ആ പതിനൊന്നുകാരന് മുന്നിൽ താണുവണങ്ങി ആ ഡോക്റ്റർമാർ സംഭവം ഇങ്ങനെ

ചൈനയിലെ ഒരു ഗ്രാമത്തിലായിരുന്നു ഡോക്ടറാകാൻ സ്വപനം കണ്ട ആ ബാലൻ ജനിച്ചത് വലുതാകുമ്പോൾ പഠിച്ച് ഡോക്ടറായി തന്റെ ഗ്രാമത്തിൽ ഒരു ആശുപത്രി തുടങ്ങണം എന്ന് ആഗ്രയിച്ചവൻ എന്നാൽ വിധി അവനെ അതിന് അനുവദിച്ചില്ല ഒമ്പതാം വയസ്സിൽ തുടങ്ങിയ തലവേദന പരിശോധിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമറാണെന്ന് മനസിലായത് അതിന് ചികിൽസിക്കുകയും രോഗം ബേധമായി സന്തോഷത്തോടെ വീട്ടിലെത്തുകയും ചെയ്തു എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും അവനെ ക്യാൻസർ പിടികൂടി. ഇത്തവണ പക്ഷെ ചികിൽസിച്ച് ബേധമാക്കാൻ പറ്റുന്ന വിധത്തിൽ അല്ലായിരുന്നു ആ മഹാമാരി രണ്ടു വർഷത്തോളം നീണ്ട ചികിത്സ എന്നാൽ ആ കുഞ്ഞിന്റെ ആത്മധൈര്യം കണ്ട് ഡോക്ടർമാർപോലും അത്ഭുതപ്പെട്ടുപോയി.

തൻ്റെ രോഗ വിവരമൊക്കെ വളരെ പക്വതയോടെ ചോദിച്ച് മനസിലാക്കിയവൻ ഡോക്ടർമാരുടെ പ്രിയപ്പെട്ടവനായിരുന്നു. ദിവസങ്ങൾ കഴിയുംതോറും കാൻസർ അവനെ തളർത്തികൊണ്ടിരുന്നു തന്റെ രോഗം ബേധമാകുമെന്നു ഡോക്ടർമാർ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടെങ്കിലൂം അവരുടെ പെരുമാറ്റത്തിൽ നിന്നും അവന് കാര്യം മനസിലായി. തന്റെ രോഗം ബേധമാക്കാൻ കഴിയുന്നതല്ലെന്നും താൻ ഉടനെ ഈ ലോകംവിട്ടു പോകുമെന്നും മനസിലാക്കിയ അവന് താൻ ഇല്ലാതായാൽ തന്റെ അവയവങ്ങൾ ധാനം ചെയ്യാൻ കഴിയുമോ എന്ന് ആ ഡോക്ടറോട് ചോദിച്ചു ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ കുട്ടിയുടെ ചോദ്യം കേട്ട് ആ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവന്റെ നിർബന്ധപ്രകാരം അവയവ ധാനത്തിനല്ല നടപടികൾ അവൻ ആരെക്കൊണ്ട് ചെയ്യിച്ചു തന്റെമരണം തൊട്ടു മുന്നിൽ കണ്ട നിമിഷത്തിലും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന അവൻ അവർക്കൊരു അത്ഭുതം തന്നെയായിരുന്നു ഒടുവിൽ ഭാഗ്യ പരീക്ഷണമായി നടത്തിയ ആ ശസ്ത്രക്രീയ വിജയം കാണാതെ പോയി. ഒരുപക്ഷെ ആ ഡോക്ടർമാർ പോലും തങ്ങളെ വെറുത്തിട്ടുണ്ടാകും ആ നിമിഷം അവന്റെ അവയവങ്ങൾ അവന്റെ ആഗ്രഹപ്രകാറാം തന്നെ ആവശ്യക്കാർക്ക് ധാനം ചെയ്തു. അവന്റെ ശരീരം കണ്ട ഡോക്ടർമാർ അതിനു മുന്നിൽ ആശുപത്രി ഒന്നാകെ താണുവണങ്ങി നിന്നു ആർക്കും തങ്ങളുടെ കണ്ണ് നീറിനെ നിയന്ത്രിക്കാൻ ആകുന്നുണ്ടായിരുന്നില്ല. ഇന്ന് ആ ആശുപത്രിയുടെ മുന്നിൽ അവന്റെ വലിയൊരു ചിത്രം നമുക്ക് കാണാനാകും.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *