ഒന്‍പതാം മാസത്തിലെ ഫോട്ടോഷൂട്ടുമായി നടി പാര്‍വ്വതി കൃഷ്ണ

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് പാര്‍വ്വതിയുടേത്. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ്് പാര്‍വ്വതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഈശ്യന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു. ഇപ്പോഴും സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ സജീവയാണ് താരം. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. അച്ഛന്‍ ഗോപീകൃഷ്ണന്‍, അമ്മ രമ, ചേട്ടന്‍ എന്നിവരടങ്ങുന്നതാണ് പാര്‍വ്വതിയുടെ കുടുംബം. മിഞ്ചി എന്ന ആല്‍ബത്തിലൂടെ ആരാധകരെറിയ താരം വിവാഹിതയാണ്. സംഗീത സംവിധായകനായ ബാലഗോപാലാണ് പാർവതി കൃഷ്നയുടെ ഭർത്താവ് സംഗീത സംവിധാനത്തിന് പുറമെ ബാലുവിന് സ്വന്തമായി ബിസിനസ്സും ഉണ്ട്

അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമാണ് പാർവതി ബി ടെക് അവസാന വര്ഷം പഠിക്കുമ്പോഴാണ് പാർവതി വിവാഹിതയായത് സംഗീത സംവിധായകനായ ബാലുവുമായുള്ള സൗഹൃതത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് പാർവതി. തന്റെ ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പാർവതി സന്തോഷ വിവരം അറിയിച്ചത് ‘ഒമ്പത് എനിക്ക് ഏറ്റവും സ്‌പെഷ്യൽ ആയ നമ്പറാണ് ഞാൻ ഏപ്രിൽ ഒമ്പതാം തിയതിയാണ് ജനിച്ചത് ഞാൻ വിവാഹിതയായത് നവംബര് ഒമ്പതാം തിയതിയാണ് എന്റെ വയറ്റിനുള്ളിൽ മറ്റൊരു ഹൃദയമിടിപ്പ് ഞാൻ കേട്ടതും ഈ ഏപ്രിൽ ഒമ്പതിനായിരുന്നു’ നിനക്ക് എന്നും അറിയായിരുന്നു എന്റെ ഏറ്റവും മോശമായ ദിവസകളിലും എങ്ങാൻ എന്റെ മൂഡ് മാറ്റണമെന്ന് നിനക്ക് നന്നായി അറിയാമായിരുന്നു. നീ ഇല്ലാതെ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്നും അറിയില്ല നമ്മുടെ രണ്ടുപേരുടെയും കുടുബത്തിൽ ഇപ്പോഴുള്ള സന്തോഷം എന്നും ഉണ്ടാകട്ടെ ഹാപ്പി ആണിവേഴ്സറി എന്നും താരം കുറിയ്ക്കുന്നു ഇന്ന് ഇരുവരുടെയും ആനിവേഴ്സറിയാണ് ഇന്നത്തെ ദിവസം ഞാൻ അറിയിക്കുകയാണ് ഞാൻ ഒമ്പത് മാസം ഗർഭിണിയാണ് ഞങ്ങൾ ഉടൻതന്നെ മൂന്നുപേരാകും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നാണ് താരം കുറിക്കുന്നത്.

All rights reserved StrangeMedia.

Leave a Reply

Your email address will not be published. Required fields are marked *