49 വയസുകാരനെ കണ്ടു മനം മയങ്ങി 19 കാരി ഒടുവിൽ വിവാഹം പക്ഷെ അവസാനം സംഭവിച്ചത്

അദ്ദേഹത്തിന് അന്ന് 49 വയസ്സായിരുന്നു അവൾക്ക് 19 വയസ്സും 30 വയസ്സിന്റെ വ്യത്യാസം എന്നിട്ടും അവർ പ്രണയിച്ചു എതിർപ്പുകൾ മറികടന്ന് ഒന്നിച്ചു ജീവിച്ചു ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കാമുകീകാമുകന്മാർ എന്ന് വിളിക്കപ്പെട്ടു അതുകഴിഞ്ഞ് 14 വർഷങ്ങൾ ഇപ്പോൾ അവർ കാമുകീകാമുകന്മാർ അല്ല ജീവിതം ഒന്നിച്ചല്ല അവൾ ആത്മീയ വഴികളിലേക്ക് ഒറ്റയ്ക്ക് യാത്ര തിരിച്ചു റിട്ടയർമെന്റിനു ശേഷം ഉള്ള ജീവിതം ഒറ്റയ്ക്കു ജീവിച്ചു തീർക്കുന്നു അദ്ദേഹം ബീഹാറിലെ പ്രണയ ഗുരു എന്നറിയപ്പെടുന്ന സർ മടുക് നാഥ് ചൗധരിയുടെ വിദ്യാർഥിനിയിൽ നിന്ന് കാമുകിയായും പിന്നെ ഭാര്യയും ആയി മാറിയ ജൂലി കുമാരിയുടെയും കഥയാണ് ബിഹാറിലെ പാറ്റ്ന യൂണിവേഴ്സിറ്റിയിൽ ഹിന്ദി വകുപ്പ് അധ്യാപകനായിരുന്നു അന്ന് 49 വയസ്സുണ്ടായിരുന്ന പ്രൊഫസർ മടുക് നാഥ്‌ അദ്ദേഹത്തിന്റെ ശിഷ്യയായിരുന്നു ജൂലി 2004ലാണ് ഇരുവരും കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ശിഷ്യയായിരുന്ന ജൂലി ക്ലാസിൽ വൈകിയെത്തിയതിനെ തുടർന്നുള്ള ശകാരവും അതിനെ തുടർന്നുള്ള സൗഹൃദവുമാണ് ഇരുവരെയും അടുപ്പിച്ചത്

പ്രൊഫസർ മടുക് നാഥിന് ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു ശാന്തമായ ജീവിതം ഭാര്യ ആബാ വീട്ടമ്മയായി കഴിയുകയായിരുന്നു ഇരുവരും തമ്മിലുള്ള അടുപ്പം പതിയെ പ്രണയത്തിലേക്ക് വഴിമാറി ജൂലി ആണ് പ്രൊഫസർ ഇല്ലാതെ തനിക്ക് ജീവിക്കാനാകില്ല എന്ന് ആദ്യം പറഞ്ഞത് അദ്ദേഹം അതിന് അനുകൂലമായിരുന്നില്ല എന്നാൽ പ്രണയം അദ്ദേഹത്തെ മാറ്റി മറിച്ചു മറ്റെല്ലാം മറന്ന് പ്രണയിക്കാൻ തുടങ്ങി അവർ എന്നാൽ ഒട്ടും എളുപ്പമായിരുന്നില്ല അത് മകൾ ആകാൻ പ്രായമുള്ള വിദ്യാർത്ഥിനിക്കൊപ്പം പാർക്കിലും ബീച്ചിലും എല്ലാം കറങ്ങുന്ന പ്രൊഫസർ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു കഥകൾ പരന്നു അതോടെ വീട്ടിലും നാട്ടിലും പ്രശ്നമായി നിരന്തര വഴക്കിലേക്ക് മാറി ബന്ധുക്കൾ പ്രൊഫസറേ ഒറ്റപ്പെടുത്തി ഭാര്യയുടെ ബന്ധുക്കൾ ഇരുവരെയും പരസ്യമായി തല്ലിച്ചതച്ചു തെരുവിൽ വെച്ച് അദ്ദേഹത്തിന്റെ മുഖത്ത് അവർ കരിയോയിൽ ഒഴിച്ചു തുടർന്ന് ഭാര്യ നൽകിയ പരാതിയിൽ ഗാർഹിക പീഡന കുറ്റംചുമത്തി പ്രൊഫസറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു വിശ്വാസവഞ്ചന കേസിൽ ജൂലിയും ജയിലിലായി

പാറ്റ്ന സർവകലാശാല അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു 2009ൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു എല്ലാവരും ആ പ്രണയത്തെ ശപിച്ചു മാധ്യമങ്ങൾ അവരുടെ വാർത്തകൾ തുടർച്ചയായി നൽകി ജയിൽമോചിതനായ പ്രൊഫസർ ജൂലിയെ കൈവിട്ടില്ല അദ്ദേഹം പാറ്റ്ന വിട്ട് ഭഗല്പൂരിൽ എത്തി ഒരുമിച്ച് താമസം തുടങ്ങി പിന്നീട് അദ്ദേഹം കോടതിയെ സമീപിച്ചു അനുകൂല വിധി ഉണ്ടായി 2013 ഫെബ്രുവരി 13ന് അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് കോടതി വിധിച്ചു എന്നാൽ സർവകലാശാല വിധി നടപ്പാക്കിയില്ല അതിനായി അദ്ദേഹത്തിന് സത്യാഗ്രഹം കിടക്കേണ്ടിവന്നു ഒടുവിൽ ചാൻസലറായ ഗവർണർ ഇടപെട്ടു വിധി നടപ്പാക്കി പുറത്തായ കാലത്തെ ശമ്പളമായ 20 ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിച്ചു ആ വിവാഹമോചന കേസിൽ കോടതി ഭാര്യക്കും കുട്ടികൾക്കും മാസം 15000 രൂപ ചിലവിനു നൽകാനും വിധിച്ചു പാറ്റ്നയിലെ രണ്ടു വീടുകളിൽ ഒന്ന് ആദ്യ ഭാര്യയ്ക്ക് നൽകി കോടികളിൽ ഏറെ വിലമതിക്കുന്ന വീട് ആണ് അത് പ്രൊഫസറിനോട് ഉള്ള പ്രണയം ശാരീരികം എന്നതിനേക്കാൾ ആത്മീയമാണ് എന്നാണ് ജൂലി മാധ്യമങ്ങളോട് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടുള്ള ആരാധനയിൽ നിന്നാണ് അത് ഉണ്ടായത് എന്നും അവർ തുറന്നുപറഞ്ഞു

ഇത്രയെല്ലാം തടസ്സങ്ങൾ വന്നിട്ടും അതെല്ലാം വകഞ്ഞുമാറ്റി അവർ സന്തോഷത്തോടെ ജീവിതം ആരംഭിച്ചു ജുലിയുടെയും പ്രൊഫസറുടെയും പ്രണയകഥ ലോക മാധ്യമങ്ങളിൽ വാർത്തയായി അദ്ദേഹത്തെ മാധ്യമങ്ങൾ ലൗ ഗുരു എന്നു വിളിച്ചു മനോഹരമായിരുന്നു ആ ജീവിതം എന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു പൊതു പ്രവർത്തനത്തിലും സജീവമായ പ്രൊഫസർകൊപ്പം പൊതുപരിപാടികളിലും ജൂലി പങ്കാളിയായി തങ്ങളുടെ അസാധാരണമായ പ്രണയത്തെ കുറിച്ച് പ്രൊഫസർ ഒരു പുസ്തകവും എഴുതി മടുക് ജൂലി ഡയറി എന്ന ആ പ്രണയകഥ ഏറെ ശ്രദ്ധിക്കപ്പെട്ടു ചർച്ചകളിൽ നിറഞ്ഞു വാലന്റൈൻസ് ഡേ ആഘോഷങ്ങളിൽ ഇരുവരും അതിഥികളായിരുന്നു മാധ്യമങ്ങൾ നിരന്തരം ഇവരെക്കുറിച്ച് എഴുതി പ്രണയവുമായി ബന്ധപ്പെട്ട പര്യായമായി ഇരുവരും മാറി എന്നാൽ ആറു വർഷം മുൻപ് വീണ്ടും കഥ മാറി പ്രണയത്തിന്റെ ആനന്ദങ്ങളിൽ നിന്നും വൈവാഹിക ജീവിതത്തിലേക്ക് വന്നു വീണ് ജൂലി പതിയെ ആത്മീയ പാതയിലേക്ക് കൂടുതൽ സഞ്ചരിക്കാൻ തുടങ്ങി ബനാറസ് ഹിന്ദു സർവകലാശാലയിലും ജയൻയുവിയിലും പഠിച്ച ജൂലി ആത്മീയ കേന്ദ്രങ്ങളിലേക്ക് ഒറ്റയ്ക്കുള്ള സഞ്ചാരങ്ങൾ ആരംഭിച്ചു ഇത് അവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി

തുടർന്ന് ജൂലി ബന്ധം അവസാനിപ്പിച്ച് ഒറ്റയ്ക്ക് ജീവിക്കാൻ ആരംഭിച്ചു പുതുശ്ശേരിയിലും ഋഷികേശിലും പൂനയിലെ ഓരോ ആശ്രമത്തിലും ആയി അവർ കഴിഞ്ഞു പൊതുപരിപാടികളിൽ നിന്നും പൂർണ്ണമായും വിട്ടുനിന്ന ജൂലിയുടെ വിവരങ്ങൾ പിന്നീട് അധികം അറിയില്ല പാറ്റ്നയിൽ വരുമ്പോൾ ജൂലി തന്നെ കാണാൻ വരാറുണ്ട് എന്ന് പ്രൊഫസർ പറയുന്നു ഇപ്പോഴും ഇടയ്ക്ക് വിളിക്കും ആത്മീയമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് എന്ന് അവളും ശാന്തി തേടിയുള്ള യാത്ര അവൾ തുടരട്ടെ എന്ന് അദ്ദേഹവും പറയുന്നു എന്നാൽ ജൂലി പോയതോടെ പ്രൊഫസർ പാറ്റ്നയിലെ ഫ്ലാറ്റിൽ തനിച്ചായി 2017 ൽ അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചിരുന്നു ഭാര്യയും കുടുംബവും അതേ നഗരത്തിൽ ഉണ്ടെങ്കിലും അദ്ദേഹവുമായി യാതൊരുവിധ ബന്ധവുമില്ല സ്റ്റോക്ക് ഹോമിൽ ജോലി ചെയ്യുന്ന മകൻ അദ്ദേഹത്തോട് മിണ്ടുകപോലുമില്ല ആരുമില്ലാതെ നിൽക്കുകയാണെങ്കിലും നിരാശനല്ല അദ്ദേഹം ഫേസ്ബുക്കിൽ സജീവമായ അദ്ദേഹം രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളിൽ സ്ഥിരമായി എത്തുന്നു പൊതുപരിപാടികളിൽ പങ്കെടുക്കുന്നു പ്രണയത്തെയും ആത്മീയതയേയും ജീവിതത്തിന്റെ അർത്ഥത്തെയും കുറിച്ചുള്ള നിരവധി പോസ്റ്റുകൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കാണാൻ സാധിക്കും

യാത്രകളെ ഇഷ്ടപ്പെടുന്ന അദ്ദേഹം നിരന്തരം സഞ്ചരിക്കുന്നു കന്യാകുമാരിയിൽ വന്നപ്പോഴുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ എഫ് ബി പ്രൊഫൈലിൽ കാണാം ഭകൽപൂരിൽ ജോലിക്കൊപ്പം ഒരു പ്രണയ വിദ്യാലയം തുടങ്ങാൻ ഉള്ള ആലോചനകളിൽ ആയിരുന്നു അദ്ദേഹം അതിനിടെയാണ് അവൾ പോയത് കുട്ടികൾക്ക് പ്രണയത്തെയും സ്നേഹത്തെയും കുറിച്ച് ക്ലാസ് എടുക്കാൻ ഉള്ള ആഗ്രഹം അദ്ദേഹം ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട് അത്തരമൊരു പാഠശാല തുടങ്ങുമെന്ന് തന്നെയാണ് അദ്ദേഹം ഇപ്പോഴും പറയുന്നത് രണ്ടുവർഷം മുൻപ് ഒരു പ്രണയ ദിനത്തിൽ പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താൻ വീണ്ടും ഒരു വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു നിരവധി വിവാഹാലോചനകൾ തനിക്ക് വരുന്നുണ്ട് എന്നും അതിലൊന്ന് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞത് വാർത്തയായിരുന്നു പ്രൊഫസർക്ക് ഇപ്പോൾ 64 വയസ്സുണ്ട് പ്രായം അല്ല തന്റെ പ്രണയ ബന്ധത്തെ ഇല്ലാതാക്കിയത് എന്നാണ് പ്രൊഫസർ പറയുന്നത് മാനസികമായി തങ്ങൾ ഇരുവരും ഒരേ പ്രായമാണ് എന്നാണ് ജൂലി ഇപ്പോഴും പറയാറുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി പ്രണയ ഗുരുവായി അറിയപ്പെടുന്ന ഓഷോയുടെ ആരാധകനാണ് പ്രൊഫസർ ജീവിതത്തെ മാറ്റിമറിക്കുന്ന വ്യക്തിയാണ് പ്രണയം എന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം അതിനാൽ തന്റെ പ്രണയജീവിതം ഒരിക്കലും അവസാനിക്കില്ല എന്നും അദ്ദേഹം പറയുന്നു ജൂലി വിട്ടു പോയതോ ഒറ്റയ്ക്കായതോ അറിയാതെ ഇപ്പോഴും മലയാളത്തിൽ അടക്കം അവരുടെ വിശുദ്ധ പ്രണയത്തെക്കുറിച്ച് ധാരാളം കുറിപ്പുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും കാണാറുണ്ട്

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *