42 അവയസ്സിലും 20 കാരിയെപ്പോലെ മഞ്ചു വാര്യരുടെ ഫിറ്റ്നസ്സിന് പിന്നിലുള്ള രഹസ്യം

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ പുതിയ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ നിറഞ്ഞ് നിന്നത്. പുതിയ ചിത്രമായ ദ പ്രീസ്റ്റിന്റെ ലൊക്കേഷനിലേക്ക് വരുന്ന മഞ്ജുവിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലുള്ള എന്‍ട്രിയുടെ വീഡിയോ ദ പ്രീസ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പങ്കുവച്ചത്. കറുത്ത ടീ ഷര്‍ട്ടും മിലിട്ടറി ഗ്രീന്‍ പാന്റ്‌സുമാണ് മഞ്ജുവിന്റെ വേഷം. കൂളിങ് ഗ്ലാസും മാസ്‌കും ധരിച്ച് വാഹനത്തിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നും ഇറങ്ങി വരുകയാണ് മഞ്ജു വീഡിയോയില്‍. റേഞ്ചര്‍ റോവറിലാണ് മഞ്ജു വന്നിറങ്ങുന്നത്. 42 കാരിയായ മഞ്ജു തന്നെയാണോ ഇതെന്നാണ് വീഡിയോ കണ്ടവര്‍ അന്തംവിട്ടത്. സോഷ്യല്‍ മീഡിയ ആകമാനം ചിത്രം നിറഞ്ഞു. മഞ്ജുവിന്റെ ഡയറ്റും വ്യായമവും ജീവിത രീതിയുമൊക്കെയാണ് താരത്തിന്റെ ഫിറ്റ്‌നസ്സിനു പിന്നില്‍.

നീണ്ട തിങ്ങി നിറഞ്ഞ മുടിയുമായി മലയാളത്തിന്റെ ഭാഗ്യതാരമായി നിറഞ്ഞ മഞ്ജുവിന്റെ മടങ്ങിവരവിലെ രൂപമാറ്റം ആരാധകരെ കുറച്ചു നിരാശപെടുത്തിയിരുന്നു എന്നാൽ സൗദര്യത്തിലും അഭിനയത്തിലും മടങ്ങിവരവിലും ഒരുപടി മുന്നിൽ തന്നെയാണ് മഞ്ജു നാടൻ വസ്ത്രദാരണ രീതികളാണ് മഞ്ജുവിന് കൂടുതൽ ഇണങ്ങുന്നതെന്ന് ആവർത്തിച്ച് പറഞ്ഞവർ ഏറെയുണ്ടായിരുന്നു എന്നാൽ അങ്ങനെ പറഞ്ഞവരെല്ലാം പിന്നീട് മഞ്ജുവിന് എല്ലാ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുമെന്ന് അവർപോലും അറിയാതെ അംഗീകരിച്ചു ഇതാണ് ഐകകഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോയും തെളിയിച്ചത് ഏറെകാലം നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നപ്പോൾ സൗന്ദര്യത്തിന് തെല്ലും മാറ്റു കുറയുകയോ അമിതവണമെന്ന പ്രശനമോ മഞ്ജുവിന്റെ കാര്യത്തിൽ ഉണ്ടായില്ല എന്നുതന്നെയാണ് മറ്റുനായികമാരെ അപേക്ഷിച്ച് വ്യത്യാസം.

പറയാം റിവേഴ്‌സ് ഗിയറിലാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് മഞ്ജുവിന്റെ ഓരോ പുതിയ ചിത്രങ്ങളും വിഡിയോകളും പുറത്തുവരുന്നത് പ്രായം 40 കഴിഞ്ഞെങ്കിലും അമിത വണ്ണം ഇല്ലാതെ ഇത്രയും മനോഹരമായിരിക്കുന്നതിന്റെ പിന്നിലെ രഹസ്യം എന്താണെന്ന് ചിന്തിക്കാത്തവർ ഉണ്ടായിരിക്കില്ല ധാരാളം ശുദ്ധജലം കുടിക്കുന്ന ആളാണ് മഞ്ജു വാര്യർ. മറ്റ് ആഹാരങ്ങൾ കുറച്ചുകൊണ്ട് ഒരുപാട് വെള്ളം കുടിക്കാൻ ശ്രദ്ധിക്കാറുണ്ടെന്ന് താരം പല വേദികളിലും പറഞ്ഞിട്ടുണ്ട്. മധുരം ചേർത്ത ജൂസുകളോ പാക്ക് ചെയ്തുവരുന്ന പാനീയങ്ങൾക്കോ ഇവിടെ സ്ഥാനമില്ല രാവിലെ എഴുനെല്കുമ്പോൾ തന്നെ അൽപ്പം വെള്ളം കുടിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത് ഇങ്ങനെ ചയ്യുന്നത് ശരീരത്തിന്റെ കൊഴുപ്പ് കുറയ്ക്കാനും ഉറങ്ങി എഴുനെല്കുമ്പോൾ ഊർജം പകരാനും സഹായിക്കും പഴങ്ങളും പാചകക്കറികളും വേവിച്ച ഭക്ഷണങ്ങളേക്കാൾ വേവിക്കാത്ത പച്ചക്കറികളും പഴവര്ഗങ്ങളും താരത്തിന്റെ മെനുവിൽ കൂടുതലായി ഉൾപ്പെടുന്നത് ഇതുതെന്നേ കലോറി കുറഞ്ഞ ഇനങ്ങളാണ് ധാരാളമായി കഴിക്കുന്നത് വര്ഷങ്ങളായി ഈ ശീലം തുടരുന്നത് ശരീരത്തിൽ നല്ല മാറ്റമുണ്ടാക്കാൻ കാരണമാകും.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *