അവളില്ലാത്ത ലോകത്ത് ഇനി ഞാനും ഇല്ല മനു എഴുതിയ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞദിവസം കട്ടപ്പന നരിയംപാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ പ്രതിയാക്കപ്പെട്ട് റിമാൻഡിൽ കഴിയുന്നതിനിടെ ജയിലിൽ ആത്മഹത്യ ചെയ്ത യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു വ്യാഴാഴ്ച മുട്ടത്തെ ജില്ലാ ജയിലിൽ ആത്മഹത്യ ചെയ്ത നരിയംപാറ തടുത്തുകാലയിൽ മനു മനോജ് എന്ന 24കാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത് അവൾ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല ഞാനും പോകുന്നു എന്റെ മരണത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കോ സഹതടവുകാർക്കോ പങ്കില്ല എന്നാണ് കുറിപ്പ് തൊടുപുഴയിലെ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഇന്നലെ ഇടുക്കി ആർ ഡി ഒ യുടെ നേതൃത്വത്തിൽ മൃതദേഹത്തിന് ലിംഗ്യുസ്റ്റ് തയ്യാറാക്കി കട്ടപ്പന മജിസ്ട്രേറ്റ് സന്നിഹിതനായിരുന്നു

കോവിഡ് പരിശോധനക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി ഇന്ന് പോസ്റ്റുമോർട്ടം നടത്തും നരിയംപാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഈ യുവാവ് എന്നാൽ ഇത് തെറ്റായ കാര്യമാണ് എന്നാണ് നാട്ടുകാരുടെ ഭാഷ്യം അവർ പറയുന്നത് ഇങ്ങനെ നാളുകളായി പെൺകുട്ടിയും മനുവും തമ്മിൽ സ്നേഹത്തിലായിരുന്നു ഇത് പെൺകുട്ടിയുടെ വീട്ടുകാർക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ല കാരണം പതിനാറ് വയസ്സ് മാത്രമാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ ഇവരുടെ ബന്ധത്തെ എതിർക്കുകയും ചെയ്തിരുന്നു ഒടുവിൽ വീട്ടുകാരെ മുൻനിർത്തി അവിടുത്തെ ചില പ്രാദേശിക രാഷ്ട്രീയക്കാർ മനുവിനെതിരെ കേസ് കൊടുപ്പിക്കുകയായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസുകൊടുത്ത സമ്മർദ്ദത്തിലാണ് പെൺകുട്ടി സ്വയം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും പിന്നീട് മരണപ്പെട്ടതും ഇങ്ങനെയാണ് നാട്ടുകാർ പറയുന്നത്

പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു എന്ന വേദനയിൽ ആണ് മനു പോലീസിനു മുന്നിൽ കീഴടങ്ങിയത് അതിനുശേഷം പെൺകുട്ടി മരിച്ചു എന്ന വാർത്ത അറിഞ്ഞ മനു സ്വയം ആത്മഹത്യ ചെയ്യുകയുമായിരുന്നു കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 : 45 നാണ് ഇയാളെ ജയിലിൽ തുണികൾ ഉണക്കാൻ ഇടുന്ന സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഉടു മുണ്ടും തോർത്തും കൂട്ടിക്കെട്ടി കുരുക്ക് ഉണ്ടാക്കിയാണ് മുകൾനിലയിലെ ഗ്രില്ലിൽ തൂങ്ങിയത് ഉച്ചകഴിഞ്ഞ് മൂന്നോടെ ചായ കുടിച്ച ശേഷം അലക്കിയിട്ടിരുന്ന തുണികൾ എടുക്കാൻ ഒന്നാം നിലയിലേക്ക് കയറിപ്പോയ മനു ഏറെ വൈകിയും തിരികെ എത്താത്തതിനാൽ അന്വേഷിച്ചെത്തിയ ജയിൽ ജീവനക്കാരാണ് ഇയാൾ മുകളിലെ നിലയിൽ ഗ്രില്ലിൽ തോർത്തു മുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് ഉടൻ ഇയാളെ മുട്ടത്തെ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല പീഡനകേസിൽ പ്രതിയായ ഇയാൾ 24നാണ് റിമാൻഡിൽ ആയി മുട്ടം ജില്ലാ ജയിലിൽ എത്തിയത് കഴിഞ്ഞ 22നാണ് മനുവിന് എതിരെ കട്ടപ്പന പോലീസിൽ പരാതി ലഭിച്ചത്

തൊട്ടടുത്ത ദിവസം വീട്ടിലെ കുളിമുറിയിൽ കയറിയ പെൺകുട്ടി മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു തുടർന്ന് നരിയമ്പാറയിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാൾ പോലീസിന് മുൻപിൽ കീഴടങ്ങി ഇതിനിടയിൽ ശരീരത്തിൽ 40 ശതമാനത്തിലേറെ പൊള്ളൽ ഏറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ 31ന് മരിച്ചു റിമാൻഡിലായിരുന്നു ഇയാളെ മുട്ടം ജില്ലാജയിലിലാണ് പാർപ്പിച്ചിരുന്നത് ജയിലിനുള്ളിൽ സാധാരണ തുണി ഉണക്കാൻ ജയിലിന് മുകളിലേക്ക് തടവുകാർ പോകുമ്പോൾ ജയിൽ ജീവനക്കാർ ഒപ്പം പോകുമായിരുന്നു എന്നാൽ മനു ഒറ്റയ്ക്കാണ് മുകളിലേക്ക് പോയത് കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നില്ല എന്നതാണ് ജയിൽ അധികൃതരുടെ വിശദീകരണം സംഭവത്തിൽ കേസെടുത്ത മുട്ടം പോലീസ് ജയിൽ അധികൃതരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട് അതേസമയം മധുവിന് എതിരെ കള്ള പരാതിയാണ് നൽകിയത് എന്നാണ് നാട്ടുകാരുടെ അഭിപ്രായം എന്തായാലും സത്യം ഉടനെ പുറത്തുവരും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കൂട്ടുകാരും കുടുംബക്കാരും ഒക്കെ ഉള്ളത്

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *