നമസ്കാരം ഞാൻ ഈയിടെ ശ്രദ്ധിച്ച ഒരു കാര്യം നിങ്ങളോട് ഒന്ന് ഷെയർ ചെയ്യണം എന്ന് തോന്നി ചിലപ്പോൾ ചില പരിപാടികൾക്കു വേണ്ടി നമ്മൾ ഒരുങ്ങി ഇറങ്ങുകയും അതിന്റെ ഫോട്ടോകൾ ഫേസ്ബുക്കിലൂടെ അപ്ലോഡ് ചെയ്യുകയും ചെയ്യും അതിനു ചിലപ്പോൾ നല്ല പ്രതികരണവും മറ്റു ചിലതിന് മോശം പ്രതികരണങ്ങളും ഉണ്ടാകും. അങ്ങനെ ഒരുങ്ങിയിരിക്കുന്ന ഒരു ഫോട്ടോഗ്രാഫ് പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ പെട്ടെന്ന് നമ്മൾ ഭയങ്കര മര്യാദ ഉള്ള ആളുകളും ഐശ്വര്യമുള്ള ആളുകളും മലയാളിത്തം ഉള്ള ആളുകളും ഒക്കെ ആയി മാറുകയും നമ്മൾ എങ്ങനെയാണോ ജനിച്ചത് നമ്മൾ എങ്ങനെയാണോ അടിസ്ഥാനപരമായിട്ട് ഏറ്റവും സന്തോഷകരമായിരിക്കാൻ ആഗ്രഹിക്കുന്നത് അത്തരത്തിൽ ഒരു ഫോട്ടോ ഇട്ടു കഴിഞ്ഞാൽ അപ്പോൾ തന്നെ നമ്മൾ ഭയങ്കര മോശക്കാരാവുകയും ചെയ്യുന്നു ഞാനിപ്പോൾ ഒരു ലൈവ് വരാൻ കാരണം ഈയിടെ കാണാനിടയായ കുറച്ച് കമന്റുകൾ ആണ്.
എനിക്ക് സന്തോഷം തോന്നിയ സമയത്ത് ഞാൻ ക്ലിക്ക് ചെയ്ത ഒരു ഫോട്ടോ വെറുതെ അപ്ലോഡ് ചെയ്തപ്പോൾ അതിനടിയിൽ വന്ന കമന്റുകൾ ഇങ്ങനെയായിരുന്നു “ഇത് എന്തു കോലമാണ് കണ്ടിട്ട് ട്രാൻസ് ജെൻഡറെ പോലെ ഉണ്ടല്ലോ “എന്നും മറ്റൊരു കമന്റ് മോഷണക്കേസിൽ പോലീസ് പിടിച്ച് ബംഗാളി സ്ത്രീയെ പോലെയുണ്ട്, റോഡ് സൈഡിൽ ചപ്പാത്തി കല്ലു വിൽക്കുന്ന നോർത്ത് ഇന്ത്യകാരിയെ പോലെയുണ്ട്, നിങ്ങൾ ആക്രി പെറുക്കാൻ നിൽക്കുകയാണോ എന്നിങ്ങനെയൊക്കെയാണ് ഇതൊക്കെ എപ്പോഴാണ് ഒരു മോശം വാക്കായി മാറിയത് എന്നാണ് എനിക്കവരോട് ചോദിക്കാനുള്ളത് കാരണം ഇതെല്ലാം മനുഷ്യരുടെ ഓരോ അവസ്ഥകളാണ്. മേക്കപ്പ് ചെയ്യുന്നത് തെറ്റാണ് എന്നുള്ള അഭിപ്രായം ഒന്നും എനിക്കില്ല അതൊക്കെ പരിപാടികളുടെ ഭാഗമായിട്ട് നമ്മളൊക്കെ ചെയ്യാറുണ്ട് അപ്പോൾ അതിൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾക്ക് ആയിരക്കണക്കിന് വില ഉണ്ടായിരിക്കാം അത്തരത്തിലുള്ള വസ്ത്രം വാങ്ങി ധരിക്കാൻ വ്യക്തിപരമായിട്ട് ഞാൻ ഇഷ്ടപ്പെടുന്നില്ല പരിപാടികളുടെ ഭാഗമായിട്ട് അതിന്റെ നടത്തിപ്പുകാർ സ്പോൺസർ ചെയ്യുന്നതോ മറ്റുചില ഷോപ്പുകാർ സ്പോൺസർ ചെയ്യുന്നതോ ആയ വസ്ത്രങ്ങളാണ് ഞങ്ങൾ ധരിക്കാറുള്ളത്.
അങ്ങനെയുള്ള വസ്ത്രങ്ങളും സ്വർണാഭരണങ്ങളും അണിഞ്ഞുള്ള ഫോട്ടോകൾക്ക് ഒരുപാട് പോസിറ്റീവ് കമന്റുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഒരു യാത്രയുടെ ഭാഗമായിട്ട് അവിടുത്തെ ക്ലൈമറ്റിന് അനുസരിച്ചുള്ള ചെറിയ വിലവരുന്ന വസ്ത്രങ്ങൾ ധരിച്ച് നമ്മൾ ഇടുന്ന ഫോട്ടോകൾ മോശമാവുകയും ചെയ്യുന്നു. യഥാർത്ഥമായിട്ട് നമ്മൾ നമ്മളെ അവതരിപ്പിക്കുമ്പോൾ അത് മോശമാവുകയും ആളുകൾ മനസ്സിലാക്കി വെച്ചിരിക്കുന്ന രൂപത്തിലേക്ക് ഒതുങ്ങി നിൽക്കുന്ന സമയത്ത് ഭംഗിയുള്ളതായി മാറുകയും ചെയ്യുന്നു അത് ഒരു വിരോധാഭാസമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട് പ്രത്യേകിച്ചും ഇങ്ങനെയുള്ള കമന്റുകൾ ട്രാൻസ് ജെൻഡർ, ബംഗാളി സ്ത്രീ, ഭിക്ഷക്കാരി എന്നിങ്ങനെ നിങ്ങൾ കളിയാക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ മനുഷ്യരെക്കുറിച്ച് ആണ് പറയുന്നത് ഇങ്ങനെ കമന്റ് ചെയ്യുമ്പോൾ അത് വായിക്കുന്ന സമയത്ത് മറ്റുള്ളവർ പറയുന്ന വാക്കുകൾ അവർക്ക് വേദനിക്കും എന്ന് നമ്മൾ ഓർക്കണം. അഭിപ്രായവ്യത്യാസങ്ങൾ തീർച്ചയായും ഉണ്ടാകും അത് പറയുകയും വേണം പക്ഷേ അത് പറയുന്ന രീതി സൗമ്യതയോടെയും വേദനിപ്പിക്കാത്ത തരത്തിലും ആയിരിക്കണം ആകെ നമുക്ക് ഒരു ജീവിതം മാത്രമേ ഉള്ളൂ അത് എല്ലാവരോടും സ്നേഹത്തോടെയും സന്തോഷമായും സമാധാനമായും ജീവിച്ചു തീർക്കുക
All rights reserved StrangeMedia.