പിറന്നാളിന് വലിയ ആഘോഷം ആയിരുന്നു 3 പേരും അച്ഛന് ഉമ്മ നൽകി ജോലിക്ക് അയച്ചു ഇപ്പോൾ ഈ അച്ഛൻ ഒറ്റക്ക്

ഞെട്ടികുളത്തെ യുവതിയുടെയും മൂന്ന് കുട്ടികളുടെയും മരണം നാടിനെ നടുക്കി കുട്ടങ്കുളം കൈയേറ്റ് കുന്നിലെ വാടക വീടിന്റെ ഉമ്മറത്ത് രാവിലെ ഓടിക്കളിച്ച മൂന്ന് പിഞ്ചോമനകളുടെയും അവരുടെ മാതാവിന്റെയും ചേതനയറ്റ ശരീരങ്ങൾ കണ്ട് നാട്ടുകാർ ഞെട്ടി അയൽവാസികളിൽ പലരും വാവിട്ടുകരഞ്ഞു പലർക്കും വിശ്വസിക്കാനും സഹിക്കാനും ആയില്ല ആറുമാസം മുൻപാണ് തടിമുട്ടി സ്വദേശിയായ മുതുപുരയിടത് ബിനീഷ് കുടുംബവുമൊത്ത് കയ്യേറ്റ് കുന്നിലെ വാടക വീട്ടിലെത്തിയത് കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ രഹനയും മക്കളായ ആദിത്യനും അർജുനും അഭിനവും അയൽവാസികൾക്ക് പ്രിയപ്പെട്ടവരായി മാറി നല്ല അയൽവാസികളും മികച്ച കൂട്ടുകാരും ആയിരുന്നു ഇവർ എന്ന് സമീപവാസികൾ പറയുന്നു വളരെ സന്തോഷത്തോടെയാണ് കുടുംബം കഴിഞ്ഞിരുന്നത് കോഴിക്കോട് പേരാമ്പ്രയിൽ റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിയിരുന്ന ബിനീഷ് ഇടയ്ക്കിടെ നാട്ടിലെത്തിയിരുന്നു കഴിഞ്ഞ 29ന് നാട്ടിലെത്തിയ ബിനീഷ് രണ്ടു മക്കളുടെ പിറന്നാൾ ആഘോഷം ബന്ധുക്കളെയും അയൽവാസികളെയും എല്ലാം ക്ഷണിച്ച് വലിയ രീതിയിൽ ആണ് നടത്തിയത്

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിനീഷ് ജോലിസ്ഥലത്തേക്ക് മടങ്ങിയത് ഞായറാഴ്ച രാവിലെ 10ന് കുട്ടികളായ ആദിത്യൻ, അർജുൻ, അഭിനവ് മാതാവ് രഹന എന്നിവരെ ആദിവാസികൾ വീട്ടുമുറ്റത്ത് കണ്ടിരുന്നു കുട്ടികൾ അവിടെ ഓടി കളിക്കുകയായിരുന്നു മൂന്ന് പേരും തമ്മിൽ വലിയ സ്നേഹത്തിലായിരുന്നവെന്നും അയൽവാസികൾ പറയുന്നു ഏറെ സന്തോഷത്തിലായിരുന്നു കുട്ടികൾ എന്നാൽ പെട്ടെന്നുള്ള കൊടുംകൃത്യത്തിന് കാരണം എന്തെന്നറിയാതെ തരിച്ചിരിക്കുകയാണ് നാട്ടുകാർ കുടുംബവഴക്ക് ആകാം കൂട്ട മരണത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തിലാണ് പോലീസ് രഹനയുടെ ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട് അതേസമയം കുഞ്ഞു മക്കൾക്ക് വിഷം നൽകിയതിന് ശേഷം മൂവരെയും കെട്ടിത്തൂക്കി പിന്നീട് രഹനയും തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത് അതിൽ കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ ലഭ്യമാവുകയുള്ളൂ എങ്കിലും അയൽവാസികളെയും നാട്ടുകാരെയും എല്ലാം അത്ഭുതപ്പെടുത്തിയിരിക്കുകയും ഞെട്ടിച്ചിരിക്കുകയുമാണ്

ഈ സംഭവം ഏറെ സന്തോഷത്തോടെ എല്ലാവരോടും ചിരിച്ചു സംസാരിക്കുന്ന രഹനക്കും കുട്ടികൾക്കും എന്താണ് ഒരു നിമിഷം കൊണ്ട് സംഭവിച്ചത് മൂന്നുപേരും ഓടിക്കളിക്കുന്നത് കണ്ടു പുഞ്ചിരിച്ച അയൽക്കാർക്ക് അവരുടെ ചേതനയറ്റ ശരീരം കണ്ട് കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു ബിനീഷിനും അതുപോലെതന്നെ തന്റെ പിഞ്ചോമനകളെ കണ്ട് കൊതി തീരും മുൻപേ പിഞ്ചോമനകളുമായി ഭാര്യ പോയത് എന്തിനെന്നറിയാതെ നടുങ്ങിയിരിക്കുകയാണ് ബിനീഷ് യാത്രയാകുന്നതിനു മുൻപ് അച്ഛന് ഉമ്മ നൽകിയ മൂന്നു മക്കൾക്ക് അവസാനം അന്ത്യചുംബനം നൽകേണ്ടിവരുന്ന വേദനയിലാണ് ഈ അച്ഛൻ ആർക്ക് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ല വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽക്കാരനോട് ആണ് ബിനീഷ് എന്ത് സംഭവിച്ചു എന്ന് പോയി നോക്കാൻ ആവശ്യപ്പെട്ടത് അയൽക്കാരൻ വന്നു നോക്കിയപ്പോൾ നാലുപേരും തൂങ്ങി കിടക്കുന്നതാണ് കണ്ടത് ഏവരുടെയും ഹൃദയം പിളർക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു അത് ആർക്കും അങ്ങോട്ടുമിങ്ങോട്ടും കാരണമെന്തെന്ന് അറിയാത്ത അവസ്ഥ ആത്മഹത്യാക്കുറിപ്പിലും ആരും ഇതിനൊന്നും ഉത്തരവാദികൾ അല്ല എന്നും രഹന എഴുതിയിരിക്കുന്നു.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *