ഐശ്വര്യയുടെ ആയുസിന് വേണ്ടി ജലപാനം പോലും കഴിക്കാതെ അഭിഷേക് ബച്ചൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരങ്ങളുടെ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൻ ചർച്ചാവിഷയമാണ് ആഷ്-അഭിഷേക് ദമ്പതികളുടെ സിനിമ ജീവിതം അറിയുന്നതിനേക്കാളും ഇവരുടെ സ്വകാര്യ ജീവിതം അറിയാനാണ് പ്രേക്ഷകർക്ക് കൂടുതൽ താല്പര്യം ഇത് ആരാധകരുമായി താരങ്ങൾ തന്നെ പങ്കുവയ്ക്കാറുമുണ്ട് കർവ ചൗദ് ആഘോഷമാണ് ബോളിവുഡിൽ നിന്ന് വരുന്ന ഏറ്റവും പുതിയ വാർത്ത ഭർത്താവിന്റെ രക്ഷക്കായും ആയുസ്സിനു വേണ്ടിയും വടക്കേ ഇന്ത്യയിലെ സ്ത്രീകൾ എടുക്കുന്ന ഒരു വൃത്തമാണ് കർവ ചൗദ് സൂര്യോദയം മുതൽ ചന്ദ്രോദയം വരെയാണ് വ്രതാനുഷ്ഠാനങ്ങൾ ബോളിവുഡ് താര റാണിമാരെല്ലാം ഇത് വളരെ ആഘോഷം ആകാറുണ്ട് ഇപ്പോഴിതാ ഭാര്യ ഐശ്വര്യ റായിക്കുവേണ്ടി കർവ ചൗത് അനുഷ്ഠിച്ചിരിക്കുകയാണ്

ഐശ്വര്യറായിയുടെ ഭർത്താവ് അഭിഷേക് ബച്ചൻ ജൂനിയർ ബച്ചൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം ലൂഡോയുടെ പ്രമോഷന് ഇടയിലാണ് ഐശ്വര്യ റായിക്കുവേണ്ടി താൻ വ്രതം അനുഷ്ഠിച്ചതിനെക്കുറിച്ച് അഭിഷേക് ബച്ചൻ വെളിപ്പെടുത്തിയത് കൂടാതെ കർവ ചൗദുമായി ബന്ധപ്പെട്ട കുടുംബത്തിലെ ആഘോഷങ്ങളെ കുറിച്ചും അഭിഷേക് പറഞ്ഞു പകൽ മുഴുവൻ ഞാനും ഐശ്വര്യയും ഞങ്ങളുടെ ജോലിയിൽ ആയിരിക്കും രാത്രിയിലായിരിക്കും ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കുക കുടുംബത്തിലെ എല്ലാവരും ഈ ചടങ്ങിനായി ഒത്തുകൂടും സ്വകാര്യ ആഘോഷമായിരിക്കും എന്നും ബച്ചൻ പറഞ്ഞു രാവിലെ മുതൽ വൈകുന്നേരം വരെ ഭക്ഷണം കഴിക്കാതെ വ്രതം എടുക്കും വൈകുന്നേരം വീട്ടിലെ സ്ത്രീകൾ പൂജ ചെയ്യും തുടർന്ന് ചന്ദ്രോദയത്തിനായി കാത്തിരിക്കും ഇതിന് ശേഷം ഭർത്താവിന്റെ കൈകളിൽനിന്ന് വെള്ളം കുടിച്ചുകൊണ്ട് വ്രതം അവസാനിപ്പിക്കും

കർവ ചൗദുമായി ബന്ധപ്പെട്ട കുടുംബ ചടങ്ങിനെക്കുറിച്ച് അഭിഷേക് പറയുന്നു ലൂഡോയിലെ അഭിഷേകിന്റെ സഹ താരമായ ഇനായത് വർമയാണ് അഭിഷേകിന്റെ വ്രതത്തെ കുറിച്ച് സൂചിപ്പിച്ചത് തുടർന്ന് ഇതിനെക്കുറിച്ച് അഭിഷേകും പറയുകയായിരുന്നു വിവാഹശേഷം ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായ താര ദമ്പതികൾ ആയിരുന്നു ഐശ്വര്യ റായി ബച്ചനും അഭിഷേകും ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ആഷ് – അഭിഷേക് വിവാഹം നടക്കുന്നത് തുടർന്ന് ഐശ്വര്യ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു ഇത് അന്ന് ഐശ്വര്യറായി ആരാധകരെ വലിയ സങ്കടത്തിൽ ആക്കിയിരുന്നു വിവാഹത്തിനു തൊട്ടു പിന്നാലെ തന്നെ വിവാഹമോചന കഥകളും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാതെ ജീവിതം ആഘോഷമാക്കുകയായിരുന്നു

ഈ താരങ്ങൾ ആഷ് അഭിഷേക് ബച്ചൻ ദമ്പതികൾക്ക് ആരാധി എന്ന ഒരു മകളുമുണ്ട് സിനിമാതാരം എന്നതിലുപരി മികച്ച കുടുംബനാഥൻ കൂടിയാണ് അഭിഷേക് ബച്ചൻ ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര പോകാനും കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനും സമയം കണ്ടെത്താറുണ്ട് നവംബർ ഒന്നിനായിരുന്നു ഐശ്വര്യയുടെ പിറന്നാൾ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു ജൂനിയർ ബച്ചൻ രംഗത്തെത്തിയിരുന്നു ജന്മദിനാശംസകൾ വൈഫേ എല്ലാത്തിനും നന്ദി നീ നമുക്കുവേണ്ടി ചെയ്യുന്നതും നമുക്ക് വലിയ കാര്യങ്ങളുമായ എല്ലാറ്റിനും നീ എപ്പോഴും പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യട്ടെ ഞങ്ങൾ നിന്നെ നിത്യമായി സ്നേഹിക്കുന്നു ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് അന്ന് അഭിഷേക് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *