കുടുംബവിളക്ക് സീരിയൽ താരം ആതിര മാധവ് വിവാഹിതയായി വരൻ രാജീവ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സുമിത്ര എന്ന പാവം വീട്ടമ്മയുടെ ജീവിതം പറയുന്ന പരമ്പര പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു മീരാ വാസുദേവ് ആണ് കുടുംബ വിളക്കിലെ സുമിത്രയായി എത്തിയിരിക്കുന്നത് മികച്ച പ്രേക്ഷക സ്വീകാര്യതയോടെ പരമ്പര മുന്നേറുകയാണ് കുടുംബ വിളക്ക് പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട കഥാപാത്രമാണ് സുമിത്രയുടെ മരുമകളായി എത്തിയിരിക്കുന്ന അനന്യ വില്ലത്തിയായി എത്തി ഒടുവിൽ അമ്മായിഅമ്മയുടെ പ്രിയപ്പെട്ട മരുമകൾ ആയി മാറുകയായിരുന്നു അനന്യ എന്ന കഥാപാത്രം ആതിര മാധവ് ആണ് അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രേക്ഷകർക്ക് അധികം സുപരിചിതമല്ലാത്ത ആതിര പക്ഷേ ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകളായി മാറിയിരിക്കുകയാണ്.

സീരിയലിൽ മാത്രമല്ല റിയൽ ലൈഫിലും നല്ല മരുമകൾ ആകാൻ തയ്യാറെടുക്കുകയായിരുന്നു ഈ താരം ഇന്നാണ് ആതിര മാധവിന്റെ വിവാഹം നടക്കുന്നത് ഇപ്പോൾ വിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ് നവംബർ ഒമ്പതിനാണ് വിവാഹം എന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ആതിര വ്യക്തമാക്കിയിരുന്നു രാജീവാണ് താരത്തിന്റെ വരൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹം നടന്നത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന് പങ്കെടുത്തത് പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നുമില്ല എന്ന് നടി അന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നു വിവാഹത്തിനുശേഷവും അനന്യയായി സീരിയലിൽ ഉണ്ടാകുമെന്നും ആതിര വ്യക്തമാക്കിയിരുന്നു 15 മുതൽ പുതിയ ഷെഡ്യൂൾ ആരംഭിക്കുമെന്നും അന്ന് നടി പറഞ്ഞിരുന്നു.

വിവാഹ വസ്ത്രങ്ങൾ ഒക്കെയും സെറ്റ് ചെയ്തിരുന്നു എന്ന് ആതിര അന്ന് കൂട്ടിച്ചേർത്തിരുന്നു തന്റെ ചേച്ചിക്ക് വരാൻ സാധിക്കില്ല എന്നൊരു വിഷമം മാത്രമാണ് തന്നെ ഏറ്റവും അധികമായി അലട്ടുന്നത് എന്നും വ്യക്തമാക്കിയിരുന്നു ഈയടുത്ത ദിവസമായിരുന്നു കുടുംബ വിളക്കിലെ വില്ലത്തിയായി എത്തുന്ന വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയുടെ വിവാഹം നടന്നത് അന്നത്തെ വിവാഹ ദൃശ്യങ്ങളും ഏറെ വൈറലായി മാറിയിരുന്നു അതിനുപിന്നാലെ ഇതാ ആതിരയുടെയും വിവാഹം നടന്നിരിക്കുകയാണ് ആശംസകളുമായി പ്രേക്ഷകരും എത്തിയിട്ടുണ്ട്.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *