ഇരിട്ടി മുഴക്കുന്നു പറമ്പത്ത് കി പി മുബഷീറിനെ റൊരാൾ ജില്ലാ പോലീസ് ടീം പിടികൂടിയപ്പോൾ നാട്ടുകാർ ഞെട്ടി പയ്യോളിയിലെ നാല് കടകളിൽ നടന്ന മോഷണത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ് പോലീസ് ഇൻസ്പെക്ടർ പി എം അസദിന്റെ നേതൃത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് പി പി ഇ കിറ്റ് ധരിച്ച പ്രതിയെ പോലീസ് പിടിച്ചത് എങ്ങനെയെന്നറിഞ്ഞാൽ നാട്ടുകാർ പോലും മൂക്കത്ത് വിരൽവച്ചുപോകും. നേരത്തെ വയനാട് ഇരിട്ടി പാനൂർ പയ്യന്നുർ തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുള്ള ആളാണ് മുബഷീർ ചില കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വടകര കൊയിലാണ്ടി വളപ്പിൽ നിന്ന് വിവാഹം കഴിക്കുകയും കൊയിലാണ്ടി ചേലിയയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു പ്രതി പി പി ഇ കിറ്റ് ധരിച്ച് സ്വന്തം കാറിൽ മോഷണത്തിന് ഇറങ്ങുന്ന മുബഷീറിന്റെ തനി നിറം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും കുടുംബവും.
മുബഷീർ കള്ളൻ ആണെന്ന് ആർക്കും അറിയില്ലായിരുന്നു രാത്രി മോഷണത്തിന് ഇറങ്ങും മുൻപ് മൊബൈൽ ഫോൺ വീട്ടിൽ വയ്ക്കും ചിക്കൻ സ്റ്റാളിലെ ജോലിക്ക് എന്നുപറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത് വീട്ടിലെ ഫോൺ ഭാര്യാ ഉപയോഗിക്കുന്നത് കൊണ്ട് മുബഷീർ ഒരിക്കലും രാത്രി കടടകളിൽ കയറി എന്നതിന് തെളിവില്ലാതിരിക്കാനുള്ള സൂത്രമായിരുന്നു ലൊക്കേഷൻ സൈബർ സെൽ നോക്കിയാൽ വീട്ടിൽ തന്നെയാവും കാണിക്കുക ലോക്കഡോൺ വന്ന ശേഷമാണ് പി പി ഇ കിറ്റ് ധരിച്ച് സുരക്ഷിതമായി മോഷ്ട്ടിക്കുക എന്ന തന്ത്രം മുബഷീർ പയറ്റിയത്. പലയിടങ്ങളിലും മോഷണം സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞെങ്കിലും അന്വേഷണത്തിൽ പി പി ഇ കിറ്റ് ധരിച്ചതുകൊണ്ട് മുബഷീറിനെ തിരിച്ചറിയാൻ സാധിച്ചില്ല എന്നാൽ നാലുവർഷം മുൻപ് വടകരയിൽ ഇയാളെ മോഷണത്തിന് അറസ്റ്റ് ചെയ്തവർക്ക് മുബഷീറിനെ തിരിച്ചറിയാൻ കഴിഞ്ഞതാണ് തുമ്പായത്
All rights reserved StrangeMedia.