത്തുന്നത് ടോവിനോയെക്കുറിച്ച് ബാല പറഞ്ഞത്

മലയാള സിനിമ പ്രേമികളുടെ പ്രിയ നടനാണ് ബാല. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. എന്നാൽ ഇപ്പോൾ ബാല നടൻ ടോവിനോയെ കുറിച്ച് പറയുന്ന വക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. തന്റെ സ്വകാര്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ ഒരു അനുജനെ പോലെ കൂടെ നിന്ന് സഹായിച്ചതും പിന്തുണ നല്‍കിയതും ടൊവിനോ ആണെന്നാണ് ബാല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നത്.തന്റെ യൂ ട്യൂബ് ചാനലില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായാണ് ബാല ഈ ഷോ ആരംഭിച്ചിരിക്കുന്നത്.

മാനസികമായി വിഷമം അനുഭവിക്കുന്നവരെ അത് കണ്ടറിഞ്ഞു കൂടെ നില്‍ക്കുന്ന ആളാണ് ടൊവീനോ.എന്ന് നിന്റെ മൊയ്ദീന്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് താന്‍ സ്വകാര്യ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകളില്‍ ആയിരുന്നു.ടൊവിനോ ഇത് മനസ്സിലാക്കുകയും എപ്പോഴും തന്നോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.ആ വ്യക്തിത്വമാണ് ടൊവീനോയെ വേറിട്ട് നിര്‍ത്തുന്നത്. എപ്പോഴെങ്കിലും ഒറ്റക്ക് ഇരിക്കുന്നത് കണ്ടാലുടന്‍ അണ്ണാ ഓക്കേ അല്ലെ എന്ന് ചോദിച്ചു എന്ന് ചോദിച്ചു അടുത്ത് വരും.ആ വ്യക്തിത്വമാണ് ടൊവീനോയെ വേറിട്ട് നിര്‍ത്തുന്നത്.തന്റെ ഗൃഹപ്രവേശത്തിനും പിറന്നാളിനും ഉള്‍പ്പെടെ എന്ത് വിശേഷം ഉണ്ടായാലും ടൊവിനോ ഓടിയെത്തും.

കോവിഡ് കാലത്ത് എല്ലാവരും പണിയില്ലാതെ മാനസികമായി തളര്‍ന്ന് വീട്ടിലിരിക്കുന്ന സമയത്തും ടൊവിനോ ഇപ്പോഴും ആക്റ്റീവ് ആയിരുന്നു.ഒരു പട്ടിക്കുട്ടിയെ പോലും ഓമനിച്ച് എപ്പോഴും സന്തോഷവാനായിരിക്കാന്‍ ടൊവീനോ ശ്രദ്ധിച്ചിരുന്നു. സിനിമയില്‍ ഇത്രയും ഉയരങ്ങള്‍ താണ്ടാനായതില്‍ ടൊവീനോയെ ഓര്‍ത്ത് അഭിമാനിക്കുന്നു.വേദന എല്ലാവര്‍ക്കും ഒന്നാണ് അതിനു പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല ജീവിതത്തില്‍ ഏറ്റവും വലുത് പണമല്ല,ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കുക എന്നുള്ളതാണ് തന്റെ മോട്ടോ എന്നും ബാല പറയുന്നു.മറ്റുള്ളവരുടെ വേദനയില്‍ അലിയുന്ന ഒരു മനസ്സുണ്ട് ടൊവീനോയ്ക്ക്,താന്‍ അത് അനുഭവിച്ചറിയുന്ന കാര്യമാണ് അതുകൊണ്ടാണ് ഈ പരിപാടിയിലേക്ക് അദ്ദേഹത്തെ തന്നെ വിളിച്ചത് എന്നും ബാല വ്യക്തമാക്കി.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *