എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പി ആർ ഓ ആയി ജോളിന് ചെയ്യുന്നതിനിടെയാണ് സഹപാഠിയായിരുന്ന റിച്ചാർഡിനെ ക്രിസ് വിവാഹം കഴിക്കുന്നത് സ്കൂൾ കാലം മുതൽ ഒന്നിച്ച് പഠിച്ച് വളർന്നവരാണ് പ്രണയിച്ച് അവർ വിവാഹിതരായി അവർക്ക് 4 കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് അവർ തീരുമാനിച്ചിരുന്നു എമി എന്നും എസ എന്നും രണ്ടുപെൺകുട്ടികൾ അവരുടെ ജീവിതം സുന്ദരമാക്കി എന്നാലും ആഗ്രഹംപോലെ നാലുകുട്ടികൾ വേണം എന്നായിരുന്നു ക്രിസിന്റെ തീരുമാനം. ഭർത്താവും ക്രിസ്സും വിവാഹം കഴിച്ചിട്ടും ഒരുപാട് സ്നേഹിച്ചിരുന്നു ഏഴുമാസംവരെ ക്രിസ്സിനെ റിച്ചാർഡ് പൊന്നുപോലെ നോക്കി അതിനിടയിൽ റിച്ചാർഡിന് കോവിഡ് പോസറ്റീവ് ആയി താമസിയാതെ ക്രിസും.
ലക്ഷണങ്ങൾ ക്രിസ്സിനായിരുന്നു കൂടുതൽ ആശുപത്രിയിൽ അഡ്മിറ്റ് ആയി സീരിയസ് ആകുന്ന സ്ഥിതിക്ക് ക്രിസ്സിനെ രക്ഷിക്കാൻ കുട്ടിയെ ഓപ്പറേറ്റ് ചെയ്തെടുക്കാമെന്ന് ഡോക്ടർ പറഞ്ഞു അതിനിടയിൽ ക്രിസിന്റെ അച്ഛന് കോവിഡ് പോസറ്റീവ് ആയി. ക്വറന്റീനിൽ ആയ റിച്ചാർഡ് ഭാര്യയെ കാണാനാകാതെ പ്രാർത്ഥിച്ചും തള്ളിനീക്കി കോവിഡ് നെഗറ്റീവ് ആയതുമുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പാർക്കിങ്ങിൽ ഒതുക്കിയിട്ട കാറിൽ ക്രിസ് രോഗമാറി തിരിച്ചുവരുന്നതും കാത്ത് ഇരിക്കുകയായിരുന്നു റിച്ചാർഡ്. ശ്വാസംമുട്ടലിന്റെ പ്രയാസം ഉണ്ടായിരുന്നതാണ് ക്രിസ്സിന് കോവിഡ് ഗുരുതരമാകാൻ കാരണമായതെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്വാസകോശ രോഗം രൂക്ഷമായതോടെ കുഞ്ഞിനെ ശസ്ത്രക്രീയ ചെയ്ത് പുറത്തെടുക്കാൻ തീരുമാനിച്ചത് ഇതാണ് കുഞ്ഞിനെ അവർക്ക് നഷ്ടപ്പെടാൻ ഇടയാക്കിയത്.
All rights reserved StrangeMedia.