ഭർത്താവ് ബിനീഷിനായി രഹന എഴുതിയ കുറിപ്പ് ഇങ്ങനെ ചിരിച്ച് കളിച്ച് നടന്ന ഈ പൊന്നുമക്കൾ

മലപ്പുറം എടക്കര പോത്തുകൽ ഞെട്ടിക്കുളം കുട്ടംകുളത്ത് മാതാവും മൂന്നുമക്കളും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം തേടി പോലീസ് സയന്റിഫിക് വിഭാഗം വിശദ പരിശോധന നടത്തി ഭൂതാനം തൊടിമുട്ടിൽ മുതുപുരയിടത്ത് ബിനീഷ് ശ്രീധരന്റെ ഭാര്യ രഹന എന്ന 35 വയസ്സുകാരി മക്കളായ ആദിത്യൻ 12 വയസ്സ് അനന്ദു 11 വയസ്സ് അർജുൻ എട്ടു വയസ്സ് എന്നിവരെയാണ് കുട്ടംകുളത്തുള്ള വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഞായറാഴ്ച കണ്ടെത്തിയത് വീട്ടിൽ നിന്നും മരിച്ച രഹന എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു കഴിഞ്ഞു കുറപ്പിൽ ഭർത്താവിനോട് മാപ്പ് അപേക്ഷിക്കുന്നതായി പറയുന്നു തന്നോടും മക്കളോടും പൊറുക്കണമെന്ന് പറഞ്ഞ് മാപ്പപേക്ഷ എഴുതി വെച്ചിട്ടാണ് രഹന ആത്മഹത്യ ചെയ്തത്

മലപ്പുറം സയന്റിഫിക് ഓഫീസർ ഡോക്ടർ ത്വൈബ കൊട്ടേക്കാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടങ്കുളത്ത് കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും പരിസരത്തും ഇന്ന് ശാസ്ത്രീയ പരിശോധന നടത്തിയത് ഇന്നലെ പതിനൊന്നരയോടെയാണ് സംഘം കുട്ടങ്കുളത്ത് എത്തിയത് വീടിന്റെ മുൻവശത്തെ വേസ്റ്റ് ഇടുന്ന കുഴിയിൽ നിന്നും ഇവർ കഴിച്ചെന്ന് സംശയിക്കുന്ന സേമിയ പായസത്തിന്റെ ഒഴിവാക്കിയ അവശിഷ്ടത്തിന്റെ സാമ്പിളും അടുക്കളയിൽ നിന്ന് അഴുക്കു വെള്ളം ഒഴുകിവരുന്നിടത്തു നിന്നുള്ള സാമ്പിളും സംഘം ശേഖരിച്ചിട്ടുണ്ട് വീടിനുള്ളിൽ നിന്നും രഹന തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പും രഹന ഉപയോഗിക്കുന്ന മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട് ഇവയെല്ലാം വിശദ പരിശോധനകൾക്കായി സംഘം കൊണ്ടുപോയി പ്രാഥമിക മരണകാരണം തൂങ്ങിമരണം തന്നെയാണ് എന്ന് പോലീസ് പറയുന്നു എന്നാൽ ഇവരുടെ ഉള്ളിൽ വിശാംശം ചെന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു പോത്തുകൽ എസ്ഐ കെ അബ്ബാസ് സീനിയർ സിപിഒ മുജീബ് എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി

ഞായറാഴ്ച രാവിലെ 11 മണിയോടെ അയൽവാസികളാണ് നാലുപേരും വീടിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത് രാവിലെ ഒൻപതരയോടെ രഹന ഞെട്ടിക്കുളം അങ്ങാടിയിൽ ഓട്ടോറിക്ഷയിൽ പോയി വരുന്നത് കണ്ടവരുണ്ട് പിന്നീട് കണ്ണൂർ ഇരിക്കൂടിൽ ടാപ്പിംഗ് ജോലി ചെയ്യുന്ന ഭർത്താവ് ബിനീഷ് മൊബൈലിൽ രഹനയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു 11 മണിയോടെ അയൽവാസികൾ എത്തി വിളിച്ചെങ്കിലും ആരെയും കാണാത്തതിനെ തുടർന്ന് നാട്ടുകാരെ കൂട്ടി വീടിന്റെ പിൻ വാതിൽ ചവിട്ടി പൊളിച്ച് അകത്തു കടക്കുകയായിരുന്നു വീടിന്റെ വരാന്ത പോലുള്ള ഭാഗത്ത് നാലുപേരും ചുരിദാറിന്റെ ഷോളിലും മുണ്ടിലുമായി തൂങ്ങി നിൽക്കുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത് ഉടൻ തന്നെ പോത്തുകൽ പോലീസിൽ വിവരമറിയിക്കുകയും സി ഐ ശംഭു നാഥിന്റെ നേതൃത്വത്തിൽ പോലീസ് എത്തി ഇവരെ താഴെയിറക്കി പോത്തുകല്ലിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിക്കുകയും തുടർന്ന് ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല

ഭക്ഷ്യവസ്തുക്കളിൽ വിഷം കലർത്തി നൽകിയ ശേഷം രഹന കുട്ടികളെ കെട്ടിത്തൂക്കുകയായിരുന്നു എന്നും സംശയമുണ്ട് ഇന്ന് നടക്കുന്ന ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് രഹനയും ബിനീഷുമായി തർക്കം ഉണ്ടായതായി പറയപ്പെടുന്നു മുൻപ് ഇവർ തമ്മിലുള്ള കുടുംബവഴക്ക് എസ് ഐ കെ അബ്ബാസ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ രമ്യതയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട് കഴിഞ്ഞ 29ന് നാട്ടിലെത്തിയ ബിനീഷ് കഴിഞ്ഞ നവംബർ മൂന്നിനാണ് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത് തൊടിമുട്ടിൽ താമസിച്ചിരുന്ന കുടുംബം 2019ലെ പ്രളയത്തെ തുടർന്നാണ് ഞെട്ടികുളത്തെ വാടക വീട്ടിലേക്ക് താമസം മാറിയത് രഹനയുടെ മൊബൈൽഫോൺ പരിശോധിച്ചാൽ മാത്രമേ മരണകാരണം കൂടുതൽ വ്യക്തമാവുകയുള്ളൂ എന്ന് പോത്തുകൽ പോലീസ് പറയുന്നു


All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *