35 വയസ്സ് കാരനെ രക്ഷിക്കാൻ ഈ ഏഴാം ക്ലാസുകാരൻ കാണിച്ച സാഹസികതമുങ്ങിത്താഴുന്ന 35 വയസ്സുകാരനെ രക്ഷിക്കാൻ ഏഴാം ക്ലാസുകാരൻ കാണിച്ച സാഹസികത അഭിനന്ദനം കൊണ്ട് മൂടി ഒരു നാട്

മുങ്ങിത്താഴുന്ന 35 വയസ്സുകാരനെ രക്ഷിക്കാൻ ഏഴാം ക്ലാസുകാരൻ കാണിച്ച സാഹസികത അഭിനന്ദനം കൊണ്ട് മൂടി ഒരു നാട് വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന 35 വയസ്സുള്ള യുവാവിന് ഏഴാം ക്ലാസുകാരന്റെ സാഹസികതയിൽ പുതു ജീവൻ പൂനൂർ പുഴയിൽ മുങ്ങിത്താഴുന്ന സിദ്ദിഖ് എന്ന 35 വയസ്സുകാരനെ ആണ് മുഹമ്മദ് ആജ്ഞാൻ എന്ന ഏഴാം ക്ലാസ്സുകാരൻ ജീവിതത്തിന്റെ കരയിലേക്ക് പിടിച്ച് അടുപ്പിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം പൂനൂർ പുഴയിലെ എരിഞ്ഞോണ കുളിക്കടവിൽ അഞ്ചു മീറ്ററോളം ആഴത്തിൽ മുങ്ങിപ്പോയ സിദ്ദിഖിനെ 12 വയസ്സുകാരനായ ആജ്ഞാൻ പുഴയിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു ഏറെ പാടുപെട്ടാണ് യുവാവിനെ കരയ്ക്ക് എത്തിച്ചത് വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ പ്രഥമശുശ്രൂഷ നൽകിയതോടെയാണ് തളർന്ന് അവശനായ സിദ്ദിഖ് പഴയ നിലയിലായത് അല്പം വൈകിയിരുന്നെങ്കിൽ യുവാവിന് ജീവൻ നഷ്ടമാകുമായിരുന്നു എന്ന് നാട്ടുകാർ പറയുന്നു

എരിഞ്ഞോണ എരയരിക്കൽ പരേതനായ അബ്ദുൽ ഗഫൂർ റംല ദമ്പതിമാരുടെ മകനാണ് പരപ്പിൻപോയിൽ രാരോത്ത് ഗവൺമെന്റ് ഹൈ സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് ആജ്ഞാൻ എരിഞ്ഞോണയിൽ ഉള്ള ഭാര്യാ സഹോദരിയുടെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു സിദ്ദിഖ് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുടുംബത്തോടൊപ്പം ഒന്നിച്ച് പുഴ കാണാനായി എരിഞ്ഞോണ കടവിൽ എത്തുകയും പിന്നീട് കുളിക്കാൻ ഇറങ്ങുകയും ആയിരുന്നു താഴെയുള്ള ഭാഗത്തേക്ക് കാൽ വഴുതിയതോടെ നീന്തൽ വശമില്ലായിരുന്ന സിദ്ദിഖ് മുങ്ങിപ്പോയി സിദ്ദിഖിന്റെ ഭാര്യയുടെയും മക്കളുടെയും നിലവിളി കേട്ടാണ് സമീപത്ത് ഉണ്ടായിരുന്ന മുഹമ്മദ് ആജ്ഞാൻ ഓടിയെത്തുന്നതും പുഴയിലേക്ക് എടുത്തു ചാടി സിദ്ദിഖിനെ കരയ്ക്ക് എത്തിക്കുന്നതും പുഴയിലേക്ക് മുങ്ങിത്താഴ്ന്ന യുവാവിന്റെ ജീവൻ രക്ഷിച്ച മുഹമ്മദ് ആജ്ഞാന് ആ നാട്ടുകാർ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു എരഞ്ഞോണ പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ കാരാട്ട് റസാഖ് എംഎൽഎ ആണ് ഉപഹാരം നൽകിയത് ധീരതയ്ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് പരിഗണിക്കാൻ നടപടി ആവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ ഷാന നൗഷാദ് എംഎൽഎ ക്ക് നിവേദനം നൽകിയിട്ടുണ്ട് തക്കസമയത്ത് ഒരു ജീവൻ രക്ഷിച്ച ആ ബാലന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *