രസികൻ സിനിമയിൽ ദിലീപിനെ തേച്ചിട്ടുപോയ നായികയെ ഇപ്പോള്‍ കണ്ടോ

മലയാളസിനിമയില്‍ ഇപ്പോള്‍ തേപ്പുകാരികളായ നിരവധി നായകമാരാണ് ഉളളത്. അനുശ്രീ, സ്വാസിക എന്നിവരുടെ കഥാപാത്രങ്ങളാണ് ഇപ്പോഴും പെണ്‍കുട്ടികള്‍ തേയ്ക്കുന്നതിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി എത്തുന്നത്. എന്നാല്‍ ഇതിനൊക്കെയും മുന്‍പ് തേപ്പ് കാരിയായി വിശേഷിപ്പിക്കപ്പെട്ട ഒരു നായിക ഉണ്ട്. ദിലീപ് നായകനായ രസികന്‍ സിനിമയില്‍ താരത്തെ തേച്ചിട്ട് പോയ നായികയെ പ്രേക്ഷകര്‍ മറന്നു കാണാനിടയില്ല. ഹരിപ്രിയ എന്ന താരമാണ് അന്ന് കരിഷ്മ എന്ന കഥാപാത്രമായി എത്തിയത്. കന്നഡ നായികയാണ് നേരംപോക്കിൻവേണ്ടി ശിവന്കുട്ടിയെ പ്രേമിക്കുന്ന കരിഷ്മ മേനോൻ എന്ന കഥാപാത്രമായിട്ടാണ് ഹരിപ്രിയ എത്തിയത്. ദിലീപിനെ തേചിട്ടിട്ട് പോയ താരം ഇപ്പോൾ എവിടെയാനിന്നുള്ള ആകാംക്ഷയിലാണ് ആരാധകർ എന്നാൽ ഇപ്പോൾ താരം കന്നഡ സിനിമയിലെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്.

ദിലീപ് ചിത്രമായ വർണ്ണകാഴ്ചകളിലൂടെയാണ് ഹരിപ്രിയ സിനിമയിലേക്ക് എത്തിയത് പിന്നീട് വേറെയും ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ജയറാം ചിത്രം തിരുവമ്പാടി തമ്പാനിലൂടെയും സുപരിചിതായാണ് താരം ഇവരുടെ യഥാർത്ഥ പേര് ശ്രുതി എന്നാണ്. പ്രധാനമായും തെന്നിദ്യൻ സിനിമകളിൽ ആണ് ഇവർ അഭിനയിച്ചിട്ടുള്ളത് 2007 ഒരു തുളു ഭാഷ ചിത്രത്തിൽ നായികയായി അഭിനയിക്കാനുള്ള അവസരമാണ് ആദ്യമായി ഇവർക്ക് ലഭിച്ചത് ശേഷം കന്നടയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളുടെ ഭാഗമായി ബാംഗ്ലൂരിലെ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച പഠിച്ചതും വളർന്നതും ചിക്കബല്ലപുരത്താണ് പഠനത്തോടൊപ്പം ഭാരത നാട്യവും അഭ്യസിച്ചിരുന്നു. ഇടക്കാലത്ത് ഹരിപ്രിയയും കുടുംബവും ബാംഗ്ലൂരിലേക്ക് താമസം മാറുകയായിരുന്നു ബാംഗ്ലൂരിലെ വിദ്യാമന്ദിർ കോളേജിലെ ബിരുത പഠനം പൂർത്തിയാക്കിയ ശേഷം മോഡലിംഗ് രംഗത്തെത്തിയ താരം പിന്നീട് അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *