യാത്രക്ക് ഇടെ ഒരു ആരാധകൻ ശ്രീ വിദ്യ മുല്ലശ്ശേരിയോട് ചെയ്തത് പൊട്ടിക്കരഞ്ഞു താരം ആരാധകൻ ശേഷം ഓടി രക്ഷപെട്ടു

ഈ അടുത്തിടെ ആയിരുന്നു ശ്രീ വിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വളരെ അധികം വൈറൽ ആയിരുന്നു താരത്തിന്റെ വിവാഹ നിശ്ചയ വീഡിയോ. സംവിധായകൻ ആയ രാഹുൽ രാമചന്ദ്രൻ ആണ് താരത്തിന്റെ വരൻ. ഒരുപാട് നാളുകൾ പ്രണയിച്ചു പിന്നെ ആണ് വിവാഹം കഴിച്ചത്. ഇപ്പോൾ ഇതാ താരം ട്രെയിൻ യാത്ര ചെയ്തപ്പോൾ ഉണ്ടായ ഒരു ദുരനുഭവം തുറന്നു പറയുക ആണ്.

അന്ന് വീട്ടിൽ നിന്നും കൊച്ചിയിൽ വരിക ആയിരുന്നു. ആ സമയത്ത് ഏട്ടൻ ഒരു ഗിറ്റാർ വാങ്ങി ഇരുന്നു. അത് എടുത്തു മാസ്‌ക് ഒക്കെ ഇട്ട് വലിയ ഷോ ഒക്കെ കാണിക്കാൻ വേണ്ടി ട്രെയിനിൽ ഇരുന്നു. ഗിറ്റാർ ഒക്കെ കൊണ്ട് നടക്കുന്നത് കൊണ്ട് തന്നെ ഒരുപാട് പേർ തന്നെ നോക്കുന്നത് കണ്ടു. ട്രെയിനിൽ സീറ്റ് ഒക്കെ മുഴുവൻ ഫുൾ ആയിരുന്നു. മാസ്‌ക് ഇടത് കൊണ്ട് തന്റെ കണ്ണ് മാത്രമേ കാണുക ഒള്ളു. കുറച്ചു കഴിഞ്ഞപ്പോൾ ആണ് മുമ്പിൽ ഒരു പയ്യൻ വന്ന് ഇരുന്നത്. അവൻ എന്നെ തന്നെ തുറിച്ചു നോക്കുന്നത് കണ്ടു പെട്ടെന്ന് എന്നോട് ചോദിച്ചു ശ്രീ വിദ്യ അല്ലെ എന്ന്. കണ്ണ് മാത്രം വെച്ചു കണ്ടു പിടിച്ചാലോ എന്നു ഞാൻ ചിന്തിച്ചു. എനിക് ഭയങ്കര ഇഷ്ടം ആണ് എന്നും മാസ്‌ക് ഒന്ന് മാറ്റുമോ ഒരു സെൽഫി എടുത്തോട്ടെ എന്നൊക്കെ ചോദിച്ചു. അടുത് ഇരുന്നത് കൊണ്ട് ഒരു സെൽഫി എടുത്തിന് ശേഷം ചെക്കൻ പോവും എന്നു കരുതി. കാഴ്ചയിൽ ഒരു ഇരുപത് വയസ്സ് മാത്രം ആണ് പ്രായം തോന്നുക. പെട്ടന്ന് അവൻ തന്നോട് പറഞ്ഞു തനിക്ക് വളരെ ഇഷ്ടമാണ് എന്നും വീട്ടിൽ വന്നപ്പോൾ ഒരിക്കൽ ശ്രീ വിദ്യ അവിടെ ഉണ്ടായിരുന്നില്ല എന്നും. എനിക്ക് ശ്രീ വിദ്യയെ കല്യാണം കഴിക്കാൻ ഇഷ്ടം ആയിരുന്നു എന്നും പറഞ്ഞു.

മാത്രം അല്ല പെട്ടന്ന് എന്റെ കയിൽ കേറി പിടിച്ചു ഉമ്മ വെക്കാനും ശ്രമിച്ചു. nജാൻ അപ്പോൾ തള്ളി മാറ്റുക ആയിരുന്നു. ആ സമയത്ത് മുന്നിൽ ഇരുന്ന ചേട്ടൻ പിടിക്ക് അവനെ എന്നു പറഞ്ഞപ്പോൾ അവൻ ഓടുക ആയിരുന്നു. ഞാൻ അപ്പോൾ മൊത്തത്തിൽ സ്റ്റക്ക് ആയി പോയി. എനിക് പേടിയും സങ്കടവും ഒക്കെ ഒരുമിച്ച് വന്നു. ഒടുവിൽ അടുത്ത് ഇരുന്ന ചേച്ചിമാർ ഒക്കെ എനിക്ക് വെള്ളം തന്ന് അശ്വസിക്കുക ആയിരുന്നു. അടുത്തിരുന്ന ചേച്ചിമാർക്ക് തന്നെ മനസ്സിലായില്ല. പക്ഷെ അടുത്തിരുന്ന വേറെ ഒരു ചേട്ടൻ താൻ ഒരു ആർട്ടിസ്റ്റ് ആണ് എന്ന് പറയുകയും പിന്നെ എല്ലാവരും കൂടി പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *